ഹരിഹരന്റെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഒരു വടക്കൻ വീരഗാഥ. ഇന്നും ചിത്രത്തിന് ആരാധകർ ഏറെ ആണ്. ആ കാലത്ത് ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ബാലൻ കെ നായർ, കാപ്റ്റൻ രാജു, മാധവി, ഗീത, രാജലക്ഷ്മി, ജോമോൾ, വിനീത് കുമാർ, ദേവൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചന്ദുവിന് ആരാധകർ ഏറെ ആണ്. പതിനാറാം നൂറ്റാണ്ടിലെ വടക്കൻ കേരളത്തിന്റെ കഥ ആണ് ചിത്രം പറഞ്ഞത്. കണ്ണപ്പൻ ചേകവരും, ആരോമൽ ചേകവരും ഉണ്ണിയാർച്ചയും ഒക്കെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. മാധവി അവതരിപ്പിച്ച ഉണ്ണിയാർച്ച ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു വടക്കൻ വീരഗാഥ ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ ക്ലാസിക്ക് സി ഡി ഇട്ടാണ് കണ്ടത്. കളരി വിളക്ക് തെളിഞ്ഞതാണോ സോംഗ് ദൂരദർശ്ശനിൽ കണ്ടിട്ടാണ് സി ഡി തപ്പി പിടിച്ച് ഈ പടം കണ്ടത്. പടം കണ്ടത് ഇവരെ കാണാൻ ആണ്. നഷ്ടം തോന്നിയില്ല വളരെ ആസ്വദിച്ചു.
മമ്മൂട്ടി തകർത്തഭിനയിച്ച പടത്തിൽ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ഇവരെയായിരുന്നു. വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്ര സുന്ദരികളൊന്നും എന്താ ഇന്നത്തെ മലയാള സിനിമയിൽ കാണാത്തത്? അതോ സുന്ദരികളെ മലയാള സിനിമക്ക് വേണ്ടേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. സുന്ദരിമാർക്ക് ബുദ്ധിയില്ല ഇതേ സുന്ദരി തന്നെയാണ് മൂക്കിൽ നിന്ന് ചോര വന്നതിനു കാൻസർ ആണെന്ന് കരുതി തന്റെ കുട്ടികളെ ആർക്കൊക്കെയോ വളർത്താൻ കൊടുത്തത് എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.
വടക്കൻ വീരഗാഥ ഏത് കമ്പനി ആണ് സിഡി ഇറക്കിയത്? ഞാൻ ഹോൾസെയിൽ ഷോപ്പിൽ വർക്ക് ചെയ്തിട്ടുള്ള ആളാണ്. ആ കാലത്ത് ഒരുപാട് ഡിമാൻഡ് ഉണ്ടായിരുന്നതും എന്നാൽ കിട്ടാതെ ഇരുന്നതുമായ സിഡികളിൽ ഒന്നാണ് ഈ പടം. സിഡി ഇറങ്ങിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, ഇവരുടെ കണ്ണും ചിരിയും ഒരു രക്ഷയുമില്ല. നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ് ഈ സിനിമകളിലൊക്കെ അപാര സൗന്ദര്യം ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.