അഭിനയിച്ച ചിത്രങ്ങൾ കൂടുതലും പരാചയപ്പെടുകയായിരുന്നു

പഴയകാല നടി മഹിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നടി മഹിമയെ കുറിച്ച് ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഹിമ. മലയാളസിനിമ വേണ്ടവിധം ഉപയോഗിക്കാൻ മറന്ന അതീവ മനോഹരിയായ അഭിനേത്രി. നല്ലപ്രായത്തിൽ വളരേ സുന്ദരിയായിരുന്നു.

വാണി വിശ്വനാഥ് മലയാളത്തിൽ കത്തിനിൽക്കുന്ന സമയത്ത് ഇന്ദ്രിയത്തിൽ ചെയ്തത് വളരേ ചെറിയ സൈഡ് റോൾ. അതും അൽപം ഗ്ലാമറസായി. പിന്നെ ദേവൻ നായകനായി വാണിയുടെ തന്നെ പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്നപടത്തിലും ചെറിയ റോളിൽ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ആദ്യപടം ലാലേട്ടൻ്റെ കൻമദം ആണ്. അതിൽ വെറും ലാൽ ബോബെയിലെ മാഡത്തിന് വിൽക്കാനായി വളച്ചുകൊണ്ടുവരുന്ന ചെറിയ റോളിൽ ഹിന്ദി പെൺകുട്ടിയായാണ് മഹിമയെ ആദ്യമായി കാണുന്നത്.

പിന്നീട് ജഗദീഷിൻ്റെ വിദേശി നായറിൽ നായികയായെങ്കിലും പടം വേണ്ടസമയത്ത് റിലീസാവാതെ കുറേക്കാലം പെട്ടിയിലായാണ് റിലീസായത്. പക്ഷെ വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹിമയെ കാണുന്നത് 2012 ൽ പുറത്തിറങ്ങി ജയറാം നായകനായി അഭിനയിച്ച മാന്ത്രികൻ എന്ന പടത്തിലാണ്. അതിൽ യക്ഷിയെ ഒഴിപ്പിക്കാനായി വരുന്ന തട്ടിപ്പ് മന്ത്രവാദിയായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മമ്പറം മായിൻകുട്ടി ഷെയ്ഖിൻ്റെ ഭാര്യ.

എന്നതീരിയിൽ മറ്റൊരു തട്ടിപ്പ് റോളിലാണ് മഹിമ വന്നത്. എന്തായാലും അഭിനയിച്ച പടങ്ങളിൽ കൻമദവും ഇന്ദ്രിയവും ഒഴികേ മറ്റേല്ലാം പരാജയമായത് പാവം മഹിമയ്ക്ക് തിരിച്ചടിയായി. മഹിമ അഭിനയിച്ച മറ്റുപടങ്ങൾ അറിവുള്ളവർ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന്വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ എന്റെ നാടായ ചാലക്കുടിയിൽ ആണ്‌ താമസം. കഴിഞ്ഞ മാസം ഫ്ലവർസ് ഒരു കോടി എന്നാ പ്രോഗ്രാമിൽ വന്നിരുന്നു. 200 ഇൽ പരം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന്‌ പറയുന്നു, അച്ചുവിന്റെ അമ്മയിൽ താമരക്കുരുവിക്ക് പാട്ടിൽ ഇവർ ഉണ്ടല്ലൊ, പേര് മഹിമ എന്നല്ല… സ്മിത എന്നാണ്. കാടാശ്ശേരി ഡൊമിനിക് എന്നാണ് അച്ഛന്റെ പേര്. എനിക്ക് ചെറുപ്പം മുതലേ അറിയാം, നടിയാകുന്നത് വരെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment