ലൈഫ് ഓഫ് ജോസൂട്ടി എന്റെ തിരക്കഥ ആണ്, ജീത്തു ജോസഫ് എന്നാൽ അത് എവിടെയും പറഞ്ഞിട്ടില്ല

നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ആണ് കുമാർ നന്ദ. നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരുപാടിയിൽ എത്തിയപ്പോൾ കുമാർ നന്ദ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം സത്യത്തിൽ തന്റേത് ആയിരുന്നു എന്നും ഒരു പ്രത്യേക സാഹചര്യത്തിൽ താൻ അതിനു ജീത്തു ജോസഫിന് വിറ്റത് ആയിരുന്നു എന്നുമാണ് കുമാർ നന്ദ പറഞ്ഞത്.

കുമാർ നന്ദയുടെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ ആ ചിത്രത്തിന്റെ പേര് ജോസൂട്ടി എഴുതിയ സുവിശേഷം എന്നായിരുന്നു. ടിനി ടോമോനെയും കൈലാഷിനെയും വെച്ചാണ് ചിത്രം എടുക്കാൻ തീരുമാനിച്ചത്. ഷൂട്ടിങ്ങിന് വേണ്ടി ഞങ്ങൾ ടീം ശ്രീലങ്കയിലേക്ക് പോകുകയും ചെയ്തതാണ്. എന്നാൽ അവിടെ ചില പ്രശ്നം കാരണം ഷൂട്ടിങ് നടക്കാതെ തിരിച്ച് വരുകയായിരുന്നു. ഏകദേശം ഏഴു ലക്ഷത്തോളം രൂപ നിർമ്മാതാവിന് നഷ്ട്ടം വന്നു. ഈ തുക ഞാൻ കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിവർത്തി ഇല്ലാത്ത വന്നപ്പോൾ ഞാൻ ജീത്തു ജോസഫിന് ഈ തിരക്കഥ വിറ്റിട്ട് നിർമ്മാതാവിന് വേണ്ട പണം അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങി കൊടുത്തു.

അങ്ങനെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ലൈഫ് ഓഫ് ജോസൂട്ടി എന്ന പേരിൽ ആണ് പുറത്തിറങ്ങിയത്. ഏഴു ലക്ഷം രൂപയ്ക്ക് വേണ്ടി ആണ് ഞാൻ ആ കഥ ജീത്തുവിനു കൊടുത്തത്. എന്റെ ഒരു വർഷത്തെ അധ്വാനം ആയിരുന്നു ആ തിരക്കഥ. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ എവിടെയും തന്റെ പേര് വെച്ചിട്ടില്ല എന്നും കുമാർ നന്ദ പറയുന്നു. എന്നാൽ നിരവധി പേരാണ് ഇതിനു പ്രതികരണവുമായി എത്തിയത്. ടിനി ടോം, കൈലേഷ് ഇവരെ വെച്ച് പടം പിടിക്കാഞ്ഞത് നന്നായി എന്നാൽ ചേട്ടന്റെ കടം ഇപ്പോഴും തീരില്ലായിരുന്നു, അത്ര വിലയുള്ള സ്ക്രിപ്റ്റ് നിങ്ങൾ 7 ലക്ഷം രൂപയ്ക്ക് വേണ്ടി കൊടുക്കാൻ പാടില്ലായിരുന്നു. കടം വീട്ടാൻ വേണ്ടി സ്ക്രിപ്റ്റ് കൊടുത്താൽ പിന്നെ ആ സ്ക്രിപ്റ്റ് അയാളുടേത് അല്ലെ.. പിന്നെ എന്തിന് താങ്കളുടെ പേര് വെക്കണം.

കൈലാഷിനെയും ടിനി ടോമിനേയും വെച്ച് എടുത്തായിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ, സ്ക്രിപ്റ്റ് താങ്കൾ വിറ്റു. എന്നിട്ട് ഇനി താങ്കളുടെ പേര് വെക്കണം. വർഷങ്ങൾക്കു ശേഷം വന്നിരിക്കുന്നു, കഴുത. 10 കൊല്ലം മുൻപ് പീഡിപ്പിച്ചു, 50 കൊല്ലം മുൻപ് പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു കൊച്ചമ്മമാർ പറയണ പോലെ. ഒരു ധാരണ പ്രകാരം അദേഹത്തിന്റെ കാശുo വാങ്ങി നക്കി. ക്യാഷ് തീർന്നപ്പോൾ പഴയ കണക്കും പറഞ്ഞു വീണ്ടും വന്നിരിക്കുന്നു കഴുത. നിന്റയൊന്നും മോങ്ങൽ ഒരാൾ പോലും കേൾക്കില്ല, ജോസൂട്ടി എഴുതിയ സുവിശേഷം തിരക്കഥ എഴുതുന്ന സമയത്ത് എനിക്കും കുമാർ നന്ദ സർൻ്റെ അസിസ്റ്റന്റ് ആയി കൂടെ ഇരിക്കാനും ആ തിരക്കഥയെ അടുത്തറിയാനും ആ സബ്ജക്റ്റിനെക്കുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞീട്ടുണ്ട്.

ലൈഫ് ഓഫ് ജോസൂട്ടിയായപ്പോൾ ജോസൂട്ടി എഴുതിയ സുവിശേഷം എന്ന തിരക്കഥയുമായി താരതമ്യം ചെയ്താൽ മനോഹരമായ തിരക്കഥയെ വികലമാക്കിയോ എന്ന് ചിന്തിക്കേണ്ടി വരും, സ്ക്രിപ്റ്റ് വിറ്റ് കഴിഞ്ഞാൽ ചേട്ടന്റെ പേര് വെക്കണം എന്ന് പറയുന്നതിൽ എന്ത് കാര്യം, വണ്ടി വിറ്റുട്ട് അതിനു എന്റെ പേരിടണം എന്നു പറയുംപോലെ ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.

Leave a Comment