അന്ന് ഈ സീൻ ഒരു രോമാഞ്ചം തന്നെ ആയിരുന്നു എന്നതാണ് സത്യം

ഉദയ് കൃഷ്ണ, സിബി കെ തോമസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാനും ലയൺ. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ കാവ്യ മാധവൻ ആയിരുന്നു നായിക. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി എന്ന് മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്.

ദിലീപിനെയും കാവ്യ മാധവനെയും കൂടാതെ ജഗതി ശ്രീകുമാർ, വിജയ രാഘവൻ, കലാശാല ബാബു, സായ് കുമാർ, ഇന്നസെന്റ്, ഷമ്മി തിലകൻ, റിയാസ് ഖാൻ, കാർത്തിക, ശോഭ മോഹൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ശ്രീജിത്ത് എൽ ശങ്കരൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കഥയിൽ ചോദ്യം ഇല്ല. മേഡത്തിനടുത്തു എപ്പോഴു ഒരു ശ്രദ്ധ വേണം എന്ന് ഹോം മിനിസ്റ്ററുടെ ഓഡർ ഉണ്ടായിരുന്നു. ആ മേഡം അറിയാതെ പാത്തും പതുങ്ങിയും അവരുടെ പുറകെ നടന്ന ഈ നല് വണ്ടി പോലിസ് കാരെ സമ്മതിക്കണം. പക്ഷേ സീൻ അന്ന് രോമാഞ്ചം ആയിരുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഒരാൾ കാണും ബ്രോ ആ ഒരാൾ ഇൻഫോം ചെയ്തു ഫുൾ ഫോഴ്സ് വന്ന് കാണും, പൊട്ടനാണോ? പോലീസിനെ കുറിച് ആദ്യം പഠിക്ക്.. എന്നിട്ട് വിമർശിക്ക് സുഹൃത്തേ, ഒരു പോലീസ്കാരൻ മതിയല്ലോ. ഒരു ഇൻസിൻഡെന്റ് ഉണ്ടായാൽ റിപ്പോർട്ട് ചെയ്താൽ ഫുൾ ഫോഴ്സ് വരുമല്ലോ, ഒരാൾ മതിയാകും ബാക്കി ടീം നെ അറിയിക്കാൻ.

4 വേണ്ടിയല്ല 40 വണ്ടി പൊലീസുകാർ ഒരാളുടെ പുറകെ അയാൾ പോകുന്ന വഴിയിൽ പല സ്ഥലങ്ങളിൽ ആയിട്ട് നിന്നു നിരീക്ഷിച്ചാൽ സാധാരണക്കാരൻ ആയ ഒരാൾക്ക് അറിയാൻ പറ്റണം എന്നില്ലാ. ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാൾക്ക് ചിലപ്പോൾ മനസിലാകും, ഉടനെ അല്ലല്ലോ വരുന്നത്. ഓടിച്ചു കുറേ കഴിഞ്ഞല്ലേ. ഒരു ഇൻഫോമർ വിവരം അറിയിക്കുന്നു. പോലീസ് വരുന്നു. അത്ര തന്നെ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment