Celebrity updates

ആ കെമെന്റുകൾ കണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി

നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. വർഷങ്ങൾ കൊണ്ട് മലയാള പിന്നണി ഗാന രംഗത്ത് സജീവമായി നിൽക്കുന്ന അനുഗ്രഹീത കലാകാരൻ ആണ് എം ജി ശ്രീകുമാർ. നൂറു കണക്കിന് ഗാനങ്ങൾ ആണ് എം ജി ഇതിനോടകം ആലപിച്ചിരിക്കുന്നത്. എം ജി ശ്രീകുമാർ വർഷങ്ങൾ കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരൻ ആണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ലേഖ അടുത്തിടെ മുതൽ ആണ് മലയാളികൾക്ക് പ്രിയങ്കരിയാകാൻ തുടങ്ങിയത്. അടുത്തിടെ ആയിരുന്നു ലേഖ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ആദ്യമൊക്കെ ലേഖയുടെ വീഡിയോയ്ക്ക് നെഗറ്റീവ് കമെന്റുകൾ ലഭിച്ചിരുന്നു എങ്കിലും അതിനെ ഒന്നും ഗൗനിക്കാതെ ആണ് ലേഖ വീഡിയോ പുതിയ പുതിയ വിഡിയോകൾ പങ്കുവെക്കാൻ തുടങ്ങിയത്. പതിയെ പതിയെ ലേഖയ്ക്ക് കിട്ടുന്ന നെഗറ്റീവ് കമെന്റുകൾ കുറയുകയും പോസിറ്റീവ് ആയുള്ള കമെന്റുകൾ കൂടുകയും ആണ് ചെയ്തത്.

പാചകത്തിൽ അറിവുള്ള താരം പാചക വിഡിയോകൾ ആണ് കൂടുതൽ പങ്കുവെക്കുന്നത്. ഇത് കൂടാതെ തന്നെ ആളുകൾക്ക് താല്പര്യമുള്ള മറ്റു വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. പ്രണയിച്ച് വിവാഹിതർ ആയവർ ആണ് എം ജി ശ്രീകുമാറും ലേഖയും. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഇരുവരും പരസ്പ്പരം ഐക്യത്തോടെയും സ്നേഹത്തോടെയുമാണ് കഴിയുന്നത്. ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പ്പരം നന്നായി മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടെന്നും അത് കൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യം ഐക്യത്തോടെ കൊണ്ട് പോകാൻ ഞങ്ങൾക്ക് കഴിയുന്നത് എന്നുമാണ് ലേഖയും ശ്രീകുമാറും പറയുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലേഖ തന്റെ വിശേഷങ്ങൾ പറയുന്നത് ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ലേഖയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് സമയം എടുത്ത് പാചകം ചെയ്യുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. വളരെ പെട്ടന്ന് തന്നെ പാചകം ചെയ്യുന്ന ആൾ ആണ് ഞാൻ. ഒരുപാട് ആഹാരം ഒന്നും ഉണ്ടാക്കേണ്ട കാര്യം ഇല്ല. ഞങ്ങൾ രണ്ടു പേരും ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളുകൾ അല്ല. അത് കൊണ്ട് തന്നെ കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയാൽ മതി. ഏതു നാട്ടിൽ പോയാലും ശ്രീക്കുട്ടൻ ചോറ് നിർബന്ധമുള്ള കാര്യമാണ്. പലപ്പോഴും ഇന്ത്യൻ റസ്റ്റോറന്റുകൾ അന്വേഷിച്ച് നടക്കാറാണ് പതിവ്. എന്റെ ‘അമ്മ പറഞ്ഞു തന്ന അറിവുകൾ വെച്ചാണ് ഞാൻ ഇപ്പോഴും പാചകം ചെയുന്നത് എന്നും ലേഖ പറഞ്ഞു.

ഈ കഴിഞ്ഞ ഓണത്തിന് ഞാൻ ഓണ സദ്യയുടെ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് ഇടയിൽ ഞങ്ങൾക്ക് ഒപ്പം ഓണം ആഘോഷിക്കാൻ ആരുമില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ അച്ഛനമ്മമാർ കൂടെ ഇല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. എന്നാൽ ഒരുപാട് പേരാണ് ആ വീഡിയോ കണ്ട്  കമെന്റുമായി എത്തിയത്. ആരുമില്ല എന്ന് കരുതണ്ട എന്നൊക്കെ ഒരുപാട് മെസ്സേജുകൾ വന്നു. സത്യത്തിൽ അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കാരണം നമ്മളെ മനസ്സിലാക്കാൻ ഇപ്പോൾ ഒരുപാട് പേര് ഉണ്ടെന്നുള്ള ഒരു തോന്നൽ അപ്പോൾ ഉണ്ടായി എന്നും ലേഖ പറഞ്ഞു.

Trending

To Top
error: Content is protected !!