ജീത്തു ജോസെഫിന്റെ മികച്ച സിനിമകളിൽ ഒന്നാണ് കടൽ കടന്നൊരു മാത്തുക്കുട്ടി

ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ ദിലീപ് പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ഒരു യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യം പറയുന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി എങ്കിലും ചിത്രം തിയേറ്ററിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് നിരവധി പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. ദിലീപിനെ കൂടാതെ രചന നാരായൺ കുട്ടി, ജ്യോതി കൃഷ്ണ, ചെമ്പിൽ അശോകൻ, ഹരീഷ് പേരാടി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

ചിത്രത്തിൽ നയൻതാര ഗസ്റ്റ് റോളിലും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അരവിന്ദ് കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജോസൂട്ടി ഈ ഗീവർഗീസ് ജീവനോടെ ഇരിക്കുമ്പോൾ നിന്റെ കല്യാണത്തിന് ടാക്സി കാറിൽ പോവാൻ നിന്നെ ഞാൻ സമ്മതിക്കില്ല. അതെന്റെ അഭിമാനത്തിന്റെ പ്രശ്നം ആണ്.

ഗീവർഗീസ് എന്ന കഥാപാത്രവും ഈ സീനും വേറെ ലെവൽ ആയിരുന്നു. സൂര്യചൈതന്യം തുളുമ്പുന്ന സെൽവൻ ജിത്തുവിന്റെ അണ്ടറേറ്റഡ് ഐറ്റവും ഈ സിനിമ ആയിരിക്കും. ഇതിലെ പോലെ നല്ല കിടിലൻ നറേഷൻ ഉള്ള സിനിമ വേറെ പെട്ടെന്ന് ഓർമ വരുന്നത് സീസൺ മാത്രം ആണ് എന്നുമാണ് പോസ്റ്റ്. ഭയങ്കര ഇഷ്ടമുള്ള സിനിമ. ഒരു മനുഷ്യൻ കടന്ന് പോകുന്ന ജീവിത സാഹചര്യങ്ങൾ ഒക്കെ എന്ത് മനോഹരമായി ആണ് ഇതിൽ കാണിച്ചിരിക്കുന്നത്. ന്യൂസിലാന്റിൽ ചെന്നിട്ടുള്ള ജോർജൂട്ടിയുടെ ജീവിതമൊക്കെ വല്ലാത്ത ഫീൽ ആണ് എന്നാണ് ഒരാൾ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.

ഈ സിനിമയിൽ എവിടെയൊക്കെ പേർഫെക്ഷൻ കുറവുണ്ട് അത് മേക്കപ്പൊ കാസ്റ്റിംഗ് ബന്ധപ്പെട്ടതോ ആയിട്ടുള്ളത് . സിനിമയുടെ ചില ഭാഗത്ത്‌ അന്യായ ക്വാളിറ്റി ആണ് .സിനിമയും സീരിയലും മിക്സ് ചെയ്തൊരു ഫീൽ ആണ് സിനിമ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ സംഭവം ക്ലാസിക് ആയേനെ, പടം ഇഷ്ടപ്പെട്ടു. ദിലീപ് ഇതിൽ ചെയ്ത കഥാപാത്രത്തിന്റെ കുറച്ചൊക്കെ പലരുടെയും രൂപത്തിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. ഗതികേട് കൊണ്ട് വീട് രക്ഷപെടാൻ വേണ്ടി ഉയർന്ന ജോലികാരിയെ കെട്ടി വിദേശത്തു പോയവർ. ആ മാലാഖമാരുടെ കോപ്രായങ്ങൾ വേണ്ടായിരുന്നു. ‘ കാലമേ ‘ പാട്ട് നല്ലതാണ്.

എനിക്ക് ഒരുപാട് ഇഷ്ടം ആണ്‌ ഈ സിനിമ. അണ്ടറേറ്റഡ് സിനിമ ആണ്‌. ദിലീപ് നാട്ടില്‍ നിന്ന് വിദേശത്തേക്ക് പോകുമ്പോൾ ഹരീഷ് പേരടി പറയുന്ന ഡയലോഗ്, ഇതിൽ പുള്ളി മരിച്ചു എന്നറിയുന്ന സീൻ. ഈ സിനിമ കൊള്ളാം. സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കിയിരുന്നു എങ്കിൽ, ജീത്തുവിന് ഏറ്റവും ഇഷ്ട്ടപെട്ട 3 സിനിമകളിൽ ഒന്ന് മമ്മി ആൻഡ് മി ദൃശ്യം ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment