രസികനിൽ ദിലീപ് ബ്ലാ ക്കിൽ ടിക്കറ്റ് വിൽക്കുമ്പോൾ ഇങ്ങനെ പറയാറുണ്ട്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അനസ് ഹസ്സൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചില പടങ്ങളിൽ അവർ തന്നെ നേരുത്തെ അഭിനയിച്ച ചില സിനിമയെ പറ്റിയോ കഥാപാത്രങ്ങളെ കുറിച്ചോ പറയുന്നത് കേൾക്കാറുണ്ടല്ലോ എന്നും അത്തരത്തിൽ രസികനിൽ ദിലീപ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുമ്പോൾ റൺവേ യുടെ പോസ്റ്റർ കാണിച്ചിട്ട് ദോ അവന്റെ പടം പോയി കാണ് എന്ന് പറയുന്നുണ്ട്.

അത് പോലെ തന്നെ ദിലീപിന്റെ മറ്റൊരു ചിത്രമായ കുഞ്ഞിക്കൂനൻ സിനിമയിലെ ഒരു പാട്ടിൽ കുഞ്ഞനും ഭാര്യയും തിയേറ്ററിൽ മീശമാധവൻ കാണുന്നു എന്നും അതിൽ ദിലീപ് മീശ പിരിക്കുന്നത് കാണുമ്പോൾ കുഞ്ഞനും അതുപോലെ മീശ പിരിക്കാൻ ശ്രമിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു. അത് പോലെ ഉള്ള റെഫറന്സുകള് ഒരുപാട് ചിത്രങ്ങളിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് എന്നും.

അത് ഇപ്പോൾ മാത്രമല്ല, വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിദ്ധീഖ് ജഗദീഷ് കൂട്ടുകെട്ടിൽ അഭിനയിച്ച മാന്ത്രികചെപ്പിൽ സിദ്ധീഖ് സുചിത്രക്ക് വേണ്ടി പുതിയ വീഡിയോ കാസ്സറ്റിന്റെ പേരുകൾ ഒരു പേപ്പറിൽ എഴുതി കൊടുക്കുന്നുണ്ട് എന്നും അതിൽ എഴുതുന്ന മൂന്ന് ചിത്രങ്ങളും സിദ്ധീഖ് ചെയ്ത നല്ല വേഷങ്ങളായിരുന്നു ഒപ്പം ജഗദീഷും മൂന്ന് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് എന്നും പറയുന്നു. കൂടാതെ, സിനിമയിലെ ആ സീൻ പെട്ടന്ന് ആരും ശ്രദ്ധിച്ചു കാണില്ല എന്നും അത് കൊണ്ടാണ് ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്ത് ഇട്ടിരിക്കുന്നത് എന്നുമാണ് ഈ ആരാധകൻ പോസ്റ്റിൽ പറയുന്നത്.

ഏതോ ഒരു സിനിമയിൽ അഗസ്റ്റിൻ ഒരു വൈദ്യൻ ആണ്. പുള്ളിയുടെ വൈദ്യശാലയുടെ പേര് ” അഗസ്ത്യ വൈദ്യശാല” എന്നാണ്. അതിൽ ഒരാൾ എന്താ ഇങ്ങനെയൊരു പേര് എന്ന് ചോദിക്കുമ്പോൾ അഗസ്റ്റിൻ പറയുന്ന ഡയലോഗ് ഏകദേശം ഇതാണ് ” അത് അഗസ്ത്യ മുനിയുടെ ഓർമയ്ക്ക് വേണ്ടി വെച്ചതാണ് എന്നും താൻ എന്താ വിചാരിച്ചേ? ആ അലവലാതി സിനിമാ നടൻ അഗസ്റ്റിന്റെ പേരാണ് എന്ന് എന്നോ എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment