മല്ലു സിങ് ആയി ആദ്യം തീരുമാനിച്ചിരുന്നത് പ്രിത്വിരാജിനെ ആയിരുന്നു

ഉണ്ണി മുകുന്ദനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് മല്ലു സിങ്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇവരെ കൂടാതെ മനോജ് കെ ജയൻ, ബിജു മേനോൻ, സുരാജ് വെഞ്ഞാറന്മൂട്, സംവൃത സുനിൽ, സായ് കുമാർ തുടങ്ങിയ വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഉണ്ണി മുകുന്ദന് കരിയർ ബ്രെക്ക് നൽകിയ ചിത്രം കൂടി ആണ് മല്ലു സിങ്.

കുഞ്ചാക്കോ ബോബന്റെ അൻപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക് ഉണ്ട്. വ്യത്യസ്ത കഥയുമായി എത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഹരി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിരുന്നത്. നിരവധി ആരാധകരെയും ഈ ചിത്രത്തിലെ അഭിനയത്തിൽ കൂടി ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൃഥ്വിരാജിനെ വച്ച് വൈശാഖ് അന്നൗൺസ്‌ ചെയ്ത ചിത്രം. എന്തോ കാരണങ്ങളാൽ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറുകയും വെറും 3 സിനിമയുടെ മാത്രം പരിചയ സമ്പത്തുള്ള ഉണ്ണി മുകുന്ദൻ പകരം എത്തുകയും ചെയ്തെന്നറിഞ്ഞപ്പോൾ നല്ല നിരാശ ഉണ്ടായിരുന്നു. പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് സിനിമ റിലീസ് ആയത്.

പടം തീർന്നപ്പോൾ സത്യത്തിൽ എണീറ്റ് നിന്ന് കയ്യടിച്ചു പോയി. ഉണ്ണി മുകുന്ദൻ തകർത്തു വാരി. പുള്ളിയുടെ അസാധ്യ പെർഫോമൻസും മിഥുൻ ചേട്ടന്റെ ശബ്‍ദവും കൂടി ചേർന്നപ്പോൾ ഹരീന്ദർ സിംഗ് മാസ്സ് ആയി. ഞങ്ങൾ പഞ്ചാബികൾക്ക് സിംഗ് കൂട്ടി വിളിക്കുന്നതാ അഭിമാനം. തൂ മുജേ ഭുലാ സക്താ ഹേയ്. മല്ലു സിംഗ് എന്നുമാണ് പോസ്റ്റ്. മിഥുൻ്റെ ശംബ്ദം ഈ കാരക്ടർ ന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സ്വന്തം ശബ്ദത്തിൽ ചാണക്യ തന്ത്രം എന്ന സിനിമയിൽ ഇതേ ഡയലോഗ് ഉണ്ണി മുകുന്ദൻ പറയുമ്പോൾ മല്ലു സിങ് ലെ മിഥുൻ്റെ ശബ്ദത്തിൻ്റെ ഇംപാക്ട് മനസ്സിലാവും.

എന്നാൽ ഏറ്റവും കുടുതൽ കൈ അടി കിട്ടിയ സീൻ ആസിഫ് ഇക്ക ടെ ആയിരന്നു അന്ന് ആ ലെവൽ ആയിരുന്നു ഫാൻസ്‌ ബാച്ച്ലർ പാർട്ടി ഒകെ തീയേറ്ററിന് കണ്ടവർക്ക് അറിയാ, ആദ്യം പൃഥ്വിരാജ് നായകനും ആസിഫ് അലിയുടെ റോളിൽ ഉണ്ണി മുകുന്ദനും ആയിരുന്നു കേട്ടത്, പ്രിഥ്വിരാജ് ആയിരുന്നു എങ്കിൽ തന്റെ 50 മത്തെ സിനിമയിൽ ചാക്കോച്ചൻ സൈഡ് ആയെനെ ഉണ്ണി ആയത് കൊണ്ട് ഫയ്റ്റ് സീൻ ഒഴിച്ചാൽ സിനിമ കൊണ്ട് പോകുന്നത് തന്നെ ചാക്കോച്ചൻ ആയി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment