ആ ഇന്‍റിമസി സീൻ തുടങ്ങുന്നതിന് മുൻപ് ലാലേട്ടൻ എന്നോട് സോറി പറഞ്ഞിരുന്നു

ഇന്നും മലയാളികളുടെ മനസ്സിൽ വലിയ ഒരു സ്ഥാനം ആണ് മോഹൻലാൽ ചിത്രം തന്മാത്രയ്ക്ക് ഉള്ളത്. മോഹൻലാലിൻറെ എക്കാലത്തെയും മികച്ച അഭിനയം ആണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തിയേറ്ററിൽ കണ്ടു കണ്ണ് നിറയാത്ത മലയാളികൾ ചുരുക്കം ആണ്. മോഹൻലാലിനെ കൂടാതെ മീര വാസുദേവൻ, നെടുമുടി വേണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഒരു ചുംബന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലും മീര വാസുദേവനുമായുള്ള ഈ രംഗം ഒരുപാട് മുന്കരുതലോടു കൂടിയാണ് ഷൂട്ട് ചെയ്തിരുന്നത്. ക്യാമറ ട്രിക്കുകൾ ഒന്നും ഉപയോഗിക്കാതെ യഥാർത്ഥമായി ഷൂട്ട് ചെയ്ത രംഗം കൂടി ആയതിനാൽ ഈ രംഗം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ രംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് മീര വാസുദേവൻ. രണ്ടു മൂന്നു നായികമാരെ പരിഗണിച്ചിരുന്നു ആദ്യം തന്മാത്ര സിനിമയിലേക്ക്. എന്നാൽ ഈ രംഗം ചിത്രത്തിൽ ഉണ്ടെന്ന് അറിഞ്ഞു അവരെല്ലാം ചിത്രത്തിൽ നിന്ന് പിന്മാറി. ശേഷം ആണ് ബ്ലെസ്സി സാർ എന്നെ സമീപിക്കുന്നത്. വിവസ്ത്രരായി അഭിനയിക്കേണ്ട രംഗം ആയിരുന്നു അത്. അത് കൊണ്ട് തന്നെ ഈ രംഗം ചിത്രത്തിൽ വേണോ എന്നാണ് ഞാൻ ആദ്യം ബ്ലെസ്സി സാറിനോട് ചോദിച്ചത്. എന്നാൽ രമേശനും ഭാര്യയും തമ്മിൽ അത്രമേൽ ആത്മബന്ധം പുലർത്തുന്നവർ ആണെന്നും ഈ രംഗം ചിത്രത്തിൽ അത്യാവശ്യം ആണെന്നും ഇത് ഒഴിവാക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ബ്ലെസ്സി സാർ പറഞ്ഞു. അപ്പോൾ ഞാൻ മുന്നോട്ട് വെച്ച ഏക ഡിമാൻഡ് ഈ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ രംഗത്തേക്ക് ആവിശ്യം ഉള്ളവർ മാത്രമേ അവിടെ ഉണ്ടാകാൻ പാടുള്ളു എന്നാണ്.

ബ്ലെസി സാർ അത് സമ്മതിക്കുകയും ചെയ്ത്. അങ്ങനെ ആണ് ഞാൻ തന്മാത്രയ്ക്ക് ഓക്കേ പറഞ്ഞത്. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് അധികം ആരും അവിടെ ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ലാലേട്ടൻ എന്നോട് സോറി പറഞ്ഞിരുന്നു. ഷൂട്ടിന് മുൻപ് വരെ ലാലേട്ടൻ ഒരു പെറ്റിക്കോട്ട് ആണ് ധരിച്ചത്. എന്നാൽ ഷൂട്ട് തുടങ്ങാറായപ്പോൾ അതും മാറ്റിയിരുന്നു. എനിക്ക് പിന്നെയും കുറച്ച് മറ ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടന് അതും ഇല്ലായിരുന്നു എന്നുമാണ് തന്മാത്രയിൽ ആ രംഗത്തെ കുറിച്ച് മീര പറഞ്ഞത്.