പ്രേക്ഷകർക്ക് എന്നും പ്രിയപെട്ട താര കുടുംബം ആണ് നടൻ സുകുമാരന്റേത്. വർഷങ്ങൾ കൊണ്ട് തന്നെ ഈ കുടുംബത്തിന് ആരാധകർ ഏറെ ആണ്. കുടുംബത്തിലെ എല്ലാവരും സിനിമയിൽ പ്രവർത്തിക്കുന്നവർ ആണെന്നത് തന്നെ ആണ് അതിന്റെ പ്രധാന കാരണം. പൊതുവേദിയിൽ എത്തുമ്പോൾ എല്ലാം തന്നെ മല്ലിക തന്റെ ഭർത്താവ് സുകുമാരനെ കുറിച്ച വാചാല ആകാറുണ്ട്. ഒരു പക്ഷെ സുകുമാരനെ കുറിച്ച് പറയാത്ത മല്ലികയുടെ അഭിമുഖങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴും അത്തരത്തിൽ ഉള്ള മല്ലികയുടെ ഒരു അഭിമുഖം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നടൻ സുകുമാരന്റെ അവസാന നാളുകളെ കുറിച്ചാണ് മല്ലിക അഭിമുഖത്തിൽ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സുകുവേട്ടൻ എന്നും ഒരു അത്ഭുത മനുഷ്യൻ തന്നെ ആയിരുന്നു. അദ്ദേഹത്തിന് അങ്ങനെ പറയത്തക്ക ദുശീലങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ എല്ലാ മനുഷ്യർക്കും അവരുടേതായ ചില വീക്നെസ്സുകൾ ഉണ്ടെന്ന് പറയുന്നത് ശരിയാണ്. പുള്ളിക്ക് മദ്യപാനം ഒന്നും ഇല്ലായിരുന്നു എങ്കിലും നന്നായി പുക വലിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. അതും വില കൂടിയ പത്തും മുപ്പതും സിഗററ്റുകൾ ഒക്കെ ആയിരുന്നു പുള്ളി ഒരു ദിവസം വലിച്ച് തള്ളിയിരുന്നത്.

അദ്ദേഹത്തിന് ആ ശീലം അവസാനിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അതിന് ശ്രമിക്കുമ്പോൾ ഒക്കെ പരാചയപ്പെടുകയായിരുന്നു. എന്റെ ചേട്ടൻ വിദേശത്ത് നിന്ന് വരുമ്പോൾ പുള്ളിക്ക് ച്യുയിങ്ങ്ഗം പോലെ ഉള്ള നിക്കോട്ടിക്സ് ഒക്കെ അന്ന് കൊണ്ട് കൊടുക്കുമായിരുന്നു. എന്നിട്ട് പറയും, സുകുവിൻ പുക വലിക്കണം എന്ന് തോന്നുമ്പോൾ ഇതിൽ നിന്ന് ഓരോന്ന് എടുത്ത് ചവച്ച് കൊണ്ടിരുന്നാൽ മതി എന്ന്. അങ്ങനെ ഒരു രണ്ടു മാസത്തോളം പുള്ളി പൂർണ്ണമായും പുകവലി ഉപേക്ഷിച്ചിരുന്നു.

ഞാനും അത് കണ്ടു സന്തോഷിച്ചിരിക്കുകയായിരുന്നു. അങ്ങനെ അത് അവസാനിപ്പിച്ചല്ലോ എന്ന് ഓർത്ത്. എന്നാൽ ഒരു സിനിമയിൽ സുകുവേട്ടൻ പുക വലിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ സീനിനു വേണ്ടി ഒരു മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അദ്ദേഹത്തിന് പുക വലിക്കേണ്ടി വന്നു. രണ്ടു തവണയേ വലിച്ചുള്ളു എങ്കിലും രാത്രി ആയപ്പോഴേക്കും പുക വലിക്കാനുള്ള ആ റെൻഡൻസി അദ്ദേഹത്തിന് വീണ്ടും ഉണ്ടാകാൻ തുടങ്ങുകയും അങ്ങനെ അദ്ദേഹം വീണ്ടും പുക വലിക്കുകയും ചെയ്തു. അദ്ദേഹം മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് നാല്പത്തി എട്ട് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു.

അ റ്റാക്ക് വന്നു മരിക്കേണ്ട ഒരു ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്റെ അമിത പുകവലി ആയിരിക്കാം അത്തരം ഒരു ദുരന്തത്തിന് കാരണമായത്. അല്ലാതെ എന്റെ നോട്ടത്തിൽ ഒരു ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിന് അന്ന് ഇല്ലായിരുന്നു. പുറം വേദന വന്നാണ് അദ്ദേഹം ആശുപത്രിയിൽ പോകുന്നത്. വീട്ടിൽ വെച്ച് പുറം വേദന ഉണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയും അവിടെ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയെങ്കിലും അദ്ദേഹം ആരോഗ്യവാൻ ആയിരുന്നു. തമാശ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് നെഞ്ചിൽ ഒരു വിലക്കം പോലെ എന്ന് പറയുന്നത്. അങ്ങനെ അദ്ദേഹത്തെ വീണ്ടും ഐ സി യൂ വിലേക്ക് മാറ്റി. ആ സമയത്ത് അദ്ദേഹം എന്നെ ഒന്ന് നോക്കി. പിന്നെ അദ്ദേഹത്തിന്റെ മ രണ വാർത്ത ആണ് ഞാൻ അറിയുന്നത്.