വിനയൻ ചിത്രം ബോയ് ഫ്രണ്ടിലെ ഈ നായികയെ ഓർമ്മ ഉണ്ടോ

വിനയൻ സംവിധാനം ചെയ്തു 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ബോയ് ഫ്രണ്ട്. മണിക്കുട്ടൻ, ഹണി റോസ്, മധുമിത തുടങ്ങിയ പുതുമുഖ താരങ്ങളെ വെച്ച് ആയിരുന്നു വിനയൻ ചിത്രം ഒരുക്കിയത്. ചിത്രത്തിൽ ഇവരെ കൂടാതെ ശ്രീനിവാസൻ, ലക്ഷ്മി ഗോപാലസ്വാമി, മുകേഷ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ മൂന്നു പേരിൽ മണികുട്ടനും ഹണി റോസും പിന്നീടും മലയാള സിനിമയുടെ ഭാഗമായി വന്നുകൊണ്ടിരിക്കുകയാണ്. ഹണി റോസ് ആകട്ടെ ഇന്നും മലയാള സിനിമയിലെ നായികമാരിൽ ഒരാൾ ആയി തന്നെ നിലനിൽക്കുന്നു. മണിക്കുട്ടൻ പലതരം വേഷങ്ങൾ ചെയ്‌തും സിനിമയിൽ സജീവമാണ്. എന്നാൽ ഈ ചിത്രത്തിൽ നായികയായി എത്തിയ മധുമിത എന്ന നടിയെ കുറിച്ച് അതിനു ശേഷം ഒരു അറിവും പ്രേക്ഷകർക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. താരം ആ ചിത്രത്തിന് ശേഷം എന്ത് ചെയ്യുന്നു എന്നോ താരത്തിന്റെ ജീവിതം എങ്ങനെ ആണ് എന്നോ ഒരു അറിവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ മധുമിത എന്ന നടിയെ കുറിച്ച് സിനി ഫയൽ എന്ന സിനിമ ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, വിനയൻ സിനിമയിലേക്ക് കൊണ്ട് വരുന്ന നടീ നടന്മാർ പൊതുവെ ക്ലച്ച് പിടിക്കാറുണ്ട്.. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മൂന്ന് പേരും അന്ന് പുതുമുഖങ്ങളായിരുന്നു. അതിൽ പക്ഷെ ക്ലച്ച് പിടിച്ചത് ഹണി റോസ് മാത്രം… മണിക്കുട്ടൻ ക്യാറക്ടർ വേഷങ്ങളിലേക്കും, പിന്നിട് അപ്രധാന വേഷങ്ങളിലേക്കും ഒതുങ്ങി.. ബോയ് ഫ്രണ്ടിലെ നായികയെ പിന്നീട് മറ്റു മലയാള ചിത്രങ്ങളിൽ കണ്ടിരുന്നില്ല.. അവരുടെ വിവരങ്ങൾ പങ്ക് വെയ്ക്കാമോ എന്നാണ് കുറിപ്പ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്. തമിഴ് നടി മധുമിത അവരുടെ ആദ്യത്തെ മലയാള സിനിമ ആയിരുന്നു, തെലുഗ് നായികായികയാണ് കുറെ സിനിമകളിൽ നായികയായി ഭർത്താവും നടനാണ്, മധുമിത ഒരു സിനിമയെ ചെയ്തിട്ടുള്ളൂ.മലയാളത്തിൽ, അല്ലു അർജുൻ സിനിമ ആര്യയിലൂടെ ശ്രദ്ധേയനായ ശിവ ബാലാജിയാണ് മധുമിതയുടെ ഭർത്താവ്..ഇവർ രണ്ട് പേരും സത്യരാജ്,നമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംഗ്ലീഷ്കാരൻ എന്ന തമിഴ് സിനിമയിൽ ജോഡിയായി അഭിനയിച്ചിരുന്നു..മലയാളത്തിൽ ഒരു സിനിമയിൽ മാത്രമേ മധുമിത അഭിനയിച്ചുള്ളൂ..തമിഴിൽ കുറച്ച് സിനിമകൾ ചെയ്തു..ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്..ബിരിയാണി സിനിമയിൽ കാർത്തിയുടെ സഹോദരി ആയും വിനയ വിധേയ രാമയിൽ RCയുടെ ചേട്ടത്തിയമ്മയായുമെല്ലാം അഭിനയിച്ചിട്ടുണ്ട് തുടങ്ങി തങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ ഒക്കെ പങ്കുവെച്ച് കൊണ്ട് ആരാധകരും എത്തുന്നുണ്ട്.