നിന്നെ കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി എനിക്കറിയാം, ശ്രദ്ധ നേടി ലാൽ ജോസിന്റെ വാക്കുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ സൈബർ ആ ക്രമണം നേരിടുന്ന താരം ആണ് ദിലീപ്. നടി ആ ക്രമിക്കപെട്ട കേസിൽ ദിലീപ് ആണ് പ്ര തി എന്ന പ്രചാരണം തുടങ്ങിയ നാൾ മുതൽ തന്നെ ദിലീപിനെതിരെ പല തരത്തിൽ ഉള്ള വ്യക്തി ഹത്യകൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വിഷയത്തിൽ ദിലീപിനെ പ്രതീകൂലിച്ചും അനുകൂലിച്ചും എത്തിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് ദിലീപിനെതിരെ ഇത്തരത്തിൽ ഒരു വാർത്ത ഉണ്ടാകുന്നത്. അന്ന് മുതൽ തന്നെ ദിലീപ് എന്ന നടന്റെ കഷ്ടകാലം തുടങ്ങി എന്ന് തന്നെ പറയാം. ദിലീപ് ചിത്രങ്ങൾ ഇറങ്ങാതെ ആയി, ഇറങ്ങുന്ന ചിത്രങ്ങൾക്ക് തിയേറ്ററിൽ വലിയ പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. ദിലീപിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ പോലും പല തരത്തിൽ ഉള്ള സൈബർ ആ ക്രമങ്ങൾ ആണ് നേരിടേണ്ടി വന്നത്. അത് മാത്രമല്ല, ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കിടക്കേണ്ടതായും വന്നു.

എന്നാൽ ഈ കേസിന്റെ വിചാരണ ഇന്നും കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദിലീപ് കുറ്റക്കാരൻ അല്ല എന്ന് ആണ് പ്രോ സിക്യുഷൻ പറയുന്നത്. അന്നും ഇന്നും ദിലീപിനെ പിന്തുണച്ചവരിൽ മുൻ പന്തിയിൽ തന്നെ സംവിധായകൻ ലാൽ ജോസ് ഉണ്ടായിരുന്നു. ഈ അവസരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ദിലീപ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ദിലീപ്… നിന്നെ കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വാസിക്കുന്നു ആരൊക്കെ കരി വാരി തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പ മുണ്ട്. നിന്നെ അറിയുന്ന സിനിമക്കാരും. ലാൽ ജോസ് എന്നുമാണ്. ദിലീപ് ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പിൽ ആണ് ലാൽ ജോസ് എഴുതി ഇരിക്കുന്ന ഈ വാക്കുകൾ ചിത്രം ഉൾപ്പെടെ ഒരു ആരാധകൻ പങ്കുവെച്ചിരിക്കുന്നത്.

ലാൽ ജോസ് സർ ചങ്കൂറ്റമുള്ള മനുഷ്യൻ ആപത്ത് ഘട്ടത്തിൽ ഒപ്പം നിൽക്കാനുള്ള ആ നല്ല മനസിനു ഒരായിരം നന്ദി, നല്ല ഒരു ഹാപ്പി മൂഡ് ഉണ്ടാകണമെങ്കിൽ ദിലീപ് സിനിമകൾ തന്നെ കാണണം, ദിലീപ് എനിക്ക് ഒരു ബന്ധവും ഇല്ല എന്നിരുന്നാലും ഈ കേസ് സസൂഷമം നിരീക്ഷിക്കുന്ന ഒരാളെന്ന നിലക്ക് ദിലീപ് ഒരു ശതമാനം പോലും ഇതിന്റെ പിന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല 100%നിരപരാധി ആണെന്ന് തന്നെ ആണെന്റെ വിശ്വാസം, ഇതാണ് മനസ്സിലുറച്ച സ്നേഹം.. വിശ്വാസം. യഥാർത്ഥ കൂട്ടുകാർ ഇങ്ങനെ വേണം. ലാൽ ജോസ്. അഭിനന്ദനങ്ങൾ ഞാനും വിശ്വസിക്കുന്നു ദിലീപ് നിരപരാതിയാണ്, ഈ മെഗാസ്റ്റാറിനെക്കാട്ടിലും സൂപ്പർസ്റ്റാറിനെക്കാട്ടിലും ഞങ്ങൾ ദിലീപിന് സ്നേഹിക്കുന്നു, പുള്ളിയുടെ സിനിമകൾ ഇഷ്ടപെടുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.