നിവിൻ പോളി ചിത്രം മഹാവീര്യന് ഇനി മുതൽ പുതിയ ക്ലൈമാക്സ്

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ആണ് മഹാവീര്യർ.  കുറച്ച് നാളത്തെ ഇടവേളയ്‌ക്കു ശേഷം നിവിൻ പോളി മലയാളത്തിലേക്ക് തിരിച്ച് എത്തിയ ചിത്രം കൂടി ആണ് ഇത്. വളരെ വ്യത്യസ്ത പ്രമേയവുമായി എത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തീയേറ്ററിലും മികച്ച അഭിപ്രായം ആണ് ചിത്രം നേടിയത്. ചിത്രത്തിൽ ആസിഫ് അലിയും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങളിൽ മാറ്റം വരുത്തി  എന്നാണ് വാർത്തകൾ വരുന്നത്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഇപ്പോൾ പുതിയ ക്ലൈമാക്സ് രംഗങ്ങൾ ആണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ എന്ത് കൊണ്ടാണ് ചിത്രത്തിൽ ഇത്തരത്തിൽ പുതിയ ക്ളൈമാക്സ് ഒരുക്കിയത് എന്ന് പ്രേക്ഷകർക്കും അറിയില്ല.

ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ലഗീത്ത് ജോൺ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹൗസ്‌ ഫുൾ ആയി ഓടുന്നു എന്ന് അണിയറക്കാർ അവകാശപ്പെടുന്ന “മഹാവീര്യർ” സിനിമയുടെ ക്ലൈമാക്സ് മാറ്റിയത് എന്തിനായിരിക്കും. ഹരികൃഷ്ണൻസിന്റെ ഡബിൾ ക്ലൈമാക്സും ലോലിപോപ്പിൽ റിലീസ് ചെയ്ത് ഒരാഴ്ച്ചക്കു ശേഷം ജയസൂര്യയുടെ റോളിൽ മാറ്റം വരുത്തിയതും ഒക്കെയാണ് ഓർമ്മ വരുന്നത് ഇങ്ങനെ മാറ്റം വരുത്തിയ മറ്റു സിനിമകൾ ഏതൊക്കെയാണ് എന്നുമാണ് പോസ്റ്റ്.

പുതിയ climax ൽ Asif ന്റെ ഭാര്യയാവും ആ പാവം തല്ലു കൊണ്ട പെണ്ണ്! പിന്നെ വിഗ്രഹ മോഷണ കേസിൽ സ്വാമിയെ വെറുതെ വിടും ! ഒരു Love Song ഒഴിവാക്കി ! (ഇന്നലെ സ്വപ്നം കണ്ടു മൊത്തം), ക്ലൈമാക്സ് മാറ്റിയ ദിവസം ആണ് കണ്ടത് (തീയറ്ററിൽ വിളിച്ചു ചോദിച്ചിട്ടാണ് കാണാൻ പോയത്) പക്ഷേ അതിനു മുൻപ് കണ്ടവരോട് ചോദിച്ചപ്പോൾ അതേ ക്ലൈമാക്സ് തന്നെയാണ് ഞാനും കണ്ടത്. ചില സീനുകൾ വെട്ടി മാറ്റിയെന്നാണ് എനിക് തോന്നുന്നത്, ആസിഫ് – ഭാര്യ സീൻസ് ആണോ മാറ്റിയത്? ഒരു യുക്തി കുറവ് ഉണ്ടായിരുന്നു ആ പോർഷനിൽ,  ഉദയായുടെ “നീലാപ്പൊന്മാൻ” ക്ലൈമാക്സ്‌ മാറ്റിയിരുന്നു – റിലീസ് ചെയ്ത സമയത്ത് നായിക മരിക്കുന്നതു പോലെയായിരുന്നു – പിന്നീട് അത് മാറ്റി ജീവൻ തിരിച്ചു കിട്ടുന്നത് പോലെയാക്കി (ഇപ്പോൾ യൂട്യൂബിലെ പ്രിന്റ്റിൽ രണ്ടു ക്ലൈമാക്സും ചേർന്നുള്ളതാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്). അത് പോലെ, ശിവാജി ഗണേശന്റെ ചിത്രങ്ങളായ “വസന്തമാളികൈ” മറ്റും “രാജപാർട്ട് രംഗധുരൈ” എന്നിവയിൽ rel സമയത്ത് അദ്ദേഹം മരിക്കുന്നത് പോലെയും, പിന്നീട് ജീവൻ തിരിച്ചു കിട്ടുന്നത് പോലെയും മാറ്റിയിരുന്നു, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.