പൃഥ്വിരാജിനെ ഒരു കാര്യത്തിനും ഞാൻ ഇപ്പോൾ വിളിക്കാറില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജ്ഉം സിനിമയിൽ തിരക്കേറിയ താരങ്ങൾ ആണ്. ഇവർക്ക് പുറമെ ഇവരുടെ ഭാര്യമാരും മക്കളും എല്ലാവരും സിനിമയിൽ സജീവമാണ്. നിരവധി ആരാധകർ ആണ് ഈ താര കുടുംബത്തിന് ഉള്ളത്. അവരുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കുടുംബ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. മക്കൾ മാത്രമല്ല, മരുമക്കൾ ആയ പൂർണിമയെയും സുപ്രിയയെയും സ്വന്തം മക്കളെ പോലെ ആണ് മല്ലിക സുകുമാരൻ കാണുന്നത്. അവർക്ക് മല്ലികയോടും തിരിച്ച് അങ്ങനെ ആണ്.

എന്നാൽ ഇത്രയേറെ സന്തോഷത്തോടെ ആണ് ഈ കുടുംബം കഴിയുന്നത് എങ്കിലും മല്ലിക സുകുമാരൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. തന്റെ രണ്ടു മക്കളിൽ ഒരുടെ എങ്കിലും ഒരാളുടെ കൂടെ സ്ഥിരതാമസം ആക്കാൻ പോലും മല്ലികയ്ക്ക് താൽപ്പര്യം ഇല്ല. തിരുവനന്തപുരത്ത് ഒറ്റയ്ക്ക് ആണ് താരത്തിന്റെ താമസിക്കുന്നത്. മക്കളുടെ ഫ്ലാറ്റ് തൊട്ട് അടുത്തടുത്ത് ആണെങ്കിൽ പോലും വിശേഷ ദിവസങ്ങളിൽ മാത്രം ആണ് ഇവർ എല്ലാവരും ഒത്ത് ചേരുന്നത്. എന്താണ് മല്ലിക മക്കൾക്ക് ഒപ്പം താമസിക്കാത്തത് എന്ന ചോദ്യം ആരാധകരിൽ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട് എങ്കിലും അതിന്റെ ആവിശ്യം ഇല്ല എന്നാണ് മല്ലിക പറഞ്ഞിട്ടുള്ളത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ മക്കൾക്ക് ഒപ്പം താമസിക്കാത്തതിന്റെ കാരണം പറയുകയാണ് മല്ലിക. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് രാജുവിന്റെയും ഇന്ദ്രന്റെയും ഫ്‌ലാറ്റ്. വിശേഷ ദിവസങ്ങളിൽ എല്ലാം ഞങ്ങൾ ഒത്ത് ചേരാറുമുണ്ട്. ഒന്നിച്ച് ജീവിക്കുമ്പോൾ ഉള്ള സ്നേഹത്തേക്കാൾ ഇരട്ടി സ്നേഹം ആണ് ഇങ്ങനെ അകന്നു കഴിയുമ്പോൾ ഉള്ളത്. അത് സത്യമുള്ള കാര്യം ആണ്. ഇപ്പോൾ ആണെങ്കിൽ അവർ യാത്ര പോകുമ്പോൾ എല്ലാം എന്നോട് വന്നു യാത്ര ചോദിച്ചിട്ട് ആണ് പോകുന്നത്. ഒന്നിച്ച് താമസിക്കുകയാണെങ്കിൽ അതൊന്നും ഒരിക്കലും ഉണ്ടാകില്ല.

അത് മാത്രമല്ല വന്നു കാണാൻ കഴിഞ്ഞില്ല എങ്കിൽ വിളിച്ചെങ്കിലും അവർ പറയും അമ്മെ ഞാൻ യാത്ര പോകുകയാണ് എന്നൊക്കെ. മാത്രമല്ല, ഇന്നത്തെ തലമുറയുടെ രീതി വെച്ചിട്ട് അവർക്ക് കഴിക്കാൻ ഒരു പിസ്സയോ ബർഗ്ഗറോ എന്തെങ്കിലും മതി. എന്നാൽ എന്റെ ഒക്കെ ഒരു രീതി വെച്ചിട്ട് ദോശയും ചുട്ടരച്ച ചമ്മന്തിയും ഒക്കെ ഉണ്ടെങ്കിലേ പറ്റു. എനിക്ക് വേണ്ടി ചെയ്തു തരുന്നതിൽ അവർക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല. എങ്കിൽ പോലും എനിക്ക് വേണ്ടി മറ്റൊരാൾ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്.

ഒന്നിച്ച് താമസിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഇരട്ടി സന്തോഷവും സ്നേഹവും ആയിരിക്കും വല്ലപ്പോഴും കണ്ടു മുട്ടുമ്പോൾ. രാജു ആണെങ്കിലും ഇന്ദ്രൻ ആണെങ്കിലും ഒരുപാട് എഫ്ഫര്ട്ട് ആണ് എടുക്കുന്നത്. പ്രത്യേകിച്ച് രാജു. അവനു നിന്ന് തിരിയാൻ പോലും സമയം ഇല്ല ഇപ്പോൾ. ഞാൻ അവനോട് പറയാറുണ്ട് ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാൻ. അവന്റെ തിരക്കുകൾ അറിയാവുന്നത് കൊണ്ട് ഞാൻ ഒരു കാര്യത്തിനും അവനെ വിളിക്കാറ് പോലും ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Leave a Comment