ജോർദാനിൽ കിടക്കുന്ന അവനോട് കുഞ്ഞമ്മേടെ മോൾടെ കല്യാണത്തിന് വരാൻ പറയാൻ പറ്റുമോ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജ്ഉം സിനിമയിൽ തിരക്കേറിയ താരങ്ങൾ ആണ്. ഇവർക്ക് പുറമെ ഇവരുടെ ഭാര്യമാരും മക്കളും എല്ലാവരും സിനിമയിൽ സജീവമാണ്. നിരവധി ആരാധകർ ആണ് ഈ താര കുടുംബത്തിന് ഉള്ളത്. അവരുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കുടുംബ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. മക്കൾ മാത്രമല്ല, മരുമക്കൾ ആയ പൂർണിമയെയും സുപ്രിയയെയും സ്വന്തം മക്കളെ പോലെ ആണ് മല്ലിക സുകുമാരൻ കാണുന്നത്. അവർക്ക് മല്ലികയോടും തിരിച്ച് അങ്ങനെ ആണ്.

എന്നാൽ ഇത്രയേറെ സന്തോഷത്തോടെ ആണ് ഈ കുടുംബം കഴിയുന്നത് എങ്കിലും മല്ലിക സുകുമാരൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. തന്റെ രണ്ടു മക്കളിൽ ഒരുടെ എങ്കിലും ഒരാളുടെ കൂടെ സ്ഥിരതാമസം ആക്കാൻ പോലും മല്ലികയ്ക്ക് താൽപ്പര്യം ഇല്ല. തിരുവനന്തപുരത്ത് ഒറ്റയ്ക്ക് ആണ് താരത്തിന്റെ താമസിക്കുന്നത്. മക്കളുടെ ഫ്ലാറ്റ് തൊട്ട് അടുത്തടുത്ത് ആണെങ്കിൽ പോലും വിശേഷ ദിവസങ്ങളിൽ മാത്രം ആണ് ഇവർ എല്ലാവരും ഒത്ത് ചേരുന്നത്. എന്താണ് മല്ലിക മക്കൾക്ക് ഒപ്പം താമസിക്കാത്തത് എന്ന ചോദ്യം ആരാധകരിൽ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട് എങ്കിലും അതിന്റെ ആവിശ്യം ഇല്ല എന്നാണ് മല്ലിക പറഞ്ഞിട്ടുള്ളത്.

എന്നും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന താരം കൂടി ആണ് മല്ലിക. ഇപ്പോൾ മല്ലിക തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. കുടുംബത്തിൽ ഉള്ള ചടങ്ങുകളിൽ തന്റെ മക്കൾ പങ്കെടുക്കാത്തപ്പോൾ തന്നോട് ബന്ധുക്കൾ പരാതി പറയാറുണ്ട് എന്നും എന്നാൽ അവർക്ക് ഈ ഫീൽഡിനോട് വലിയ അറിവ് ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും എന്നാൽ എനിക്ക് മക്കളുടെ അവസ്ഥ മനസ്സിലാകും എന്നും ആണ് മല്ലിക പറയുന്നത്. ഇപ്പോൾ പ്രിത്വി ജോർദാനിൽ ആണ് ഉള്ളത്. ജോർദാനിൽ കിടക്കുന്ന അവനോട് കുഞ്ഞമ്മേടെ മോൾടെ കല്യാണത്തിന് വരാൻ ഒക്കെ എങ്ങനെയാണ് പറയുന്നത് എന്നും അഭിമുഖത്തിൽ മല്ലിക പറയുന്നു.

എന്നാൽ മല്ലികയുടെ ഈ വാക്കുകളെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒട്ടും അഹങ്കാരം ഇല്ലാട്ടോ.വിനയം ആണ് തെറ്റ് ധരിക്കരുത്, ഇന്റർവ്യൂ കണ്ട് മാത്രം ഇവരുടെ ആരാധിക ആയ ആൾ ആണ് ഞാൻ കൂടെ വേറെ ഒരാളും കൂടി ഉണ്ട് ധ്യാൻ ശ്രീനിവാസൻ, തമിഴിയിലെയും തെലുങ്കിലെയും നടന്മാർക്ക് പോലും ഇല്ലാത്ത ജാടയും അഹങ്കാരവുമാണ് ഇവിടുത്തെ നടന്മാർക്ക്, സത്യമാണ് പറയുന്നത് എങ്കിലും തള്ളാണെന്ന് തോന്നും എന്നുള്ള ബോധം വേണം, തള്ളാനെന്നു തോന്നുവെങ്കിലും ഇവരുടെ ഇന്റർവ്യൂ സൂപ്പർ ആണ്, നല്ല കായുണ്ടെങ്കിൽ ജേർദ്ധൻ അല്ല ഉഖാണ്ടയിൽ ആയാലും ഡേറ്റ് കൊടുക്കും.

ഇവരുടെ ഈ പൊങ്ങച്ചം പറച്ചിൽ ആ മക്കൾക്കും മരിച്ചുപോയ ഭർത്താവിനും നാണക്കേട് ഉണ്ടാക്കി വെക്കുകയാണെന്ന് ഇവരറിയുന്നില്ല, ഈ തള്ള് അമ്മായി പ്രളയത്തിൽ പെട്ടാൽ വട്ട ചെമ്പിൽ കൊണ്ട് പോകാനും രായപ്പൻ വരില്ല, നാട്ടുകാർ മാത്രം, ഈ തള്ളച്ചിയുടെ തള്ള് കേട്ട് മടുത്തു. ഇവരുടെ രണ്ടാമത്തെ മകനും ജാഡയും അഹങ്കാരവും ആണ്. ദൈവവത്തെ മറന്നുള്ള കളി, നല്ലൊരു മികച്ച അമ്മയാണ്. മക്കൾ നല്ല നിലയിൽ ആകാൻ കാരണകാരിയും. പക്ഷെ ഇതു പോലെ ഉള്ള ഇന്റർവ്യൂ നൽകുമ്പോൾ അതിലെ തലയും വാലും മുറിച്ചു മാറ്റി ഓൺലൈൻ പേജുകാർ ഉള്ള വില കളയുകയാണെന്ന് ഈ പാവം മനസിലാകുന്നില്ല, ആരെങ്കിലും സ്നേഹം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം പൊതു സമൂഹത്തിൽ വന്നിരുന്നു വിളമ്പുന്നത് ശരിയാണോ . ചോദ്യങ്ങൾ ചോദിക്കുന്നവൻ അതിലും മഹാജ്ഞാനി ആയത് കൊണ്ട് വളരെ കേമം തുടങ്ങി നിരവധി കമെന്റുകൾ ആണ് മല്ലികയുടെ ഈ പോസ്റ്റിനു വരുന്നത്.

Leave a Comment