ജൂനിയർ ആർട്ടിസ്റ്റ് ആയാണ് ഇദ്ദേഹം പലപ്പോഴും സിനിമയിൽ വന്നിട്ടുള്ളത്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

ഡേവിഡ് രാജരത്‌നം എന്ന ആരാധകൻ ജൂനിയർ ആർട്ടിസ്റ്റ് ആയ താരത്തിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് ഇത്. പോസ്റ്റ് ഇങ്ങനെ, സത്യൻ അന്തിക്കാട് സിനിമകളിൽ ഒരു കാലത്തു സ്ഥിരമായി കണ്ടിരുന്ന ഒരു നടനാണ് ഇദ്ദേഹം. വിനോദയാത്ര എന്ന സിനിമയിൽ ദിലീപ് റെയിൽവേ സ്റ്റേഷനിൽ മീര ജസ്മിനെ ഉപേക്ഷിച്ചു കടന്നു കളയുന്ന രംഗത്തും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വേറെയും സിനിമകളിൽ കണ്ടിട്ടുണ്ട്. ഈ നടന്റെ പേര് എന്താണ് എന്നുമാണ് പോസ്റ്റ്.

പേര് ശ്രീകുമാർ മേനോൻ. മധുശ്രീകുമാർ, കോഴിക്കോട് തിരുവണ്ണൂർ സ്വദേശി. ഇപ്പോൾ പന്തീരാങ്കാവിൽ താമസം..അച്ചുവിന്റെ അമ്മ, ഒരു ഇന്ത്യൻ പ്രണയകഥ, സെക്കന്റ്‌ ഷോ, ഇന്ത്യൻ റുപ്പി, മുതലായ അനേകം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇദ്ദേഹം കോഴിക്കോട് ഗവ: ആർട്സ് & സയൻസ് കോളേജിൽ ജോലി ചെയ്തിരുന്നു, രഞ്ജിത് ചിത്രങ്ങളിൽ സ്ഥിര സാന്നിദ്ധ്യമാണ് പുള്ളി . കോഴിക്കോട് സ്വദേശിയാണെന്ന് തോന്നുന്നു , പലവട്ടം നേരിൽ കണ്ടിട്ടുണ്ട്, രസതന്ത്രം സിനിമയിൽ ഉണ്ട്. മോഹൻലാൽ വാസ്തു നോക്കി കുറ്റി അടിക്കാൻ വരുന്ന സീനിൽ ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment