മല്ലു സിങ്ങിലെ ഗാനരംഗത്തിൽ അഭിനയിച്ച ഈ താരങ്ങൾ ആരൊക്കെ ആണെന്ന് മനസ്സിലായോ

ഉണ്ണി മുകുന്ദനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് മല്ലു സിങ്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇവരെ കൂടാതെ മനോജ് കെ ജയൻ, ബിജു മേനോൻ, സുരാജ് വെഞ്ഞാറന്മൂട്, സംവൃത സുനിൽ, സായ് കുമാർ തുടങ്ങിയ വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഉണ്ണി മുകുന്ദന് കരിയർ ബ്രെക്ക് നൽകിയ ചിത്രം കൂടി ആണ് മല്ലു സിങ്.

കുഞ്ചാക്കോ ബോബന്റെ അൻപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക് ഉണ്ട്. വ്യത്യസ്ത കഥയുമായി എത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഹരി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിരുന്നത്. നിരവധി ആരാധകരെയും ഈ ചിത്രത്തിലെ അഭിനയത്തിൽ കൂടി ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംവിധായകൻ വൈശാഖും തിരകഥാകൃത്ത് ഉദയകൃഷ്‌ണയും മല്ലു സിംഗിലെ ” ഒരു കിങ്ങിണി കാറ്റ് വന്നു ” ഗാനരംഗത്തിൽ. പഞ്ചാബി ആയിട്ട് അഭിനയിക്കാൻ ആളെ കിട്ടാത്തത് കൊണ്ട് ആയിരിക്കുമോ ഇവർ തന്നെ അഭിനയിച്ചത് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. പണ്ട് മഴവിൽ മനോരമയിൽ ഈ പടം വന്നപ്പോൾ പിന്നാമ്പുറ വാർത്തകളിൽ പറഞ്ഞിട്ടുണ്ട് ഇത്. ഇതിലെ മറ്റേ പാട്ടിൽ ലാലിനെ ആയിരുന്നു വച്ചത് അവസാനം ഷോബി മാസ്റ്റർ തന്നെ ചെയ്തു, ആദ്യം ഏതോ ഒരു ഹിന്ദി നടനെ ആണ് നിശ്ചയിച്ചത്.ആ പുള്ളി വന്നില്ല.ഉദയകൃഷ്ണയോട് ചെയ്യാൻ പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു വൈശാകും ഉണ്ടെങ്കിൽ ചെയ്യാമെന്ന്, റബ് റബ് സോങ്. പുള്ളി ആ പാട്ടിൽ കിടു ആയിരുന്നു, പാട്ടിൽ പുള്ളി പൊളിച്ചടുക്കിയിട്ടുണ്ട്. പക്ഷേ, പുള്ളിയുടെ ഉയരമില്ലായ്മ നന്നായിട്ട് ഫീൽ ചെയ്യുന്നുണ്ട് അതിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment