കടുവ സിനിമ കണ്ട പ്രേക്ഷകർക്ക് ഇതിന്റെ കാരണം മനസ്സിൽ ആയോ

സിനിമയുമായി ബന്ധപ്പെട്ടു നിരവധി ചർച്ചകൾ നടക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ആണ് സിനി ഫയൽ. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ആയി ഗ്രൂപ്പിൽ സിനിമ പ്രേമികൾ സജീവം ആണ്. ഇപ്പോൾ അത്തരത്തിൽ ഈ ഗ്രൂപ്പിൽ വന്ന ഒരു ചോദ്യവും അതിനു ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടികളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രിത്വിരാജ് നായകനായി എത്തിയ കടുവ സിനിമയെ കുറിച്ചുള്ള ഒരു ചോദ്യം ആണ് ജിൽ ജോയ് എന്ന യുവാവ് ഗ്രൂപ്പിൽ ചോദിച്ചിരിക്കുന്നത്. യുവാവിന്റെ ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ മറ്റുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ പോസ്റ്റിന് പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയത്.

 

 

പോസ്റ്റ് ഇങ്ങനെ, ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് കാത്തിരുന്നത്, കട്ടപ്പ എന്തിനാവും ബാഹുബലിയെ കു ത്തിയത് എന്നറിയാൻ ആയിരുന്നു. കടുവയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നത് നിർമലയായ മേരിയെ എന്തിനാ ആ സൈ ക്കോ കൊ ന്നത് എന്നറിയാൻ ആണ്. മാളവികയെ സ്‌ക്രീനിൽ ഒന്ന് കണ്ട് തുടങ്ങിയപ്പോൾ തന്നെ കൊ ന്ന് കളഞ്ഞതിൽ അമർഷവും ഇവിടെ രേഖപ്പെടുത്തുന്നു എന്നുമാണ് ജിൽ ജോയ് എന്ന യുവാവ് ഗ്രൂപ്പിൽ പങ്കുവെച്ച ചോദ്യം. ഈ ചോദ്യത്തിന് നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. പലരും രസകരമായ പല കമെന്റുകളും പറഞ്ഞിട്ടുണ്ട്.

 

 

കണ്ണിൽ ഇൻഫെക്ഷൻ ആയി ഇരിക്കുന്ന സമയത്താണ് കടുവ (ഓ ടി ടി ) കണ്ടത് എല്ലാ സീനിലും നീല വെളിച്ചം കണ്ടപ്പോ എന്റെ കണ്ണിന്റെ പ്രശ്നം ആണെന്ന് തെറ്റിദ്ധരിച്ചു എന്നാണ് ഒരാൾ നൽകിയ കമെന്റ്. ഇവൾ അല്ലേലും സദ്യയുടെ ഒരു തൊട് കറി മാത്രം ആ എല്ലാ പടത്തിലും വരും 10 സെക്കൻഡ് കാണും പോകും, ഭാഗ്യം.. മണ്ണെണ്ണ വിളക്കായത് കൊണ്ട് ലെൻസ് ഗ്‌ളൈർ വെക്കാൻ പറ്റിയില്ല. ഇല്ലാരുന്നേൽ അവിടേം നീല വെട്ടം കണ്ടേനെ, എല്ലാ സിനിമയിലും മാളവികയുണ്ട്. പക്ഷെ എന്തിന് എന്ന് ഒരു പിടിയുമില്ല, ഈ വർഷം ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച നടിയല്ലേ.

മറ്റേ ‘ഐഷ ഫാത്തിമ’/’സിസ്റ്റർ അനിത’ ആയിട്ടും മാളവിക അല്ലേ. പിന്നെ മാളവികയെ കണ്ടില്ല, മിന്നായം പോലേ കണ്ടുള്ളൂ എന്നൊക്കെ പറയണത്, ഉഫ്. എന്നാലും രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്ന കൂട്ടുകാരന്റെ ആ ഒരു മനസ്, ഈ പടം തിയേറ്റർ കണ്ടവരെ സമ്മതിക്കുന്നു.. പഴേ 90ലെ ക്ളീഷേ കഥയും,മേക്കിങ് ഉം ഓഹ് ഹമ്മേ ദുർബലമായ തിരക്കഥ താന്തോന്നി യിലെ വടക്കൻ വീട്ടിലെ കൊച്ച് കുഞ്ഞു സെക്കന്റ്‌ പാർട്ട്‌ പോലെ പ്രിത്വിരാജ് . ദുരന്തം സിനിമ തന്നെടോ, കണ്ണൊന്നടഞ്ഞിരുന്നേ ഇവളെ കാണാൻ പറ്റില്ലായിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment