വളരെ നോർമൽ ആയി ഫീൽ ചെയ്യുന്ന കോസ്റ്റും ആണ് മിക്ക കഥാപാത്രങ്ങൾക്കും

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീത്തു ജോസഫ് സിനിമകളിൽ കാണുന്ന ഒരു പ്രത്യേകതയെ കുറിച്ചാണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇദ്ദേഹത്തിന്റെ ചിത്രത്തിന് പിന്നിൽ ഉള്ള കോസ്റ്റും ഡിസൈനർ ആരാണെന്നും അതിന്റെ പ്രത്യേകത എന്താണെന്നും ആണ് ജിൽ ജോയ് പങ്കുവെച്ച പോസ്റ്റിൽ കൂടി ആരാധകരെ അറിയിച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജീത്തു ജോസഫ് സിനിമകളിൽ കഥാപാത്രങ്ങളുടെ കോസ്റ്റും ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ നോർമൽ ആയി ഫീൽ ചെയ്യുന്ന കോസ്റ്റും ആണ് മിക്ക കഥാപാത്രങ്ങൾക്കും. അതുകൊണ്ട് അവരൊക്കെ നമ്മള്ടെ ഇടയിൽ ഉള്ളവർ ആണെന്ന ഫീൽ കിട്ടും. അതിന്റെ പുറകിൽ ഈ വ്യക്തിയാണ് ലിന്റാ ജീത്തു. മെമ്മറിസ് മുതൽ കൂമൻ വരെയുള്ള ചിത്രങ്ങളിലും ഇനി വരാൻ ഇരിക്കുന്ന റാം ലും ഇവർ തന്നെയാണ് കോസ്റ്റും ഡിസൈൻ ചെയ്യുന്നത്.

മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന ചിത്രത്തിന്റെ സ്റ്റോറിയും ലിന്റ യുടെതാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. അതെയതെ. ദൃശ്യത്തിൽ മീന തേങ്ങാ പൊതിക്കുമ്പോ പോലും എന്നാ നാച്ചുറൽ വേഷമാരുന്ന്, മീന സമ്മതിചില്ല അതാ, തേങ്ങാ പൊത്തിക്കുമ്പോ കോസ്റ്റട്യൂമ് ന് വലിയ പ്രാധാന്യം ഇല്ലെന്നേ അപ്പൊ പിന്നെ ഇത്തിരി കൂടിയാൽ എന്ത് കുറഞ്ഞാൽ എന്ത്.

കൂമനിൽ മേഘനാഥനും നന്ദുവിനും മേക്കപ്പിട്ട ചേട്ടനെപ്പറ്റിയും ഒരു പോസ്റ്റ്‌ വേണം. റോസ് പൗഡറിൽ കുളിപ്പിച്ച് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ നാടക ഓർമ്മകൾ തിരിച്ചു തന്നു. നൊസ്റ്റാൾജിക്ക്, ആ അവസാനം പറഞ്ഞത് മാത്രം ഒരു ദുരന്തം ആയിപോയി, അത്രേം നേരം കെളത്തിയതെല്ലാം കൂടി ആ അവസാനവരി കൊണ്ടു പോയി ഉടച്ചു, മേക്കപ്പ്മാന്റെ കാര്യം കൂടി പറയണം. നന്ദുവും മേഘനാഥനും ബാബുരാജ് ഒക്കെ നന്നായി തിളങ്ങി. സമീറാ സനീഷിനെ ഒക്കെ വെച്ച് നോക്കുമ്പോൾ ജസ്റ്റ് ഓക്കേ മാത്രം.

ദൃശ്യത്തിൽ മീന അടുക്കളയിൽ പോലും വളരെ നോർമൽ വേഷം ആയിരുന്നു. എനിക്ക് അടുത്തുള്ള ചേച്ചിയുമായി റിലേറ്റ് ചെയ്യാൻ പറ്റി, ഇച്ചിരി വൃത്തിയിൽ അടുക്കളയിൽ നില്കുന്നത് ഇഷ്ടല്ലേ, ദൃശ്യത്തിലെ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന വീട്ടമ്മ ? (ചിലപ്പോ മീന സമ്മതിക്കാഞ്ഞിട്ടാവും), അതെയതെ.. പട്ടിണിക്കാരനായ ജോസൂട്ടിക്ക് വീട്ടിലിടാനും ലൂയിസ് ഫിലിപ്പിന്റെ ഷർട്ട്. നോർമൽ അല്ല ന്യൂ നോർമൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഓസ്റ്റിനു വരുന്നത്.

 

Leave a Comment