ഒരു കാലത്ത് സിനിമയിൽ സജീവമായ മഹേഷ് പിന്നീട് സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് മഹേഷ്. ഒരു കാലത്ത് നിരവധി മലയാള സിനിമകളിൽ സജീവമായിരുന്നു താരം. ഒട്ടുമിക്ക ക്യാംപസ് ചിത്രങ്ങളിലും മഹേഷ് സജീവ സാനിദ്യം ആയിരുന്നു. കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം താരം ആ കാലത്ത് സിനിമയിൽ സജീവം ആയിരുന്നു. എന്നാൽ പതുക്കെ പതുക്കെ താരം സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു എന്നതാണ് സത്യം. എന്നാൽ മഹേഷിന്റെ ഈ പിന്മാറ്റം അധികം ആരും ശ്രദ്ധിച്ചില്ല എന്നതാണ് സത്യം.

പിന്നീട് താരം സംവിധാന രംഗത്തേക്ക് തിരിഞ്ഞു. തമിഴിലും മറ്റുമായി സംവിധാനം ചെയ്തിരുന്ന താരം ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകളിൽ കൂടി ആണ് മഹേഷ് തന്റെ തിരിച്ച് വരവ് നടത്തിയത്.  ഇപ്പോൾ സിനിമകൾ സംവിധാനം ചെയ്യാത്തതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് മഹേഷ് നൽകിയ മറുപടി ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മഹേഷിന്റെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴത്തെ സിനിമയിൽ നമുക്ക് നിരാശ ഉണ്ടാക്കുന്ന രീതിയിലെ കാര്യങ്ങൾ ആണ് നടക്കുന്നത്. നമ്മൾ ഒരു തിരക്കഥയും ആയി ഒരു താരത്തിനോട് കഥപറയാൻ ചെന്നാൽ അവരുടെ കാരവാനിലേക്ക് നമ്മളെ വിളിപ്പിക്കുന്നതും കാത്ത് നമ്മൾ പുറത്ത് വെയ്റ്റ് ചെയ്യണം. നമ്മൾ ഒന്നും ഒന്നര വർഷവും എടുത്ത് ആയിരിക്കും ഒരു തിരക്കഥ എഴുതുന്നത്. എന്നാൽ ഇവർ അരമണിക്കൂർ ആ കഥ കേട്ടിട്ട് അവരുടേതായ തിരുത്തലുകൾ പറയും.

മാത്രമല്ല, ഇവർ ചോദിക്കുന്നത് വലിയ പ്രതിഫലവും ആയിരിക്കും. വടക്കൻ വീരഗാഥയിൽ അഭിനയിച്ചപ്പോൾ ആണ് മമ്മൂട്ടി തന്റെ പ്രതിഫലം ഒരു ലക്ഷം ആക്കിയത്. അത് വരെ ഉള്ള ചിത്രങ്ങളിൽ മമ്മൂട്ടി അൻപതിനായിരം രൂപ ആയിരുന്നു പ്രതിഫലമായി കൈപറ്റിക്കൊണ്ടിരുന്നത്. തനിക്കൊപ്പം നിർമ്മാതാവും സംവിധായകനും രക്ഷപ്പെടണം എന്ന ചിന്ത അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്നുള്ളവർ അങ്ങനെ അല്ല എന്നും മഹേഷ് പറയുന്നു.

മാത്രവുമല്ല, ഒരു താരത്തിനോട് കഥ പറഞ്ഞു അയാൾ ചെയ്യാം എന്ന് പറയുകയും ചെയ്തു. എന്നാൽ ആ സമയത്ത് ആണ് അദ്ദേഹത്തിന്റെ ഒരു കോമഡി ചിത്രം വിജയമായത്. അത് കൊണ്ട് തന്നെ അയാൾ പറഞ്ഞു ഒരു കോമഡി ചിത്രത്തിന്റെ കഥയുമായി വരാൻ. അങ്ങനെ ആ കഥയും അവിടെ വെച്ച് ഉപേക്ഷിച്ച് എന്നും മഹേഷ് പറഞ്ഞു. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് മഹേഷ്.

Leave a Comment