നിങ്ങൾ പറയാത്ത കാര്യം നിങ്ങളുടെ മകൾ എന്നോട് പറഞ്ഞു എന്ന് ഞാൻ അവരോട് പറഞ്ഞു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ മരണപെട്ടിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും മലയാള സിനിമയിൽ പ്രത്യേക സ്ഥാനമാണ് താരത്തിന് ഉള്ളത്. സിനിമയുമായി ബന്ധപ്പെട്ടു കിടക്കുകയാണ് സുകുമാരന്റെ കുടുംബവും. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരൻ നടിയും മക്കളായ ഇന്ദ്രജിത്ത് നടനും പ്രിത്വിരാജ് നടനും സംവിധായകനും ഗായകനും നിർമ്മാതാവും ഒക്കെ ആണ്. ഇവരുടെ ഭാര്യമാരും സിനിമ മേഖലയെ തന്നെ ചുറ്റിപ്പറ്റി കഴിയുന്നവർ ആണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ നടിയും പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ സിനിമ നിർമ്മാതാവും ആണ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഗായിക കൂടി ആണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ ഒക്കെ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ കേട്ടിരിക്കാൻ വളരെ മനോഹരം ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. കാരണം ഏതൊരു അഭിമുഖത്തിലും മല്ലിക തന്റെ ഭർത്താവ് സുകുമാരനെ കുറിച്ച് വാചാല ആകാറുണ്ട്.

മാത്രമല്ല മക്കളായ ഇന്ദ്രജിത്തിന്റേയും പ്രിത്വിരാജിന്റെയും ഒക്കെ കുടുംബ വിശേഷങ്ങളും മല്ലിക അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ മല്ലിക പ്രിത്വിരാജിന്റെയും സുപ്രിയയുടെയും മകൾ ആയ അലംകൃതയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, തിരുവനന്തപുരത്ത് വീട്ടിലും കൊച്ചിയിലെ ഫ്‌ളാറ്റിലും ആയിട്ടാണ് ഞാൻ നിൽക്കുന്നത്. തിരുവനന്തപുരത്ത് സുകുമാരൻ ചേട്ടൻ ഉറങ്ങുന്ന മണ്ണ് ആണ്, അത് കൊണ്ട് അവിടെ വിട്ടിട്ട് ഞാൻ ഇങ്ങോട്ടും പോകാറില്ല. ഇടയ്ക്ക് കൊച്ചിയിലെ ഫ്‌ളാറ്റിൽ പോയി താമസിക്കാറുണ്ട്. എന്നാൽ അധികം ദിവസങ്ങളിൽ അവിടെ നിൽക്കാറില്ല. തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ പോകുകയാണ് പതിവ്.

ഒരിക്കൽ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് എന്നോട് അലംകൃത ഒരു ചോദ്യം ചോദിച്ചു, ആ ചോദ്യം ശരിക്കും എന്റെ ഹൃദയത്തിൽ സ്പർശിച്ചു. കഴിഞ്ഞ ക്രിസ്തുമസിന് ഞാൻ കൊച്ചിയിൽ പോയ സമയം ആയിരുന്നു. അവൾ എന്നോട് ചോദിച്ചത് അച്ചമ്മ എന്തിനാണ് ഈ ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് നിൽക്കുന്നത്, അച്ചമ്മ ഞങ്ങളുടെ വീട്ടിലേക്ക് വാ, അവിടെ വെച്ച് നമുക്ക് കേക്ക് ഒക്കെ കട്ട് ചെയ്യാം എന്നാണ്. ശരിക്കും അവളുടെ ചോദ്യം എന്റെ ഹൃദയത്തിൽ സ്പർശിച്ചു. കാരണം കൊച്ചു കുട്ടി ആയിട്ട് പോലും അവൾ എത്ര പക്വതയോടെ ആണ് കാര്യങ്ങൾ ചിന്തിക്കുന്നത്. അപ്പോൾ ഞാൻ തമാശയ്ക്ക് പ്രിത്വിയോടും സുപ്രിയയോടും പറഞ്ഞു നിങ്ങൾ ചോദിക്കാത്ത കാര്യം എന്നോട് നിങ്ങളുടെ മകൾ ചോദിച്ചു എന്ന്.