മഹാഭാരതം സിനിമ ആക്കിയാൽ ഗാന്താരി വേഷം ഇനിയ മനോഹരമാക്കും

ഇന്ന് ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് മഹാഭാരതം സിനിമ ആയാൽ ആരൊക്കെ ആയിരിക്കും അതിലെ താരങ്ങൾ എന്ന്. ആരാധകർ തന്നെ അതിൽ താരങ്ങളെ കണ്ടു പിടിക്കുന്നുമുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും യോജിച്ച താരങ്ങൾ ആരൊക്കെ ആണെന്നുള്ള ചർച്ചകൾ ആരാധകരുടെ ഗ്രൂപ്പുകളിൽ വരാറുമുണ്ട്. സംവിധായകന്മാരുടെ ജോലി കുറയ്ക്കാൻ ആണോ എന്ന് അറിയില്ല ആരാധകർ തന്നെ ചർച്ചകളിൽ കൂടി കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുന്നത്.

honey rose photos 1
honey rose photos 1

ഇപ്പോഴിതാ അത്തരത്തിൽ സിനി ഫയൽ എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് മഹാഭാരത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മഹാഭാരതം സിനിമയാക്കിയാൽ! ഇതാണല്ലോ ഇപ്പൊ ചർച്ച വിഷയം. ഗാന്ധാരിയുടെ വേഷം ‘ഇനിയ ‘ മനോഹരമാക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ആ മികച്ച നടിക്ക് നല്ല പ്രകടനം നടത്താൻ ഗാന്ധാരിയിലൂടെ സാധിക്കും.

അർജുനൻ പ്രഥ്വിരാജ് ആവണം എന്നാണ് എന്റെ ആഗ്രഹം, അർജുനനെ പ്രണയിക്കുന്ന ഊർവശി ആവാൻ “ഹണി റോസ് ” വരണം. ഇനിയും കാസ്റ്റ് ചെയ്യപ്പെടാൻ അഭിനേത്രികൾ ഉണ്ട്. കുന്തി രമ്യാ കൃഷ്ണൻ , ഉലൂപിയായി സാനിയ ഈയപ്പൻ. പാഞ്ചാലി യുടെ വേഷം ആര് ചെയ്യും? എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ അർജുൻ ആയിട്ട് ഒരിക്കലും പൃഥ്വിരാജിനെ എടുക്കരുത് കാരണം പൃഥ്വിരാജിന്റെ മുഖത്ത് ഒരു ഭാവം പുച്ഛഭാവം മാത്രമേ വരുകയുള്ളൂ. അർജുനൻ ആവാൻ കുറച്ചുകൂടി നല്ലത് ഉണ്ണീ മുകുന്ദൻ ആണ്, പോസ്റ്റിലെ ഫോട്ടോയും, ഇട്ടയാളിനേം കണ്ടപ്പോ ഇനിയ, ഹണിയുടെ അവസരം തട്ടിക്കളഞ്ഞു എന്ന് വല്ലോം ആരെങ്കിലും പറഞ്ഞ് കാണുമെന്ന് കരുതി. ഇതിപ്പോ പുതുമയായല്ലോ.

ഭീഷ്മ പിതാമഹൻ – മധു, കർണ്ണൻ – മമ്മൂട്ടി, ദുര്യോധനൻ – ബിജുമേനോൻ, യുധിഷ്ടിരൻ – മോഹൻലാൽ, ഭീമൻ – സുരേഷ് ഗോപി, അർജ്ജുനൻ – പൃഥ്വിരാജ്, നകുലൻ – ടോവിനോ, സഹദേവൻ – ഉണ്ണിമുകുന്ദൻ, അഭിമന്യു – ദുൽഖർ സൽമാൻ, ശകുനി – ഫഹദ്, കൃഷ്ണൻ – നിവിൻ പോളി, അശ്വദ്ധമാ – ആസിഫ് അലി, ഇത്രേം പറഞ്ഞ സ്ഥിതിക്ക് പാഞ്ചാലിയുടെ വേഷം കൂടി ആര് ചെയ്യണമെന്ന് പറഞ്ഞിരുന്നെൽ ഉടനെ ഷൂട്ടിംഗ് തുടങ്ങായിരുന്നു, അഞ്ചു പേരോടും സമഭാവത്തോടെ (ഒരേ ഭാവത്തോടെ’പെരുമാറാൻ സാധിക്കണ വൺ ആൻഡ് ഓൺലി നിമിഷേച്ചി ഉള്ളപ്പഴോ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.

 

Leave a Comment