ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ ഇങ്ങനെ ചില സാമ്യതകൾ ഉള്ള കാര്യം എത്ര പേര് ശ്രദ്ധിച്ചു

മോഹൻലാൽ നായകനായി എത്തിയ ചിത്രം ആണ് മാടമ്പി. ബി ഉണ്ണി കൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. കാവ്യ മാധവൻ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. പലിശക്കാരന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ ഇവരെ കൂടാതെ സിദ്ധിഖ്, കെ പി എ സി ലളിത, അജ്മൽ അമീർ, മല്ലിക കപൂർ, ജഗതി ശ്രീകുമാർ, സൂരജ് വെഞ്ഞാറന്മൂട് തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു. പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണൻ എന്ന അറു പിശുക്കൻ ആയ പലിശക്കാരൻ ആണ് മോഹൻലാൽ അവതരിപ്പിച്ചത്.

അതെ വര്ഷം തന്നെ എം പത്മകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പരുന്ത്. ടി എ റസാഖിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ജയസൂര്യ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സൂരജ് വെഞ്ഞാറന്മൂട്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പരുന്ത് എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന പുരുഷോത്തമൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.

ഇപ്പോപ്പോൾ ഈ രണ്ടു ചിത്രങ്ങളെയും കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിനൂപ് ചേലക്കര എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരേ സമയത്ത് ക്ലാഷ് റിലീസ് ആയ രണ്ട് സിനിമകൾ മെഗാസ്റ്റാറിന്റെ പരുന്തും, കംപ്ലീറ്റ് ആക്ടറുടെ മാടമ്പിയും ഇതിലെ ഒരുസാമ്യം കുറച്ചുപേരെങ്കിലും ശ്രദ്ധിച്ചുകാണും.

രണ്ട്പടവും ഫിനാൻസ് ബേസ്ചെയ്ത കഥയാണ് പറയുന്നത് പരുന്തിന്റെ പോസ്റ്ററിൽ പണത്തിനുമീതെ പറക്കുന്ന പരുന്ത് എന്ന ടാഗ് ലൈൻ ഉണ്ടായിരുന്നു. മാടമ്പിയിൽ ജഗതി -പണത്തിനുമീതെ പരുന്തും പറക്കില്ല എന്നല്ലേ? ലാലേട്ടൻ -പണത്തിനുമീതെ പരുന്ത് പറക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എനിക്കുമീതെ ഒരു പരുന്തും പറക്കില്ല അഥവാ പറന്നാൽ ആ പരുന്തിന്റെ ചിറക് ഞാൻ അരിഞ്ഞു താഴെയിടും.

പറഞ്ഞപോലെ മാടമ്പി സിനിമ പരുന്തിന്റെ ചിറകരിഞ്ഞു വിന്നർ ആയി. എന്റെ ചോദ്യം ഇതാണ് ഈ രണ്ടുഡയലോഗും അങ്ങനെ സംഭവിച്ചുപോയത് ആയിരിക്കുമോ അതോ മനഃപൂർവം ആയിരിക്കുമോ? ബി ഉക്രിയുടെ താരതമ്യേനെ നാല്ലൊരു പടമായിരുന്നു ഇത് രണ്ട് നല്ല പാട്ടും മലയാളസിനിമക്ക് കിട്ടി “അമ്മ മഴക്കാർ, കല്യാണ കച്ചേരി ”  എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment