നായികയുടെയും കൂടെ നൃത്തം ചെയ്യുന്നവരുടെയും എല്ലാം മൂക്കിൽ മൂക്കുത്തി ഉണ്ട്

എം പത്മകുമാറിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രം ആണ് മാമാങ്കം. നിരവധി നിരൂപക പ്രശംസത നേടിയ ഈ ചിത്രത്തിൽ മമ്മൂട്ടി ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിന്റെ പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുക ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലാൻ, അച്യുതൻ ബി നായർ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ  വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആരുടെ മൂക്കുത്തിയാണ് കാണാതെ പോയത്!. നായികയുടെയും ഇനിയയുടെയും കൂടെ ഡാൻസ് ചെയ്യുന്നവരുടെയും മൂക്കിൽ മൂക്കുത്തി കാണുന്നുണ്ട്. എന്നിട്ടും ഇവർ പാടുന്നത് “മൂക്കുത്തി കണ്ടില്ല ” എന്നാണ്.

ഇരിപ്പും ഭാവവും നോക്കി ആരുടെ മൂക്കുത്തിയാണ് കളഞ്ഞു പോയത് എന്ന് അവസാനം ഞാൻ മനസിലാക്കി. ആള് കമന്റ് ബോക്സിൽ എന്നുമാണ് പോസ്റ്റ്. ശേഷം ചിത്രത്തിൽ വിഷമിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രം ആണ് ആരാധകൻ കമെന്റ് ബോക്സിൽ കൊടുത്തിരിക്കുന്നത്. ഇങ്ങനെ ഒരു പരിപാടി മുൻപ് കൊട്ടാരങ്ങളിൽ ഉണ്ടായിരുന്നു. ബാർ ഡാൻസ് മോഡൽ എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

ഒരു കലാരൂപം എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല.. പക്ഷെ ഇങ്ങനെ ഒരു നൃത്ത സന്ധ്യ പണ്ട് കാലങ്ങളിൽ നടന്നിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇത് ഒരു വശീകരണ നൃത്തം ആണ്.. മൂക്കൂത്തി കണ്ടില്ല എന്നും പറഞ്ഞിട്ട് മൂക്കൂത്തി തേടി ഓരോരുത്തരിലും പോയിട്ടു അവരെ വശീകരിച്ചു തങ്ങളുടെ മുറികളിലേക്ക് കൊണ്ട് പോകുകയാണ് ചെയ്യാറ്, ണ്ടു മൂക്കുത്തി ഉണ്ടായിരുന്നിരിക്കാം. അതിൽ ഒന്നായിരിക്കും കാണാതെ പോയത് എന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്ന കമെന്റ്.

മൂക്കു കുത്തി. മൂക്കു കുത്തി ആരും കണ്ടില്ല എന്നാണ്, ജിമിക്കി കമ്മലിനേക്കുറിച്ച് പണ്ട് ഒരു പ്രമുഖ വ്യക്തി ഇത് പോലെ പറഞ്ഞിരുന്നു. പിന്നീട് എയറിലുമായിരുന്നു, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. എന്നാൽ റിലീസ് ചെയ്ത് വര്ഷം ഇത്ര കഴിഞ്ഞിട്ടും ചിത്രം ആരാധകരുടെ ഇടയിൽ ചർച്ച ആകാറുണ്ട് എന്നതിന് തെളിവാണ് ഈ പോസ്റ്റും അതിനു വന്ന കമെന്റുകളും.

Leave a Comment