ഇനിയും കുരുക്ഷേത്രത്തിൽ മോഹൻലാലും ലാലു അലക്‌സും സഹോദരങ്ങൾ ആയാണ് അഭിനയിക്കേണ്ടിയിരുന്നത്

ശശികുമാർ സംവിധാനം ചെയ്തു 1984 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സ്വന്തമെവിടെ ബന്ധമെവിടെ. മോഹൻലാൽ, സ്വപ്ന, ലാലു അലക്സ്, പ്രകാശ് ജോർജ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം മോഹൻലാലിനെയും ലാലു അലക്സിനെയും പ്രധാന കഥാപാത്രങ്ങളായി വെച്ച് ശശികുമാർ തന്നെ മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തിരുന്നു.

എന്നാൽ ആദ്യ ദിന ഷൂട്ടിങ് പൂർത്തിയാക്കിയതിനു ശേഷം ലാലു അലക്സ് ചിത്രത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മാഗ്നസ് എം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വന്തമെവിടെ ബന്ധമെവിടെ (1984) ചിത്രത്തിൽ ലാലു അലക്സിനെയും മോഹൻലാലിനെയും നായകരാ (സഹോദരൻമാർ )ക്കിയ ശശികുമാർ വീണ്ടും ഇരുവരെയും സഹോദരൻമാർ ആക്കി മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചു.

ചിത്രികരണം തുടങ്ങിയ ചിത്രമായിരുന്നു ഇനിയും കുരുക്ഷേത്രം (1986) ചിത്രത്തിലെ ഒരു സീൻ മാത്രം അഭിനയിച്ചു ലാലു അലക്സ്‌ ചിത്രത്തിൽ നിന്ന് പിന്മാറി (ലാലു അലക്സ്‌ പ്രധാന കഥാപാത്രമായ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനും ഇതേ സമയമായിരുന്നു ) ലാലു അലക്സ്‌ അവതരിപ്പിച്ച ” ജയൻ ” എന്ന കഥാപാത്രം പിന്നീട് സോമനെ വെച്ച് ഷൂട്ട്‌ ചെയ്തു പൂർത്തിയാക്കി എന്നുമാണ് ഇദ്ദേഹം പങ്കുവെച്ച പോസ്റ്റ്. വലിയ രീതിയിൽ തന്നുള്ള പ്രേക്ഷക പ്രതികരണം ആണ് ഈ പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പലരും ചിത്രത്തിനെ കുറിച്ചുള്ള നിരവധി ഓർമ്മകളും ഈ പോസ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ്.

സിനിമയുടെ അണിയറയിൽ നടക്കുന്ന അധികം ആർക്കും അറിയാത്ത കാര്യങ്ങൾ ഈ ഗ്രൂപ്പിൽ കൂടി പലപ്പോഴും പ്രേഷകരുടെ മുന്നിൽ എത്താറുണ്ട്. അവയ്ക്ക് എല്ലാം വലിയ രീതിയിൽ ഉള്ള പിന്തുണയും ആരാധകരിൽ നിന്നും ലഭിക്കാറുമുണ്ട്. ഇത്തരത്തിൽ പ്രേക്ഷകർക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ആണ് ഈ ഗ്രൂപ്പ് വഴി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Leave a Comment