നമ്മുടെ താരങ്ങളെ രൂപ മാറ്റം വരുത്തുന്നതിൽ മേക്കപ്പിന്റെ പങ്ക് വളരെ വലുത് ആണ്. മേക്കപ്പ് ചെയ്തു ഒരാളെ സുന്ദരി ആക്കാൻ കഴിയും. അത് പോലെ തന്നെ മേക്കപ്പ് ചെയ്തു ഒരാളെ വിരൂപ ആക്കാനും കഴിയും. എന്തിനാണെങ്കിലും അഭിനയ ജീവിതത്തിൽ മേക്കപ്പിന്റെ പങ്കു വളരെ വലുത് ആണ്. ഇത്തരത്തിൽ മേക്കപ്പ് ചെയ്തു രൂപം പോലും മാറി താരങ്ങൾ പല സിനിമകളിലും പരമ്പരകളിലും അഭിനയിക്കുന്നു. പലപ്പോഴും മേക്കപ്പ് ചെയ്തു രൂപ മാറ്റം വരുത്തി വരുന്ന താരം ആരാണെന്ന് ആരാധകർക്ക് പോലും കണ്ടു പിടിക്കാൻ പറ്റാറില്ല. അത്രയേറെ മികവോടെ ആണ് മേക്കപ്പ് ചെയ്യാറുള്ളത്. അത് കൊണ്ട് തന്നെ അഭിനയ ജീവിതത്തിൽ മേക്കപ്പിന്റെ സ്ഥാനം വളരെ വലുത് ആണെന്ന് പറയാം. നമ്മൾ പല താരങ്ങളും കഥാപാത്രമായി മേക്കപ്പ് ചെയ്തു നിൽക്കുന്ന കണ്ടു നമ്മൾ അത്ഭുതപെട്ടിട്ടുണ്ട്. മേക്കപ്പിലൂടെ ഒരാളുടെ സൗന്ദര്യം കൂട്ടാനും പറ്റും, കുറയ്ക്കാനും പറ്റും. മമ്മൂട്ടിയെ ഒക്കെ മേക്കപ്പ് ചെയ്തു സൗന്ദര്യം കുറച്ചിട്ടാണ് പല കഥാപാത്രങ്ങൾക്കും പാകപ്പെടുത്തി എടുക്കുന്നത് എന്നൊക്കെ നമ്മൾ കേട്ടിട്ടുള്ളത് ആണ്.
ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജേഷ് ആർ പുത്തവൂർ എന്ന മേക്കപ്പ് മാൻ പങ്കുവെച്ച ഒരു ചിത്രവും അതിനു നൽകിയ തലക്കെട്ടും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചേച്ചിയെ ഒരു ആഡ് ഫിലിമിന് വേണ്ടി മേക്കപ്പ് ചെയിത് സുന്ദരി ആക്കിയതാ. എങ്ങനെ ഉണ്ട് എന്റെ മേക്കപ്പ്? എന്നാണ് സുന്ദരിയായ ഒരു യുവതിയെ മേക്കപ്പ് ചെയ്തു വൃദ്ധയെ പോലെ ആക്കിയിട്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് യുവാവ് ചോദിച്ചിരിക്കുന്നത്. കൂട്ടത്തിൽ മേക്കപ്പ് ചെയ്തു പ്രായം കൂട്ടിയ ചിത്രത്തിനൊപ്പം താരത്തിന്റെ യഥാർത്ഥ ചിത്രവും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ഒരു താരത്തെ ആണ് ഇത്തരത്തിൽ മേക്കപ്പ് ചെയ്തു രൂപമാറ്റം വരുത്തിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനു കമെന്റുമായി എത്തിയിരിക്കുന്നത്. രണ്ടും മേക്കപ്പ് തന്നെ … ഒന്നിൽ കറുപ്പിയ്ക്കലും മറ്റേതിൽ വെളുപ്പിയ്ക്കലും… ഇവരുടെ യഥാർത്ഥ മുഖം പുറംലോകം ഇതുവരെ കണ്ടിട്ടുണ്ടാവില്ല എന്ന രസകരമായ കമെന്റ് ആണ് ഒരാൾ ഈ പോസ്റ്റിനു നൽകിയിരിക്കുന്നത്.