ഈ രംഗം കണ്ടപ്പോൾ നിങ്ങൾ ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നോ

കഴിഞ്ഞ ദിവസം ആണ് ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻ കുഞ്ഞു എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വരുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ടീസർ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ ഹരിപ്പാട് സജി പുഷ്ക്കർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകാരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, മലയൻകുഞ്ഞിൽ ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ മനഃപൂർവ്വം കറി പാത്രം തട്ടിക്കളഞ്ഞ് പുതിയത് വാങ്ങുന്നത് കാണിക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നുമാണ് പോസ്റ്റ്.

താണ ജാതിക്കാർ അടക്കമുള്ളവർ കഴിച്ച കറിയുടെ ബാക്കി കഴിക്കാൻ മടിച്ചിട്ട് ആവാം. ആ സീൻ കാണുമ്പോ ആദ്യം ഞാൻ വിചാരിച്ചത് രണ്ടാമതും ഗ്രേവി എടുക്കുമ്പോ അതിൽ പീസ് കൂടി പെട്ട് പോവുമല്ലോ അത് കിട്ടാൻ വേണ്ടി ആവും എന്നാണ്, മറ്റൊരാൾ എടുത്തതിന്റെ ബാക്കി വേണ്ടാത്രേ. ജാതി ചിന്ത അയാളിൽ ശക്തമാണ്. അതെല്ലാം മാറ്റിക്കൊടുക്കുന്നത് പ്രകൃതി തന്നെ, ഇത് psycho ആയിട്ടല്ല താഴ്ന്ന എന്ന് (വിശേഷിപ്പിക്കാൻ പാടില്ലാത്ത) ജാതിക്കാരോടുള്ള വെറുപ്പ് ഇതിനു കാരണം പെങ്ങൾ വീട്ടുകാരെ പറ്റിച്ചു കെട്ടിയത് ആ ജാതീയതിൽപെട്ട ആളായിട്ടാണ് അതാവാം കാരണം. ജാതി ചിന്ത, കഴിച്ച ശേഷം ഇല എടുക്കാതെ കൈ കഴുകാൻ ഇറങ്ങുന്ന സമയത്ത് കടക്കാരൻ ഇല എടുക്കണം എന്നും പറയുന്നുണ്ടായിരുന്നു.

എനിക്ക് മനസ്സിലായ കാര്യം പറയാം. ആ സിനിമയിൽ അമ്മ ഒരു സ്ഥലത്ത് കൊണ്ടു ഡ്രോപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന സീൻ ആണ് ഇതിനെ എല്ലാം reveal ചെയ്യുന്നത്. ആ സീനിൽ മനസ്സിലാകുന്നത് അനിക്കുട്ടൻ(അനിൽകുമാർ- ഫഹദ്) ന്റെ പെങ്ങളുടെ വീട്ടിലേക്ക് എത്താൻ ആണ് അമ്മ ശ്രമിക്കുന്നത്. അപ്പോൾ അവിടെ വേണ്ട ഞാൻ ആ മലയന്റെ വീട്ടിൽ തന്നെ കൊണ്ടു ചെന്നാക്കാം എന്നു ഫഹദ് ദേഷ്യത്തിൽ പറയുന്നുണ്ട്. അതിൽ നിന്നും വ്യക്തമാകുന്നത് അനിക്കുട്ടന്റെ പെങ്ങൾ ഒളിച്ചോടിയത് ഒരു മലയന്റെ കൂടെ ആണെന്നാണ്. അന്ന് മുതൽ അയൽവാസിയായ മലയനോടും അനിക്കുട്ടൻ ആ ദേഷ്യം കാണിക്കുന്നുണ്ട്. ഒരു പക്ഷെ മലയൻ അടക്കം എല്ലാ താഴ്ന്ന ജാതിയിൽ ഉള്ളവരും ആളുകളെ ചതിക്കുന്ന അല്ലെങ്കിൽ നികൃഷ്ടരാണ് എന്ന generelize ചെയ്ത അനിക്കുട്ടന്റെ ചിന്തയാകാം. കോളനിയിലെ പിള്ളേർ ആയിരുന്നെങ്കിൽ അവൻ ആ നെയ്യപ്പം എടുക്കില്ലായിരുന്നു എന്ന അമ്മയുടെ ഡയലോഗ് ന് ശേഷം ഇന്ദ്രൻസിന്റെ കഥാപാത്രം ഫഹദിനോട് അനിക്കുട്ടനോട് ബൈക്കിൽ പോകുമ്പോൾ ചോദിക്കുന്നുണ്ട് നീ ഇപ്പോഴും പഴയ കാര്യങ്ങൾ ഒക്കെ മനസ്സിൽ വെച്ചാണോ നടക്കുന്നത്. അവിടം മുതൽ ആണ് പെങ്ങളുടെ കഥ ആരംഭിക്കുന്നത് തന്നെ. ഷാപ്പിലെ അടിയും കണ്ട പുലയന്മാർ എന്നൊക്കെ ഉള്ള അനിക്കുട്ടന്റെ മനസ്സിലെ ജാതി ചിന്ത പുറത്തു വരുന്നത്. അത് അയാളിൽ അച്ഛന്റെ മരണശേഷം ഉടലെടുക്കുന്ന ഒരു തരം വൈരാഗ്യം ആയി പലപ്പോഴും തോന്നിയിരുന്നു. പിന്നെ ഉരുള്പൊട്ടലിന് ശേഷം അയൽവാസിയായ മലയന്റെ കുഞ്ഞ്ഞിനെ രക്ഷിക്കാൻ അച്ഛൻ സ്വപ്നത്തിൽ വന്നു പറയുന്നത് മുതൽ അതേ കുഞ്ഞിന്റെ കരച്ചിലിന്റെ പേരിൽ അടിയുണ്ടാക്കിയ അനി ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.