എന്താണ് യഥാർത്ഥത്തിൽ സിദ്ധാർത്ഥ ഹെഡ്ജിന്റെ ജീവിതത്തിൽ സംഭവിച്ചത്

അബ്ദുൽ സലാം ആനമങ്ങാട് എന്ന യുവാവ് കഫേ ഡേ കോഫീ ഷോപ്പ് ഉടമ സിദ്ധാർഥ് ഹെഡ്‌ജെയെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി… “എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു ” 7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് എനിക്കുള്ള ഏക മാർഗ്ഗം.” കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെനന്നേക്കുമായി ജീവിതത്തിൽ ഓടി ഒളിച്ചു… നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee യുടെ സ്ഥാപകൻ VG സിദ്ധാർഥയുടെ കഥയാണ് മേൽ പറഞ്ഞത്. സിദ്ധാർഥയുടെ മരണത്തിനു ശേഷം CEO സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ പാവം ഭാര്യ Malavika Hegde നെ പലരും സഹതാപതോടെ നോക്കി. “ഹതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ ” മറ്റുപലരും അടക്കം പറഞ്ഞു ” ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ !?. മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത് !! CEO കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും.

തന്റെ ദുർവിധിയെ ഓർത്ത്. സ്വന്തം ഭർത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓർത്താൽ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം?? പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുൾ പാതകൾ മാത്രമായിരുന്നു. എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിന് ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ. നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഇതുപോലെ ഒരായിരം Malavika Hegde കളെ നമുക്ക് കാണാൻ സാധിക്കും. ശുന്യതയിൽ നിന്നും വിസ്മയങ്ങൾ തീർക്കുന്ന ഒരുപാട് സ്ത്രീകളെ, ഒരുപാട് ആളുകളെ… ഇവരെ പോലെയുള്ളവർ എല്ലാം നഷ്ട്ടപ്പെട്ടു ഇനി ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല. ജീവിതം അവസാനിപ്പിക്കാം എന്നെല്ലാം കരുതി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർക്ക് മാതൃകയാണ്… NB: കടബാധ്യതകൾ പോലെയുള്ള വലിയ മനഃപ്രയാസങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ സംഭവിച്ചേക്കാം. ആത്മഹത്യ അതിനൊന്നും പരിഹാരമല്ല. ആത്മഹത്യ ചെയ്യാൻ ഒരുപാട് വഴികൾ നമുക്കുമുന്നിലുണ്ടാവും. മരിക്കാൻ ഇത്രയധികം വഴികളുണ്ടെങ്കിൽ നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ നല്ലൊരു ജീവിതം നയിക്കാൻ അതിനേക്കാൾ കൂടുതൽ വഴികളുണ്ടാവില്ലേ എന്നുമാണ് കുറിപ്പ്.

കേന്ദ്ര സർക്കാർ ഏജൻസികൾ സിദ്ധാർഥ എന്ന മനുഷ്യനെ നിരന്തരമായി പീ ഡിപ്പിക്കുകയായിരുന്നു.. ഒടുവിൽ ആ ആമനുഷ്യൻ മ രണത്തിൽ അഭയം കണ്ടെത്തി.ബിജെപി നേതൃത്വവുമായി അടുത്ത അദ്ദേഹത്തിന്റെ ഭാര്യക്ക് സർക്കാർ ലോൺ നൽകി കട ബാധ്യത തീർത്തു, ഈ സ്ത്രീയുടെ കുടുംബ- രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്ക്. പ്രതിസന്ധി ഇല്ലാതായതെങ്ങനെ എന്ന് മനസ്സിലാവും, ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രി യുമായ എസ് എം കൃഷ്ണയുടെ മകൾക്ക് ഇതൊക്കെ നിസ്സാരം, ഈ പറഞ്ഞ സ്ത്രീയുടെ അച്ഛന്റെ പേരും ഇന്ത്യ ഇപ്പൊ ഭരിക്കുന്ന രാഷ്ട്രിയ കക്ഷിയുടെ പേരും ഒന്ന് ഓർത്താൽ വലിയ ആശ്ചര്യം ഒന്നും തോന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.