മറ്റൊരു സിനിമയ്ക്കും ഇത് വരെ ലേലത്തിന്റെ അത്ര ആഴമുള്ള കഥ പറയാൻ കഴിഞ്ഞിട്ടില്ല

രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രം ആണ് ലേലം. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം 1997 ൽ ആണ് പുറത്തിറങ്ങിയത്. മൂന്ന് വര്ഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത സുരേഷ് ഗോപിയുടെ സൂപ്പർസ്റ്റാർ ലെവലിൽ ഉള്ള ഒരു തിരിച്ച് വരവ് ആണ് ലേലത്തിൽ കൂടി ആരാധകർ കണ്ടത്. താരം അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം സിനിമ പാരഡിസോ ക്ലബ്ബ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ ചിത്രം വീണ്ടും ചർച്ച ആയിരിക്കുകയാണ്. ജാത വേദൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള കൊമേർഷ്യൽ സിനിമകളിൽ ഗോഡ്ഫാദർനോടൊപ്പം അധികമാരും പറയാത്തതാണ് ലേലത്തിന്റെ പേര്. ഗോഡ്ഫാദർ പോലെ തമാശകൾ ഇല്ലെങ്കിലും ടി വി യിൽ ലേലമാണ് ഉള്ളതെങ്കിൽ ഏതു സീൻ ആയാലും ( സിദ്ദിഖ് ന്റെ സെന്റി ഒഴിച്ച്) അടുത്ത പരസ്യം വരുന്നത് വരെ കാണാൻ ശ്രമിക്കാറുണ്ട്.

ലേലം ഒരു മാസ് സിനിമാ ഗണത്തിൽ ആണ് മിക്കവാറും കൂട്ടാറുള്ളത്. പിന്നീട് ഇൻഡസ്ടറി ഹിറ്റ് അടിച്ച മാസ് സിനിമകളായ നരസിംഹവും രാജമാണിക്യവും ഒക്കെ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും കഥാഗതിയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഈ സിനിമകളിൽ ലേലത്തിന്റെയത്ര ആഴം ഇല്ലെന്നാണ് അഭിപ്രായം.വഞ്ചകനായ വിജയകുമാർ ട്രെൻഡ് പോലെ വിജയിച്ച പല ഭാവുകത്വങ്ങൾക്കും പ്രേരണ വന്നതും ജനസമ്മിതി ലഭിച്ചതും ലേലത്തിന്റെ കഥാവഴിയുടെ നിമഗ്നതയാണ്. ലേലം ടീമിന്റെ തന്നെ പത്രം ഒരു തീപ്പൊരി പടമാണെങ്കിലും അത് കുറേകൂടി ഇന്റലെക്ച്വൽ ആളുകളുടെ സഞ്ചാരമാണ് അവതരിപ്പിക്കുന്നത്.

അതുകൊണ്ട് പത്രം കമ്മീഷണർ കിംഗ് ഏകലവ്യൻ പോലുള്ള ബ്യുറോക്രസി സിനിമകളുടെ തുടർച്ചയായി പത്രത്തെ കാണാം. ലേലത്തിലും ഉദ്യോഗസ്ഥമേധാവിത്വം ഉണ്ടെങ്കിലും അവിടെ തുടക്കം പള്ളിക്കൂടത്തിൽ പോകാത്ത അബ്കാരിയും അതിന് തുടർച്ചയായി പട്ടാളവേഷം പരിത്യാഗം ചെയ്ത ചാക്കോച്ചിയും വരുന്നത് കൊണ്ട് സിനിമ വ്യക്തികളുടെ ഉദ്ദേശശുദ്ധിയിൽ സാധാരണക്കാരിൽ ഒരു പറ്റമെന്ന പ്രതീതി വരുത്തുന്നു. ലേലത്തിന്റെ ബെഞ്ച് മാർക്ക് പിടിക്കാൻ പറ്റാത്തത് കൊണ്ടാണ് ഭേദപെട്ട സിനിമയായ വാഴുന്നോറിനു വിജയിക്കാൻ സാധിക്കാതെ പോയത്.

ആ അച്ചായൻ-ഇച്ചായൻ അളവുകോൽ വെച്ച് നോക്കുമ്പോൾ ഹിറ്റ് ആയ നാട്ടുരാജാവ് കടുവ എന്നീ സിനിമകളും ലേലത്തിനൊപ്പമില്ല. ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് കേട്ടിരുന്നു. ശരിക്കും രണ്ടാം ഭാഗത്തിന് പകരം ഈ കഥക്ക് പ്രീക്വൽ പോലെ സിനിമയിൽ പരാമർശിക്കപ്പെടുന്ന ബാക്ക് സ്റ്റോറീസ്.. ഈപ്പച്ചന്റെ കഥ, ചാക്കോച്ചിയുടെ സൈനികജീവിതം, പോസ്റ്റിൽ ആദ്യം പറഞ്ഞ കടയാടികളുടെ കഥ, കുന്നേൽ മാത്തച്ചന്റെ കഥ, ഇടക്ക് ഉപകഥ പോലെ തേവരും ഈപ്പച്ചനും തമ്മിലുള്ള സംഭവം.

മന്ത്രി ബാലകൃഷ്ണന്റെ ഒളിവ് ജീവിതവും അതിൽ ഈപ്പച്ചന്റെ ഇൻവോൾവ്മെന്റും, നന്ദിനിയുടെയും, സിദിക്കിന്റെയും ചാമ്പകുഴി ജോസിന്റെയും വളർച്ച മുതലായവ വെച്ച് ഒരു ഗെയിം ഓഫ് ത്രോൺസ് മോഡലിൽ ഇറക്കിയാൽ കലക്കുമെന്ന് കരുതുന്നു. ഇനി ചാക്കോച്ചിയുടെ ഭാവി കാണുന്നതിനേക്കാൾ ലേലമൊക്കെ വീഡിയോ കാസറ്റ് വാടകക്ക് എടുത്തും ഞായറാഴ്ച നാലുമണിക്ക് അയൽവക്കത്തുള്ള ടീവിയുള്ള വീട്ടിലിരുന്നു ചായ കുടിച്ച് കണ്ടവർക്കും ആ വല്ലാത്ത കഥകൾ തിരിച്ച് വരുമ്പോൾ അന്നുണ്ടായിരുന്ന ഉണർച്ച ഗൃഹാതുരത്വമായി റീജനറേറ്റ് ചെയ്യപ്പെടേണ്ടതാണ് എന്നുമാണ് പോസ്റ്റ്.

Leave a Comment