അടുത്തിടെ ആണ് ജയറാമിനേയും മീര ജാസ്മിനെയും പ്രധാന താരങ്ങൾ ആക്കിക്കൊണ്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രം പുറത്തിറങ്ങിയത്. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള മീര ജാസ്മിന്റെ തിരിച്ച് വരവ് കൂടി ആണ് ഈ ചിത്രം. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രഖ്യാപന വേള മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആരാധകർ പ്രതീക്ഷിച്ച അത്ര മികച്ചത് അല്ലായിരുന്നു ചിത്രം എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്. നല്ല കുടുംബ ചിത്രം പ്രതീക്ഷിച്ച് ചെന്ന ആരാധകരെ നിരാശപ്പെടുത്തുന്ന കഥ ആയിരുന്നു സിനിമയുടേത് എന്നാണ് പുറത്ത് വരുന്ന അഭിപ്രായം.
ഇപ്പോൾ ഈ വിഷയത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് സിനിമയെ പറ്റിയുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പുതിയ തീരങ്ങൾ ആണ് ലക്കും ലഗാനും ഇല്ലാത്ത സത്യൻ അന്തിക്കാട് ചിത്രം എന്നാണ് ഇതുവരെ വിചാരിച്ചത്.. “മകൾ” ആ ധാരണ തിരുത്തി. ആദ്യത്തെ ടൈറ്റിൽ കാണിക്കുമ്പോൾ ഉള്ള ബി ജി എം, അത് കഴിഞ്ഞ് രണ്ട് പേര് സംസാരിക്കുന്ന കാര്യങ്ങളിൽ ഉള്ള തമാശ, നല്ല ഒരു പാട്ട്.
സ്ക്രീൻ ഷോട്ട് എടുക്കാൻ തോന്നുന്ന ചില സീൻസ്, മകളായി വരുന്ന ദേവികയുടെ ചിരി ഇത്രയൊക്കെയാണ് ഇഷ്ടപെട്ടത്. മീര ജാസ്മിൻ മടങ്ങി വന്നപ്പോൾ അഭിനയം എടുക്കാൻ മറന്നെന്നു തോന്നുന്നു എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിൻ്റെ കഥ എല്ലാം മുഴുവൻ കേട്ടിട്ട് അല്ലേ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാൻ പോയതും,ജയറാം ഉൾപ്പെടെയുള്ളവർ അഭിനയിക്കാൻ പോയതും. എന്തിനോ വേണ്ടി തിളച്ച സാമ്പാർ, ഒരു പടം തീർക്കാൻ വേണ്ടി എജ്ജാതി ട്വിസ്റ്റ് ആണ് കൊണ്ടുവന്നത്.
അന്തിക്കാടൻ കാലം കഴിഞ്ഞു. പണ്ടത്തെ പോലെ കൂടെ ചേരാൻ പറ്റിയ സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് ഇല്ല, ഇപ്പോഴത്തെ ട്രെൻഡ് ആണ് പണ്ടത്തെ ഡിറക്ടർസ് ന്റെ ഒരു പടം മോശം അവരുടെ കാലം കഴിഞ്ഞു എന്ന് പറയുന്നത്. എന്നാൽ മഹേഷ് നാരായണൻ കുട്ടി, ആഷിക് അബു, അൻവർ റഷീദ് എന്നിവർ ആണും പെണ്ണും മലയൻ കുഞ്ഞു, ട്രാൻസ്, നാരദൻ ഒക്കെ പടച്ചു വിട്ടാൽ അവരോടൊന്നും മോശമല്ല എന്നുള്ള രീതിയിൽ ഉള്ള വർത്തമാനം, അന്തിക്കാടൻ ഫിലിം കൾ എന്നും നില നില്കും. അത് പോലുള്ള സിനിമ കൾ ആണ് അദ്ദേഹം ചെയ്തു വെച്ചിട്ടുള്ളത്.
കാലം കഴിഞ്ഞെന്നൊക്കെ എന്തടിസ്ഥാനത്തിൽ ആണ് വെച്ച് കാച്ചുന്നത്. പ്രകാശൻ ഒക്കെ നല്ല എന്റർറ്റെയ്നറും ബ്ലോക്ക്ബസ്റ്ററും ആയിരുന്നു. നല്ല തിരക്കഥയുടെ അഭാവം ഉണ്ടായേക്കാം. എന്നാലും തരക്കേടില്ലാത്ത ഒരു സ്ക്രിപ്റ്റിൽ നല്ല ചിത്രങ്ങൾ ഒരുക്കാൻ കഴിവുള്ള കുടുംബ ചിത്രങ്ങളുടെ സംവിധായകൻ തന്നെയാണ് അദ്ദേഹം, എപ്പോളും തമിഴ് നാട്ടിൽ കൊണ്ട് കഥ നിർത്തുന്നു ഇപ്പോൾ കർണാടക കൊണ്ട് പോകുന്നു, എനിക്കാകെ മെച്ചം തോന്നിയത് ആ ചെക്കനെ മാത്രം ആണ് ബാക്കിയക്കോ എന്തരോ എന്തോ, മീരാ ജാസ്മിൻ 2010 ത്തിൽ തലക്ക് അടി കിട്ടിയ ശേഷം ഇങ്ങനെ ആണ് അഭിനയം മറന്നത് അല്ല. സംശയമുണ്ടേൽ 2010 നു ശേഷം ഉള്ള വല്ല സിനിമയും കണ്ടു നോക്കു തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.