മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായ് സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ. ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ശക്തമായ നെടുമ്പള്ളി അബ്രാഹമായി പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ സിനിമ ലോകവും പ്രേക്ഷക ലോകവും ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു. മുരളി ഗോപിയുടെ അതിഗംഭീര തിരക്കഥയും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഒത്തുചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് പകരം വെക്കാനാകാത്ത വിധം ഒരു മാസ്സ് ചിത്രമാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണസമയത് അണിയറപ്രവർത്തകർ പോലും ശ്രദ്ധിക്കാതെ പോയ കുറെ തെറ്റുകൾ ചൂടികാണിച്ചുകൊണ്ടു വീഡിയോ വൈറലായിരിക്കുകയാണ്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ച പ്രേക്ഷകർ തന്നെയാണ് ഈ തെറ്റുകൾ ചൂടികാണിച്ചിരിക്കുന്നത്. വിമര്ശനത്തിനുപരി ഒരു വിനോദമായി കണ്ടാൽ മതി എന്ന വിഡിയോയിൽ എടുത്തു പറയുന്നുണ്ട്.
മോഹൻലാലിൻറെ മികച്ച അഭിനയവും പൃഥ്വിരാജ് എന്ന സംവിധായകന്റെ മിടുക്കും കുടി ചേർന്നപ്പോൾ ഒരു മികച്ച മാസ്സ് ചിത്രമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ചിത്രത്തിൽ മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടോവിനോ, വിവേക് ഒബ്റോയ്,ഇന്ദ്രജിത്, മഞ്ജു വാര്യർ, സായ് കുമാർ, സാനിയ ഇയ്യപ്പൻ, ബൈജു,കലാഭവൻ ഷാജോൺ തുടങ്ങി വലിയ താരനിര തന്നെ അണി നിരന്നിരുന്നു.
