കഴിഞ്ഞ കുറച്ചു ദിവസങ്ങളായിസോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ഒരു വിഷയമായിരുന്നു പ്രമുഖ നിർമാതാവിന് നേരെ മീടൂ ആരോപണം ഉന്നയിക്കപ്പെട്ടത്. തുടർന്ന് വലിയ ചർച്ചകളും മറ്റും ആയി മാറിയ ഈ വാർത്തക്ക് പിന്നാലെ തന്നെ നിർമാതാവ് തനിക്കെതിരെ ആരോപണം ഉന്നയിച്ച താരത്തിന്റെ പേര് വെളിപ്പെടുത്തികൊണ്ടു സോഷ്യൽ മീഡിയയിൽ ലൈവ് പങ്കുവെച്ചിരുന്നു. വലിയ വാർത്തകൾ ആയി മാറിയ ഇതേ സംഭവത്തിന്ശേഷം ‘അമ്മ എന്ന സംഘടനയുടെ ഈ പ്രേശ്നത്തിലുള്ള മറുപടി എന്തായിരിക്കുമെന്നുള്ള ആശങ്കയിലായിരുന്നു ആരാധകർ.
പ്രത്യേകിച്ച് ‘അമ്മഎന്ന സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ ഈ താരത്തിന് നേരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അവർ അതിനനുസരിച്ചുള്ള നടപടികൾ തന്നെ എടുക്കണം എന്നാണ് ആരാധകരുടെ അഭിപ്രായം . എന്നാൽ ഈ സംഭവത്തിന് ശേഷം നിർമാതാവ് തനിക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ പേരുകൂടി വെളിപ്പെടുത്തിയപ്പോൾ ‘അമ്മ സംഘടനയിൽ മുഷിപ്പ് ഉണ്ടായിരുന്നു. തുടര്ന്ന് മാല പാർവതി എന്ന താരം സംഘടനയുടെ ആഭ്യന്തര പരിഹാര സമിതിയിൽ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വേറെ ഒരു വാർത്ത ചർച്ചയായി മാറിയത്. ഹാപ്പി സർദാർ എന്ന സിനിമയ്‍യുടെ ഷൂട്ടിങ്ങിനിടെ സിനിമയുടെ ക്യാഷ്യർ മാല പാർവതിക്ക് നേരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ താരത്തിന്റെ പേരെടുത്ത് പറയാതെ ആണ് ക്യാഷ്യർ അക്കാര്യം പറഞ്ഞത്. ഒരു ‘അമ്മ നടി ക്യാറവാണ് ആവിശ്യപ്പെട്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ മാല പാർവതി പ്രതികരിക്കുകയും ചെയ്തിരുന്നു. താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്.
ചായ , ഭക്ഷണം , ടോയ്‌ലറ്റ് , എന്നിങ്ങനെ അടിസ്ഥന സൗകര്യം തരാത്തവരോട് കാരവാന് ചോദിക്കരുത് എന്ന് സാമാന്യ ബോധം ഉണ്ട്. ഉച്ചക് മൂന്ന് മണി മുതൽ പിറ്റേ ദിവസം ആറു മണി വരെ ജോലിയുള്ള സെറ്റിൽ ആവിശ്യങ്ങൾ നിർവഹിക്കുന്നതിന് തന്ന സ്ഥലത്ത് ബ്ലോക്ക് ആയിരുന്നതിനാലും മൂത്രമൊഴിക്കാതെ ഇരിക്കുവാനുള്ള അമാനുഷികത ഇല്ലാത്തതിനാലും ആണ് താൻ കാരവാന് എടുത്തത് എന്ന് താരം പറഞ്ഞു. അതും സ്വാനാഥം കാശിനാണ് താരം കാരവാന് എടുത്തത് എന്നും താരം കൂട്ടിച്ചേർത്തു. ‘അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ എന്നും അതോ നായകനും നയിക്കക്കും മാത്രെമേ ഇത്തരം ആവിശ്യങ്ങൾ പാടുള്ളോ എന്നും താരം ചോദിച്ചു.