ലേലം സിനിമയുടെ തിരക്കഥയുമായി വന്ന രഞ്ജി പണിക്കരോട് ചിത്രം പിന്നെ ചെയ്യാം എന്ന് സുരേഷ് ഗോപി പറഞ്ഞു

പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചില സുരേഷ് ഗോപി ചിത്രങ്ങൾ ആണ് മാഫി യ, ലേലം, കമ്മീഷ്ണർ തുടങ്ങിയവ. ഈ ചിത്രങ്ങൾ എല്ലാം സുരേഷ് ഗോപി എന്ന നടനു ഉണ്ടാക്കി കൊടുത്ത ആരാധകരുടെ എണ്ണം ചെറുത് ഒന്നും അല്ല. കമ്മീഷ്ണർ ഒക്കെ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സുരേഷ് ഗോപി ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ഈ ചിത്രങ്ങളെ കുറിച്ച് അധികം പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകൻ.

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ആണ് ഗ്ലാഡ്‌വിൻ ഷാരൂൺ ഷാജി എന്ന ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സുരേഷ് ഗോപി സിനിമകൾക്ക് തെലുഗിൽ ഒരു മാർക്കറ്റ് ഉണ്ടാക്കാൻ പ്രധാന പങ്ക് വഹിച്ച സിനിമയായിരുന്നു 1993ൽ ഷാജി കൈലാസ് രഞ്ജി പണിക്കാർ സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാഫിയ.

ബാംഗ്ലൂർ ബേസ് ചെയ്ത് നടക്കുന്ന ഗാങ് വാറിന്റെയും ഡ്രഗ് മാഫിയയുടെയും കഥ പറഞ്ഞ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റ് ആയിരുന്നു. 2.25 ലക്ഷം ആണ് മാഫിയക്ക്‌ വേണ്ടി സുരേഷ് ഗോപിക്ക് കിട്ടിയ പ്രതിഫലം എങ്കിൽ 25 ലക്ഷം രൂപക്ക് ആണ് അതിന്റെ തെലുഗ് റൈറ്റ് വിറ്റ് പോയത്. ആ സിനിമ കഴിഞ്ഞു SG ചെയ്യേണ്ട സിനിമ ലേലം ആയിരുന്നു. പ്രൊഡ്യൂസർ അരോമ മണിക്ക് വേണ്ടി ലേലത്തിന്റെ കഥയുമായി രഞ്ജി പണിക്കർ സുരേഷ് ഗോപിയെ ചെന്ന് കണ്ടപ്പോ.

ഇത് നമുക്ക് പിന്നെ ചെയ്യാം ഇപ്പൊ തല്ക്കാലം തെലുഗ് പ്രേക്ഷകർക്ക്‌ കൂടി പറ്റുന്ന ഒരു സിനിമ ചെയ്യുവാണെങ്കിൽ അവിടെയും അത് വിജയിക്കും അവിടെ നല്ലൊരു മാർക്കറ്റ് ഉണ്ടാക്കും ഈ കഥ അവിടെ ഓടില്ലെന്ന് SG നിർദ്ദേശിച്ചു. അങ്ങനെ ആണേൽ എന്റെ കയ്യിൽ ഒരു പോലീസ് സ്റ്റോറി ഉണ്ട് അത് ചെയ്യാമെന്ന് പറഞ്ഞു. കഥ കേട്ടപ്പോ സുരേഷ് ഗോപിക്കും ഇഷ്ട്ടപ്പെട്ടു. ആ സിനിമയാണ് കമ്മീഷണർ.

പോലീസ് കമ്മീഷണർ എന്ന പേരിൽ തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത സിനിമ അവിടെയും വലിയ വിജയമായി. ലേലത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ വിഷൻ ശരി ആയിരുന്നെന്ന് പിന്നീട് 97ൽ ലേലം ഇറങ്ങിയപ്പോ മനസ്സിലായി. റോയൽ ചലഞ്ച് എന്ന പേരിൽ തെലുഗിലേക്ക് ഡബ്ബ് ചെയ്തു ഇറക്കിയപ്പോ ചിത്രം അവിടെ പരാജയപ്പെട്ടു. ആ കഥ തെലുഗ് പ്രേക്ഷകർ ഏറ്റെടുത്തില്ല എന്നുമാണ് പോസ്റ്റ്.

Leave a Comment