വാനോളം പ്രതീക്ഷയുമായി വന്ന ചിത്രം റാഫി മേക്കാർട്ടിൻ ടീം ചെയ്ത മോശം ചിത്രമായിമാറി

റാഫി മെക്കാർട്ടിൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ഇൻ സിംഗപ്പൂർ. 2009 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ മമ്മൂട്ടി നവ്‌നീത് കൗർ, സൂരജ് വെഞ്ഞാറന്മൂട്, ജയസൂര്യ, ബിജുക്കുട്ടൻ, സലിം കുമാർ, ലാലു അലക്സ്, രാജൻ പി ദേവ്, നെടുമുടി വേണു, സുകുമാരി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ തിയേറ്ററിൽ വിജയം നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വലിയ വിജയങ്ങളും ഇടത്തരം വിജയങ്ങളുമായി കരിയർ മുന്നോട്ട് കൊണ്ടു പോവുന്ന റാഫി മെക്കാർട്ടിൻ.

മമ്മൂട്ടിയെ നായകനാക്കി എന്ത്കൊണ്ട് ഒരു പടം ചെയ്ത് ബ്ലോക്ക്‌ ബ്ലസ്റ്റർ ഉണ്ടാക്കികൂടാ എന്നൊരു ചിന്ത അവർക്കുണ്ടായി. അങ്ങനെ ജനിച്ച ചിത്രം. ലവ് ഇൻ സിംഗപ്പോർ. വാനോളം പ്രതീക്ഷയുമായി വന്ന ചിത്രം റാഫി മേക്കാർട്ടിൻ ടീം ചെയ്ത മോശം ചിത്രമായി വിധി എഴുതപ്പെട്ടു. ചില ചിത്രങ്ങൾ പരാജയപ്പെട്ടാലും കാലം കഴിയുമ്പോൾ ചിലർക്കെങ്കിലും പടം ഇഷ്ടമാവാറുണ്ട്. അങ്ങനെയൊരു ഭാഗ്യവും ഈ പടത്തിന് ലഭിച്ചില്ല എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇത് കാണുമ്പോൾ ഞാൻ സിദ്ദിഖ്‌നെ ഓർത്തു പോവുകയാണ്. പാവം അത് വരെ ഒരൊറ്റ പരാജയം പോലും ഇല്ലാതിരുന്ന ആളാണ്‌. ഏട്ടനെ വച്ചൊരു പടം ചെയുന്നു. ലേഡീസ് ആൻഡ് ജെന്റിൽ മാൻ. ശുഭം. പിന്നെ വീണ്ടും ചെയുന്നു ബിഗ് ബ്രദർ. അത് അതിലും കിടിലം. അങ്ങനെ സിദ്ദിഖ് ഏകദേശം ഫീൽഡ് ഔട്ട് എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

ഒന്നും അങ്ങട് ഏക്കുനില്ല അല്ലെ. പുതിയ അടവാണ് അല്ലെ. എങ്ങനെ സാധിക്കുന്നടാ ഉവ്വേ ഇതൊക്കെ. ഇതിനെക്കെ മാസത്തിലാണോ ശബളം, തീയറ്ററിൽ പോയി കണ്ട പടം. പക്ഷേ ഇപ്പോഴും ടി വി യിൽ വന്നാൽ കാണാറുണ്ട്. ചില ഭാഗങ്ങൾ ഒഴിച്ച് അങ്ങനെ മടുപ്പ് തോന്നാറില്ല, എനിക്ക് പേഴ്‌സണലി ഇഷ്ടമുള്ള പടം ആണ്. കോമഡിയൊക്കെ അടിപൊളി ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത് .

Leave a Comment