അയ്യപ്പൻ എന്ന് കേട്ടാൽ ഭക്തിയുടെ കാര്യത്തിൽ കേരളത്തേക്കാൾ എത്രയോ മുന്നിൽ ആണ് തമിഴ് നാട് ഒക്കെ

അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഭക്തിയെ പ്രധാന വിഷയം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും ശബരിമലും ഒക്കെ മുഖ്യ വിഷയങ്ങൾ ആക്കി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം അന്യ ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്ത ആണ് പുറത്ത് വരുന്നത്.

ഈ വിഷയത്തിൽ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാന്താര പോലെ പടർന്നു പടർന്നു മറ്റു ഭാഷകളിൽ പോയി ഹിറ്റ് അടിക്കട്ടെ. അയ്യപ്പൻ എന്ന് കേട്ടാൽ ഭക്തിയുടെ കാര്യത്തിൽ കേരളത്തേക്കാൾ എത്രയോ മുന്നിൽ ആണ് തമിഴ് നാട്, കർണാടക, ആന്ധ്രാ എന്നീ നാട്ടുകാർ.

അപ്പോ ഇതു പോലെ ഭക്തി നിർഭരമായ ചിത്രം ഉറപ്പ് ആയിട്ടും കൊളുത്തും എന്നതിൽ തർക്കമില്ല. ഒപ്പം കുറച്ച് മാസ്സ് സീനുകൾ കൂടി ആയാൽ പിന്നെ പറയേണ്ട. ഇതിപോ സാക്ഷാൽ രജനികാന്തിന്റെ മകൾ ആണ് മാളികപ്പുറം തമിഴ് പതിപ്പ് ന് ആശംസകൾ നേർന്നു വന്നത്. കേരളത്തിലെ പോലെ അല്ലെങ്കിൽ കേരളത്തിലെ ക്കാൾ കിടിലൻ ഹിറ്റ് ആയി മാറട്ടെ മാളികപ്പുറം.

സിനിമയുടെ തമിഴ്, തെലുങ്ക് ഡബ്ബിഡ് പതിപ്പുകള്‍ ജനുവരി 26 മുതല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാളികപ്പുറം പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദനും സംഘവും ചെന്നൈയില്‍ ആയിരുന്നു. ചിലപ്പോൾ ഈ ഒരു ചിത്രം കൊണ്ട് പാൻ ഇന്ത്യൻ ലെവലിൽ മലയാള സിനിമ ശ്രദ്ധിക്കപ്പെടാൻ സാധ്യത വളരെ കൂടുതൽ ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

ആസ്വസ്ഥർ ഇപ്പോളും ഉള്ള കേരളത്തിൽ പടം ഹിറ്റ്ആ യി അപ്പൊ ഏറ്റവും വലിയ വിശ്വാസികൾ ഉള്ള മറ്റു സംസ്ഥാങ്ങളിലെ കാര്യം പറയണോ, തമിഴിൽ ഹിറ്റ് ആകാൻ ചാൻസ് ഇല്ല.. കാന്തര എല്ലാറ്റിടത്തും സൂപ്പർ ഹിറ്റ് ആയിട്ടും തമിഴിൽ വലിയ ഹിറ്റ് ആയില്ല.. തെലുങ്കിൽ ഹിറ്റ് അടിക്കാൻ ചാൻസ് ഉണ്ട്, അപ്പൊ തെലങ്കാനയിൽ അയ്യപ്പ ഭക്തർ ഇല്ലേ? ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ ഒക്കെ ഉള്ള അയ്യപ്പ ഭക്തരുടെ എണ്ണം വളരെ കുറവാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment