ഇന്ന് ഇന്ത്യയിൽ തന്നെ മലയാള സിനിമകൾക്ക് വലിയ പ്രാധാന്യം ആണ് ലഭിക്കുന്നത്. റിയലസ്റ്റിക്കുകൾ ആയ മലയാള സിനിമകളെ വെല്ലാൻ മറ്റൊരു ഭാഷകൾക്കും ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നാൽ മലയാളത്തിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ വളരെ കുറവാണ് ഇറങ്ങുന്നത് എന്ന് പറയാം. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ ഇറങ്ങിയ ചിത്രങ്ങൾക്ക് ഒന്നും പ്രതീക്ഷിച്ച രീതിയിൽ കളക്ഷൻ നേടാനും കഴിഞ്ഞിട്ടില്ല. അതെ സമയം മറ്റു ഭാഷകളിൽ ഇറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ എല്ലാം മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച കളക്ഷൻസും ഈ ചിത്രങ്ങൾ കേരളത്തിൽ നിന്ന് നേടുന്നുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് ഈ സ്വീകരണം മലയാളികൾ ഒരു മലയാള സിനിമയ്ക്ക് കൊടുക്കാത്തത് എന്ന ഒരു ട്രോളിന് ആരാധകർ നൽകിയ കമെന്റുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.
സിനിമ മിക്സർ എന്ന പേജിൽ ആണ് ഇത്തരത്തിൽ ഒരു ചോദ്യം വന്നത്. നിരവധി ആരാധകർ ആണ് അതിനു ഉത്തരം നൽകിയിരിക്കുന്നത്. ഇറങ്ങിയാൽ ഇവിടുത്തെ പ്രകൃതി ടീംസും ലോജിക്കോളികളും ചേർന്ന് നശിപ്പിക്കും, ഇറങ്ങിയാൽ ലോജിക് ഇല്ല എന്ന് പറഞ്ഞു മലയാളികൾ തന്നെ സിനിമ പൊട്ടിക്കും, മമ്മൂട്ടിയെ വെച്ചാൽ മോഹൻലാൽ ഫാൻസ് തോല്പിക്കും, മോഹൻലാലിനെ വെച്ചാൽ മമ്മൂട്ടി ഫാൻസ് തോല്പിക്കും. രണ്ടുപേരെയും വച്ചാൽ അവർക്ക് കൊടുക്കാനുള്ള ഫണ്ട് മാത്രമേ കാണു. ഒരു രാജമൗലിയുടെ കുറവും ഉണ്ട്, അതൊന്നുമല്ല എന്തുകാണിച്ചാലും D ഗ്രേഡ് ആക്കാൻ കൊറേ ഫാൻസ് കാരുള്ളതാണ് ഇവിടെ പ്രശ്നം.ഇറങ്ങിയാൽ മലയാളികൾ തന്നെ ലോജിക് നോക്കി കൊള്ളില്ല എന്ന് പറയും. കേരളത്തിൽ മാത്രം ബിഗ് ബഡ്ജറ്റ് മലയാളം മൂവി ഓടിയാലും.. പ്രൊഡ്യൂസർ നക്ഷ്ടത്തിൽ ആവും.
അഭിനയിക്കാൻ പാൻ ഏഷ്യ കവറേജ് ഉള്ള നടന്മാരും ഇല്ല. പറയുമ്പോൾ എല്ലാം പറയണ്ടേ. വല്ലവന്റേം പാൻ ഏഷ്യ പടങ്ങളിൽ അച്ഛനോ അളിയനോ അമ്മാവനോ ഒക്കെ ആയി (അതും സുഹൃദ്ബന്ധം കൊണ്ട് ആരെങ്കിലും വിളിച്ചാൽ) അഭിനയിക്കാനുള്ള നടന സമൃദ്ധിയെ ഇപ്പോ നമ്മക്കുള്ളൂ, അഥവാ ഇനിയെങ്ങാനും അങ്ങനെ ഒരു പടം വന്നാൽ നമ്മൾ ലോജിക് ന്നും പറഞ്ഞ് ആ പടം പൊട്ടിച്ച് കയ്യിൽ കൊടുക്കുകേം ചെയ്യും, മലയാള സിനിമാ ലോകം അത്ര വിശാലമല്ല, മറ്റുള്ള ഇൻഡസ്ട്രികളിൽ നല്ല സിനിമകൾ വന്നാൽ അവിടെയുള്ള നടന്മാരുടെ ഫാൻസ് ഒറ്റക്കെട്ടായി നിന്ന് ആ സിനിമകൾ വിജയിപ്പിക്കും. ഇവിടെ ആ നടന്റെ ഫാൻസ് തന്നെ public ആയി സപ്പോർട്ട് ചെയ്തിട്ട് secret ആയി ഊക്കും. മറ്റു നടന്മാരുടെ ഫാൻസ് പബ്ലിക്ക് ആയും secret ആയും ഊക്കും,ഏതെങ്കിലും മലയാളം ഹീറോസ് എങ്ങാനും അതുപോലെ നായികയെ പിടിച്ചോണ്ട് വന്നു you are my entertainment എന്നു പറഞ്ഞാലുള്ള നാട്ടിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചോദ്യത്തിന് വരുന്നത്.