ഒരു കാലത്ത് മിക്ക മലയാള സിനിമയിലും ബാക്ക് ഗ്രൗണ്ട് ഡാൻസറായി താരം പ്രത്യക്ഷപ്പെട്ടിരുന്നു

സിനിമയിൽ എത്താൻ ആഗ്രഹിച്ച് ആ ആഗ്രഹം നടക്കാതെ പോയ ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ട്. ചിലർ ആകട്ടെ സിനിമയിൽ താരം ആകാൻ വന്നു സൈഡ് റോളുകളിൽ മാത്രം ഒതുങ്ങി പോയിട്ടുണ്ട്, മറ്റു ചിലർ ആകട്ടെ ബാക്ക് ഗ്രൗണ്ട് ഡാൻസേർസ് ആയി മാത്രം മുഖം കാണിക്കാൻ യോഗം ഉള്ളവരും ആണ്. ഇത്തരത്തിൽ ബാക്ക് ഗ്രൗണ്ട് ഡാന്സര് ആയി വന്നു പ്രേഷകരുടെ ശ്രദ്ധ നേടിയ നിരവധി യുവതി യുവാക്കൾ ഉണ്ട്. അവരെല്ലാം ഒരു കാലത്ത് സിനിമയിൽ ഡാൻസേർസ് ആയി എത്തിയവർ ആണ്.

നിരവധി സിനിമകളിൽ പാട്ടു രംഗങ്ങളിൽ മാത്രം ഇത്തരത്തിൽ ഉള്ളവർ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇവർ പ്രേഷകരുടെ ശ്രദ്ധ നേടാനും തുടങ്ങി. അത്തരത്തിൽ പ്രേഷകരുടെ ശ്രദ്ധ നേടിയ ഒരു താരം ആണ് മഹേശ്വരി. ഒരു കാലത്ത് മലയാള സിനിമയിലെ ഒട്ടുമിക്ക ഹിറ്റ് ഗാനങ്ങളിൽ നൃത്തം ചെയ്യാൻ മഹേശ്വരി ഉണ്ടായിരുന്നു. എന്നാൽ അന്നൊക്കെ ഈ കുട്ടിയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു എങ്കിലും പേരോ മറ്റു വിവരങ്ങളോ ഒന്നും ലഭിച്ചിരുന്നില്ല.

ഇന്ന് സോഷ്യൽ മീഡിയയുടെ സഹായം ഉള്ളത് കൊണ്ട് തന്നെ ഇത്തരം താരങ്ങളുടെ വിവരം വളരെ പെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും. അടുപ്പിച്ച് നിരവധി ഹിറ്റ് ഗാനങ്ങളിൽ മഹേശ്വരിയെ കാണാൻ തുടങ്ങിയതോടെ താരത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി എങ്കിലും പിന്നീട് എപ്പോഴോ താരം ഈ മേഖലയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ശ്രീരാഗ് എസ് ഉണ്ണി എന്ന ആരാധകൻ താരത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, ഇത് പോലെയുള്ള കളർഫുൾ പാട്ടുകളിൽ നായകനും നായികക്കുമൊപ്പം ബാക്ഗ്രൗണ്ടിൽ വന്നു അടിപൊളി ആയി ഡാൻസ് ചെയ്ത് പോകുന്ന ചിലരുണ്ട്. ചിലരെ ഒന്നിലധികം സിനിമകളിൽ ഇതേ പോലെ തന്നെ എടുത്ത് കാണിക്കും. അച്ചുവിന്റെ അമ്മ, വിനോദയാത്ര, രാപകൽ എന്നീ സിനിമകളിലെ ഗാനങ്ങളാണ്. രാപ്പകലിൽ ഡാൻസർ മാത്രമല്ല ആ ഫാമിലിയിൽ ഒരാളാണ്. ഡയലോഗ് ഒന്നും ഇല്ലെന്നു തോന്നുന്നു. ഈ പെൺകുട്ടി യുടെ പേരറിയുന്നവരുണ്ടോ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.രാപകലിൽ ബാലചന്ദ്രമേനോന്റെ മകളാണ് ഇവർ, മഹേശ്വരി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ന്റെ അടുത്ത് വീട്. എം ടി യുടെ ഭാര്യ കലാമണ്ഡലം സരസ്വതി യുടെ ശി ഷ്യ. വിവാഹിത, ആ സമയത്തെ കുറെ പാട്ടുകളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയിട്ടുണ്ട്. ഖുഷിയിലെ മക്കറീന പാട്ടിലൊക്കെ ഉണ്ട്. ശ്രീധർ മാസ്റ്റർ, ഷോബി പോൾരാജ്, ലോറൻസ് മാസ്റ്റർ, പ്രസന്ന മാസ്റ്റർ ഇവരൊക്കെ മിക്ക പാട്ടുകളിലും ഉണ്ട്,

Leave a Comment