ഇന്ന് കോമഡി സീനുകൾ എന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായങ്ങൾ ഒക്കെ ആസ്വദിക്കാൻ പറ്റുന്നവയാണോ

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ലിവിൻ വിൻസെന്റ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ് പഴയ സംവിധായകർക്ക് പണ്ടത്തെ പോലെ മുഴുനീള കോമഡി സിനിമകൾ എടുക്കാൻ പറ്റാത്തതെന്ന്. ഈ പറയുന്നതിൽ കുറച്ചു കാര്യമുണ്ടെങ്കിലും, പുതിയകാലത്തെ മലയാള സിനിമകളിലെ “തമാശ” എന്ന് സിനിമയുടെ പ്രവർത്തകർ വിളിക്കുന്ന സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് പ്രധാനമായും മറ്റു ചില കാരണങ്ങൾ കൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു 2006 കാലഘട്ടത്തിനു മുന്നേ, അതായത് കിലുക്കം കിലുകിലുക്കം, 2 ഹരിഹർ നഗർ പോലുള്ള sequel വഷളത്തരങ്ങൾ ഇറങ്ങുന്നതിനു മുന്നേയുള്ള കാലം എടുത്ത് നോക്കിയാൽ, ഏത് ഫ്ലോപ്പ് കോമഡി പടം ആയാലും ഒരു മിനിമം ലെവൽ ഓഫ് ക്രീയേറ്റിവിറ്റിയും ഒറിജിനാലിറ്റിയും സിനിമയിലെ തമാശകളിൽ കാണാൻ സാധിക്കുമായിരുന്നു. ഉദാഹരണത്തിന്, 2004ഇൽ ഇറങ്ങിയ ‘കേരള ഹൗസ് ഉടൻ വിൽപ്പനക്ക്’ എന്ന ഒരു ലോജിക്കും ഇല്ലാത്ത തട്ടിക്കൂട്ട് പടത്തിൽ പോലും ഏത് തലമുറയിൽ പെട്ട ആളുകൾക്കും ആസ്വദിക്കാവുന്ന വളരെ ഒറിജിനൽ ആയ പല സീനുകളും ഉണ്ട്. ഭക്ഷണത്തിൽ അണ്ടർവെയർ വീഴുന്ന സീനൊക്കെ ഒരുപക്ഷെ ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെയും അവസാനത്തെയും ആകാൻ ചാൻസിൻഡ്.

സൂക്ഷിച്ചില്ലേൽ റീപ്പൽസിവ്  ആയി പോവുമായിരുന്ന ഒരു കൺസെപ്റ്റ് കൊച്ചിൻ ഹനീഫ എത്ര നാച്ചുറൽ ആയും അനായാസത്തോടെയും ആണ് അഭിനയിച്ചു ഫലിപ്പിച്ചതെന്നും ശ്രദ്ധിക്കേണ്ടതാണ്. (ഇത് പോലെ മറ്റൊരു ഐറ്റം ആണ് ‘സ്നേഹിതൻ’. കുഞ്ചാക്കോ ബോബന്റെ പ്രേമമോ മറ്റോ ആണ് കഥയെങ്കിലും പടം കണ്ടിട്ടുള്ളവർക്കു ഇന്നസെന്റിന്റെയും ഹനീഫയുടെയും സീനുകൾ മാത്രമേ ഓര്മ കാണാൻ സാധ്യതയുള്ളു.) പണ്ടത്തെ പോലെ ക്രീയേറ്റീവ് ആയി ചിന്തിക്കാൻ ഹാസ്യസിനിമകൾ ചെയ്തിരുന്ന എഴുത്തുകാരോ സംവിധായകരോ ഇപ്പോൾ മെനക്കെടുന്നില്ല എന്നതാണ് പ്രാധാന പ്രശ്നമായിട്ടു എനിക്ക് തോന്നുന്നത്. ഫോർഗെറ്റ് ബാഡ് മൂവീസ്, ഇപ്പോഴത്തെ ഹിറ്റ് എന്ന് പറയുന്ന പടങ്ങൾ പോലും പലതും ടോർച്ചർ ആണ്.

ഇതിലും അലമ്പായി ഒരു സിനിമ പിടിക്കാൻ ഇനി പറ്റില്ല എന്ന് കരുതുമ്പോൾ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടു അടുത്ത വ്യാളി പടം ഇറങ്ങും. അഭിനയിച്ചു ഫലിപ്പിക്കാൻ ജഗതിയെയും, ഇന്നസന്റിനെയും, ഹനീഫയെയും പോലുള്ളവർ ഇന്നില്ല എന്നൊക്കെ പറയാറുണ്ടെങ്കിലും അതൊന്നും ഒരു ന്യായീകരണം ആയി എടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എത്ര തവണ കണ്ടാലും ചിരി വരുന്ന കുറെ കഥാപാത്രങ്ങളെയും, ചിരിപ്പിക്കാൻ കഴിവുള്ള ഒരു പറ്റം യുവ നടന്മാരെയും ‘കരിക്കു’ പോലെ ഒരു ടീമിന് കേരളത്തിന് സമ്മാനിക്കാൻ പറ്റുമെങ്കിൽ ഇൻഫ്ലുവെൻഷ്യൽ ആയ ഒരു സംവിധായകൻ വിചാരിച്ചാൽ പഴയകാല ഹാസ്യനടന്മാരെ റീപ്ലേസ് ചെയ്യാൻ കെൽപ്പുള്ള കുറച്ചു പേരെ കണ്ടുപിടിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് തോന്നുന്നില്ല.

അതുകൊണ്ടു തന്നെ പ്രധാന പ്രശ്നം ന്യൂ ജനറേഷന് പഴയ തലമറയുടെ തമാശകൾ ക്ലിക്ക് ആവാത്തതോ നടന്മാരുടെ ക്ഷാമമോ ഒന്നുമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സംവിധായകർ ഔട്ട് ഡേറ്റഡ് ആയി എന്നതിന്റെ ഒരു ഫാക്ടർ ഇല്ല എന്നല്ല, അതിനേക്കാളുപരി എഴുത്തുകാർ തമാശ എഴുതി ഫലിപ്പിക്കാൻ ഇപ്പോൾ മെനക്കെടുന്നില്ല എന്നതാണ് സത്യം. ഒന്നില്ലെങ്കിൽ പഴയ ഹിറ്റ് തമാശ സീനുകൾ എക്‌സാജിറേറ്റ് ചെയ്തു ആകെ വഷളാക്കി പടത്തിൽ കുത്തി കേറ്റുക ( കിലുക്കം കിലുക്കിലുക്കം, ഹരിഹർനഗർ), ഇൻ ഫാക്ട്, ഈ ജോക്സ് കേട്ടാൽ പുതിയ തലമുറ ചിരിച്ചു മരിക്കുമെന്ന് ആരാണ് ഒമർ ലുലുവും ഉദയകൃഷ്ണയും പോലുള്ള എഴുത്തുകാർക്ക്, സോറി, എന്തൊക്കെയോ എഴുതുന്നവർക്കു, ഉപദേശിച്ചു കൊടുത്തതെന്ന് എനിക്കറിയില്ല. അപ്പുക്കുട്ടൻ പൊട്ടൻ ആയതുകൊണ്ടല്ല ഇൻഹരിഹർ നഗർ ഹിറ്റ് ആയത് എന്ന കാര്യം ലാലും മറന്നു.

ഹെറോയിക് ചാർട്ടേഴ്‌സ് ഉള്ള പണ്ടത്തെ സിനിമകളും ഇപ്പോഴത്തെ ‘മാസ്സ്’ എന്ന് പറയുന്ന കോപ്രായവും തമ്മിലുള്ള ഒരു ഒബ്‌വിസ് ഡിഫറെൻസ് ശ്രദ്ധിക്കാത്തവർ ചുരുക്കമായിരിക്കും. കഥയ്ക്ക് അനുയോജ്യമായ നടന്മാരെ കാസറ്റ് ചെയ്യുക എന്ന രീതി മാറ്റി ഏട്ടനും ഇക്കക്കും ഹീറോയിസം കാണിക്കാൻ വേണ്ടി പടം എടുക്കുക, അതുകണ്ടു രോമാഞ്ചകുഞ്ചിതരാവുന്ന അന്തം ഫാൻസിനെ വിറ്റു കാശാക്കുക എന്ന ഒരു ലൈനിലേക്ക് സൂപ്പർസ്റ്റാർ പടങ്ങൾ കൂപ്പു കുത്തി എന്നുള്ളത് വളരെ വ്യക്തമാണ്. ഇതേ ‘എന്റെ തല എന്റെ ഫുൾ ഫിഗർ സിൻഡ്രോം’ കോമഡി സിനിമകളെയും ബാധിച്ചിട്ടുണ്ട്. കല്യാണരാമൻ സിനിമയിലെ നായകൻ ദിലീപ് ആണെങ്കിലും പ്യാരിയുടെയും പോഞ്ഞിക്കരയുടെയും മത്സരിച്ചുള്ള പെർഫോമൻസിനു നല്ല ഒരു അസ്സിസ്റ് കൊടുക്കുക മാത്രമാണ് ദിലീപ് ചെയ്തത്.

എന്നാൽ ‘കാര്യസ്ഥൻ’ മുതലുള്ള “രാമൻ” സിനിമകൾ നോക്കിയാൽ ദിലീപിന് പറയാൻ വേണ്ടി മാത്രം തമാശയെന്ന് പേരിൽ എന്തൊക്കെയോ എഴുതുക എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. സാൾട്ട് ആൻഡ് പെപ്പർ സിനിമയിലെ ഹിറ്റ് ആയ ഹാസ്യറോളിനു ശേഷം ബാബുരാജിനെ മുതലാക്കാൻ എടുത്ത എട്ടാമത്തെ വിസ്മയമായ ‘നോട്ടി പ്രൊഫസർ’ എന്ന സിനിമയെ കൂടെ ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു. പേരിനെങ്കിലും ഇപ്പോഴിറങ്ങുന്ന തമാശ പടങ്ങളിൽ ഉള്ളത് സബ്റ്റിൽ ഹ്യൂമർ ആണ്. അത് മോശമാണെന്നല്ല, ലൗഡ് ആയിട്ടുള്ള കോമഡി ആസ്വദിക്കാനുള്ള മലയാളിയുടെ ശേഷിയൊന്നും പോയിട്ടില്ല എന്ന് ഓര്മിപ്പിക്കുന്നെന്നു മാത്രം. ഏതൊരു കലയെയും പോലെ തന്നെ തമാശ എഴുതി വർക്ക് ചെയ്യിക്കാൻ കുറച്ചു കഷ്ടപ്പാടുണ്ട് എന്ന കാര്യം എഴുത്തുകാർ മനസ്സിലാക്കണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment