ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് ഈ സിനിമയിൽ രഞ്ജിത്ത് ഉദ്ദേശിച്ചത്?

ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ആണ് ലോഹം. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ താരത്തിനെ കൂടാതെ രഞ്ജി പണിക്കർ, സിദ്ധിഖ്, ആൻഡ്രിയ, വിജയ രാഘവൻ, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗം ആയിരുന്നു. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ചിത്രം തിയേറ്ററിൽ തന്നെ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് വർഷങ്ങൾക്ക് ഇപ്പുറം സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “ഇത്രയും ഗ്ലാമർ ഉള്ള ഡ്രൈവറൊ?”. രഞ്ജിത്തിന് പടം മാസാക്കണോ ക്ലാസ്സാക്കണോ എന്ന് നിശ്ചയം ഇല്ലാതെ കാണുന്നവരെ ആസാക്കിയ പടം “ലോഹം” ഡയലോഗ് ആണിത് ഇതേ ഡയലോഗിന്റെ മറ്റൊരു വേർഷൻ “ബിഗ് ബ്രദർ” ൽ ഉണ്ട്” എന്റെ ഏട്ടൻ എന്ത് സുന്ദരനാ”. ഡ്രൈവർക്ക് ഗ്ലാമർ പാടില്ലേ? എന്താണ് രഞ്ജിത്ത് ഉദ്ദേശിച്ചത്?

ഫ്യൂടൽ മാടമ്പിത്തരം ഉള്ള നായകന്മാരെ ഒരു കാലത്ത് സൃഷ്‌ടിച്ച ആളാണ് രഞ്ജിത്ത്. അതൊക്കെ പുള്ളി പിന്നീട് സംവിധായകന്റെ തലയിൽ ഇട്ട് ബുദ്ധിജീവിയും ആയി. പക്ഷെ ഉള്ളിൽ ഇതൊക്കെ തന്നെ ആണെന്ന് അറിയാൻ ഈ ഡയലോഗ് തന്നെ ധാരാളം എന്നുമാണ് പോസ്റ്റ്. നിരവധി പ്രേക്ഷകരും ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. ഇതും കൂടെ “തമിഴ്‌നാട്ടിൽ നിന്ന് ഒരു ഗുണ്ട വരുന്നു എന്ന് കേട്ടപ്പോ ഇത്രേം ഗ്ലാമർ പ്രതീക്ഷിച്ചില്ല ” പോക്കിരി രാജയിൽ മമ്മൂട്ടിയെ നോക്കി പൃഥ്‌വിരാജിന്റെ ഡയലോഗ് . അതെന്താ തമിഴൻ ഗുണ്ടയ്ക്ക് ഗ്ലാമർ പാടില്ലേ  എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

എല്ലാരുടെ ഉള്ളിലും കാരുണ്യവാനായ സമത്വം സ്വപ്നം കണ്ടുറങ്ങുന്ന ഒരാളേ ഉണ്ടാകാവൂ… എന്ന് വാശി പിടിക്കുന്നത് പൊളിറ്റിക്കലി കറക്റ്റായാലും ജനിറ്റിക്കലി കറക്ടല്ലല്ലോ ? പോസ്റ്റ്മാന് വല്യ ധാരണയൊന്നും ഇല്ലല്ലേ . അയാളുടെ പേര് രഞ്ജിത്ത് എന്നാണ് . അയാളുടെ സൗകര്യത്തിനേ ചിന്തിക്കാനും എഴുതാനും പറ്റൂ എന്നാണ് ഈ പോസ്റ്റിനു സജിത്ത് ജഗന്നാഥൻ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment