മിക്ക സിനിമകളുടെയും ക്ളൈമാക്സ് രംഗങ്ങൾ വളരെ ചിലവേറിയവ ആണ്

നമ്മുടെ ഇഷ്ട്ട താരങ്ങളുടെ സിനിമകളും അവരുടെ ആക്ഷൻ രംഗങ്ങളും ഒക്കെ കാണാൻ വളരെ ഇഷ്ടമുള്ളവർ ആണ് നമ്മൾ ഓരോരുത്തരും. താരങ്ങളുടെ സിനിമ കണ്ടിട്ട് ആക്ഷൻ കുറഞ്ഞു പോയി എന്നും, സംഘട്ടന രംഗങ്ങൾ നല്ലതായിരുന്നു എന്നും ഒക്കെയുള്ള നിരവതി അഭിപ്രായങ്ങൾ നമ്മൾ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ എങ്ങനെ ആണ് ആക്ഷൻ രംഗങ്ങളും മികച്ച ക്ളൈമാക്സ് രംഗങ്ങളും ഒക്കെ സിനിമയിൽ ചെയ്യുന്നത് എന്ന് നമ്മളിൽ പലരും ചിന്തിക്കാത്ത കാര്യം ആണ്.

ഇപ്പോഴിതാ അതിനെ കുറിച്ച് മലയാളം മൂവീസ് ആനന്ദ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമകളിൽ ഏറ്റവും കൂടുതൽ പണ ചിലവ് വരുന്ന മേഖലകൾ ആണ് ഗാനരംഗങ്ങൾ(വിദേശത്ത് ഷൂട്ട് ചെയ്യുന്നത് ഉൾപ്പടെയുള്ളവ) പിന്നെ ക്ലൈമാക്സ് രംഗങ്ങൾ(ആക്ഷൻ ചിത്രങ്ങൾ).

രണ്ടിനും സെറ്റ് വർക്കുകൾ കൂടിയേ തീരൂ ഇപ്പോ ഒരു ഫാക്ടറിയിൽ ആണ് ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് എന്ന് വിചാരിക്കുക അവസാനം ഫാക്ടറി ബോംബ് വെച്ച് തകർക്കുന്നുണ്ട് അതിന് ധാരാളം ഉപകരണങ്ങൾ, സ്റ്റണ്ട് ഉപകരണങ്ങൾ (ഡമ്മി എക്യുപ്മെന്റ്സ്) എന്നിവ ആവശ്യമാണ് പിന്നെ വേണ്ടത് പിന്നെ ഫയർ ഡിപ്പാർട്ട്മെന്റ് എക്സ്പ്ലോസീവ്സ്. അങ്ങനെ ക്ലൈമാക്സിൽ ഫാക്ടറി തകർക്കപ്പെടുന്നു. ഇവിടെയാണ് മിനിയേച്ചർ രൂപങ്ങളുടെ പ്രസക്തി.

കോൺക്രീറ്റ് കെട്ടിടങ്ങൾ തകർക്കുക എന്നത് അപ്രായോഗികമായത് കൊണ്ടും അത് പ്രൊഡക്ഷൻ ചിലവ് കൂട്ടുന്നതും കൊണ്ടും തകർക്കപ്പെടേണ്ട ഫാക്ടറിയുടെ മിനിയേച്ചർ രൂപങ്ങൾ പ്ലൈവുഡിലോ അല്ലെങ്കിൽ കാർഡ് ബോർഡിലോ ആർട്ട് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കുന്നു. എന്നിട്ട് അത് സംവിധായകനെ കാണിച്ചു അപ്രൂവൽ വാങ്ങുന്നു. ഈ മിനിയേച്ചർ രൂപങ്ങൾ ആണ് ക്ലൈമാക്സിൽ തകർക്കപ്പെടുക.

ഈ മിനിയേച്ചർ രൂപങ്ങൾ ഫാക്ടറികളുടെ മാത്രമല്ല പകരം വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ ഉപയോഗിക്കാറുണ്ട്. മേജർ രവി മോഹൻലാൽ ചിത്രം കാണ്ഡഹാർ ചിത്രത്തിൽ ക്ലൈമാക്സ് രംഗത്ത് വിമാനത്തിൻ്റെ മിനിയേച്ചർ രൂപം ഉപയോഗിക്കുന്നുണ്ട് എന്നുമാണ് ആരാധകൻ തന്റെ പോസ്റ്റിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave a Comment