Big Boss

മണിക്കുട്ടനും ഡിംപലും ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി മജ്‌സിയ ഭാനു; കയ്യടിച്ച് സോഷ്യല്‍ ലോകം

ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഡിംപല്‍ ഭാലും മണിക്കുട്ടനും. ഷോയുടെ ആദ്യ ദിനം മുതല്‍ മികവുറ്റ മത്സരമാണ് ഇരുവരും കാഴ്ചവെച്ചത്. ബിഗ്‌ബോസ് വീട്ടിലെ ഡിംപലും മണിക്കുട്ടനുമായുള്ള സൗഹൃദം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്. കളങ്കമില്ലാത്ത സൗഹൃദമാണ് ഇവരിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. തനിക്ക് നഷ്ടപ്പെട്ടുപോയ സുഹൃത്തിലെയാണ് ബിഗ്‌ബോസ് വീട്ടില്‍ നിന്ന് കിട്ടിയതെന്നാണ് ഡിംപലിനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞത്. ഷോയില്‍ ഇരുവും ഡാന്‍സ് കളിക്കുന്നതും പരസ്പരം കരുതലും സ്‌നേഹവും കാണിക്കുന്നതും മറ്റു മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മനസിലായതാണ്. ഏതൊരു വിഷമാവസ്ഥയിലും ഡിംപലും മണിക്കുട്ടനും ആശ്വസമാകാറുണ്ട്. അതേസമയം ഒട്ടും പ്രതീക്ഷിക്കാതെ ബിഗ്‌ബോസ് വീട്ടില്‍ നിന്നും മണിക്കുട്ടന്‍ പോയത് ഡിംപലിന് താങ്ങാന്‍ കഴിയാത്ത ഒന്നായിരുന്നു.

 

 

മണിക്കുട്ടന്‍ പോയതില്‍ ഏറ്റവും കൂടുതല്‍ സങ്കടവും ഡിംപലിന് തന്നെയായിരുന്നു. തലേദിവസം കൂടി തങ്ങള്‍ സംസാരിച്ചതായിരുന്നു പെട്ടന്ന് മണിക്കുട്ടന് എന്താണ് പറ്റിയതെന്നാണ് ഡിംപല്‍ കരണ്ണു കൊണ്ട് ചോദിച്ചത്. അതേസമയം നാല് ദിവസങ്ങള്‍ക്ക് ശേഷം മണിക്കുട്ടന്‍ ബിഗ്‌ബോസിലേക്ക് തിരിച്ചെത്തിയത് ഡിംപലിനെ സന്തോഷം കൊണ്ട് മതിമറന്നിരുന്നു. താന്‍ ഒറ്റപ്പെട്ടിരിക്കുകയായിരുന്നെന്നും ഈ തിരിച്ചുവരവ് തനിക്ക് ആശ്വസമായ എന്നാണ് ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞത്. ഇനി പോവരുതെന്നും മണഇക്കുട്ടനോട് ഡിംപല്‍ പറഞ്ഞിരുന്നു. മണിക്കുട്ടനുമായി സംസാരിക്കുന്നതിനിടെയാണ് ഡിംപലിനെ തേടി ആ ദുരന്ത വാര്‍ത്ത വരുന്നത്. തുടര്‍ന്ന് പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ ബിഗ്‌ബോസ് വീട് വിടുകയായിരുന്നു. എന്നാല്‍ ഡിംപലിന്റെ പടിയിറക്കം മണിക്കുട്ടന് ഒട്ടും താങ്ങാന്‍ കഴിയില്ലായിരുന്നു.

 

 

ഡിംപലിനെ എങ്ങനെയെങ്കിലും തിരിച്ചു കൊണ്ട് വരണമെന്നാണ് മണിക്കുട്ടന്‍ ബിഗ്‌ബോസിനോട് അപേക്ഷിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ വേറിട്ടൊരു ലേലം വിളില്‍ തനിക്ക് ആകെ ലഭിച്ച ഇരുനൂറ് പോയ്ന്റസ് കൊണ്ട് ഡിംപലിന്റെ ഇഷ്ടപ്പെട്ട കുതിരയെ മണിക്കുട്ടന്‍ സ്വന്തമാക്കിയിരുന്നു. ഇത് ഡിംപലിന് എത്തിച്ചു കൊടുക്കുമെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ഇപ്പോഴിതാ ഡിംപലും മണിക്കുട്ടനുമായുള്ള സൗഹൃദത്തെ ക്കുറിച്ച് മജിസ്യ ഭാനു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലുമായുള്ള ലൈവിലാണ് മജ്‌സിയ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ബിഗ്‌ബോസ് വീട്ടില്‍ ഡിംപലും മജിസ്യയും നല്ല സുഹൃത്തുകളായിരുന്നു.

 

 

ഡിംപല്‍ മണിക്കുട്ടന്‍ സൗഹൃദത്തെ കുറിച്ച് മജ്‌സിയ പറഞ്ഞതിങ്ങനെ- ഞാനും ഡിംപുവും കൂട്ടായിരുന്നപ്പോള്‍ തന്നെ ഡിംപലിന് മണഇക്കുട്ടനുമായി സൗഹൃദത്തിലായിരുന്നു. നിങ്ങള്‍ മൂന്ന് സഹോദരിമാരായത് കൊണ്ട് തന്നെ അവള്‍ക്ക് ഒരു സഹോദരനെ നല്ലാതെ മിസ് ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് വീട്ടില്‍ മണിക്കുട്ടനും ഡിംപലുമായി സംസാരിക്കുമ്പോള്‍ താന്‍ എന്താ സംസാരിച്ചതെന്ന് ചോദിക്കാറില്ല. മണിക്കുട്ടനല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ താന്‍ ഡിംപലിനോട് ചോദിക്കുമായിരുന്നെന്ന് മജ്‌സിയ തിങ്കള്‍ ഭാലുമായുള്ള ലൈവില്‍ പറഞ്ഞു. മണിക്കുട്ടന്‍ അവളെ കെയര്‍ ചെയ്യുമെന്നും അവള്‍ സംസാരിക്കുന്നത് എല്ലാം ശ്രദ്ധിക്കുമെന്നും നസ്സ മോട്ടിവേഷനും കൊടുക്കുമെന്നും മജ്‌സിയ പറഞ്ഞു.

 

Trending

To Top
error: Content is protected !!