ആദ്യ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ മലയാളം സിനിമ ആണ് ലൂസിഫർ. മലയാള സിനിമ ചരിത്രം തന്നെ തിരുത്തി കുറിച്ച ചിത്രത്തിൽ മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ ഹരി കൃഷ്ണ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലൂസിഫർ സിനിമ 23 ആം വട്ടം കണ്ടു. കഴിഞ്ഞപ്പോൾ വന്ന സംശയം ആണ്. 15 ആം വയസ്സിൽ നാടുവിട്ട. പിന്നീട് 26 വർഷം നാട്ടിൽ ഇല്ലാതിരുന്ന മര്യാദക്ക് വാ തുറന്ന് ഒന്നും മിണ്ടാത്ത സ്റ്റീഫൻ നെടുമ്പള്ളിക്ക് എങ്ങിനെ കേരത്തിലെ രാഷ്ട്രീയസാഹചര്യത്തിൽ ഇത്ര ജനസമ്മദി കിട്ടി.
ഒരു ആശയം കൊണ്ട് മാത്രം കേരത്തിലെ ജനങ്ങളെ കുപ്പിയിലാകാൻ പറ്റുമോ എന്നുമാണ് പോസ്റ്റ്. മേക്കപ്പ്മാൻ സിനിമയിൽ സിദ്ദിഖ് നോട് സൈജു കുറുപ് പറയുന്നുണ്ട്. സർ ന്റെ പടം ഞാൻ പത്തു പതിനഞ്ച് തവണയെങ്കിലും കണ്ടിട്ടുണ്ട്. അതിന് ഇത്രയും തവണ കാണാൻ അതിൽ എന്ത് തേങ്ങ ആണ് ഉള്ളതെന്ന് സിദ്ദിഖ് ചോദിക്കുന്നു, മലയാളികൾക്ക് പ്രിയപ്പെട്ട മോഹൻലാലിൻ്റെ മുഖഛായയുള്ള, അദ്ദേഹത്തിൻ്റെ ശൈലിയുള്ള ഒരു രാഷ്ട്രീയ നേതാവിന് ഈ ജനസമ്മതിയൊക്കെ നിസ്സാരമാണ് മിഷ്ടർ.
പി കെ രാംദാസിന്റെ സിറ്റിങ് സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചു രാംദാസിന്റെ പിൻഗാമി എന്ന പ്രചാരണവും കൂടെ ആയപ്പോ പികെആറിന്റെ അണികൾ സ്റ്റീഫന്റെ കൂടെ നിന്നു. പികെആറിന്റെ മകൻ (ടോവിന്)ആദ്യമായി അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന് പൊതുസമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴും അവൻ പിൻഗാമിയാവുമെന്ന് ഉറപ്പിച്ചപ്പോഴും സ്റ്റീഫന് കിട്ടിയ പിന്തുണ അവനും കിട്ടുന്നുണ്ട്.
എന്നാലും അതിത്തിരി കൂടുതൽ മിണ്ടാണ്ടിരിക്കൽ ആയിപോയി. മൂപ്പർ വോട്ട് ചോദിക്കാൻ പോണ സീൻ ഒന്ന് ആലോചിച്ചു നോക്കിയേ, പിന്നെ തീർച്ചയായും കുപ്പിയിലാക്കാം. ഇത് കേരളമാണ്. ഒരു കിറ്റ് കൊണ്ട് മൊത്തം കിളി പോയി കുപ്പിയിലായ നവോത്ഥാന നായക കേരളം, 6വർഷം ജയിലിൽ കിടന്ന് വന്നപ്പോ ഇതിൽ കൂടുതൽ ആള് ഭാരത പുഴയിൽ ഓടാൻ ഉണ്ടായിരുന്നു, അപ്പോഴാ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.