മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയ്ക്ക് വേണ്ടുന്നതൊക്കയും നൽകി കഴിഞ്ഞു

ലിജിൻ തൈക്കണ്ടി എന്ന ആരാധകൻ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയത്തെ കുറിച്ച് പറയുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിസാം ബഷീറിനു നന്ദി. മമ്മൂക്കയോട് നീതി പുലർത്തിയതിന്. മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയ്ക്ക് വേണ്ടുന്നതൊക്കയും നൽകി കഴിഞ്ഞു ഇനി ഫിലിം മേക്കേഴ്‌സ് അവരോടുള്ള ആദരവ് കാണിക്കേണ്ടത് അവരെ നല്ല സിനിമകളുടെ മാത്രം ഭാഗഭാക്ക് ആക്കികൊണ്ടാണ്.

റോഷാക്ക് അദ്ദേഹത്തോടുള്ള ആദരവ് തന്നെയാണ്.മലയാള സിനിമ മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്ന് തോന്നിപോയിട്ടുണ്ട് കുറച്ചു കാലങ്ങളായി. ഐ വി ശശി, ജോഷി, ഹരിഹരൻ തുടങ്ങി അനവധി മഹാരഥന്മാരുടെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ മമ്മൂട്ടി എന്ന മഹാനടൻ മലയാള സിനിമയിൽ നടത്തിയ അശ്വമേധം മനസിലാവും.ഈ സംവിധായകരുടെയൊക്ക ആഴവും പരപ്പും ഉള്ള കരുത്തുറ്റ കഥാപാത്രങ്ങൾക്ക് മമ്മൂട്ടി നൽകിയ മാനം സംവിധായകന്റെയും എഴുത്തുകാരന്റെയും പാത്ര സൃഷ്ടികൾക്കപ്പുറമായിരുന്നു.

മലയാള സിനിമ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിനൊപ്പം ചുവടു വെക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന മമ്മൂട്ടിയെ ഫലപ്രദമായി പിന്നീട് ഇവുടുത്തെ സംവിധായകർ ഉപയോഗിച്ചില്ല എന്ന് തോന്നിയിട്ടുണ്ട്.അതെ സമയം മറുഭാഷ സംവിധായകർ അദ്ദേഹത്തിന്റെ അഭിനയ പാടവം ഇടയ്‌ക്കൊക്ക മലയാളികളെ ഓര്മിപ്പിക്കുന്നതും പേരൻമ്പ് പോലുള്ള സിനിമകളിലൂടെ നമ്മൾ കണ്ടതാണ്. ആ കാത്തിരിപ്പിനു വിരാമം ഇടാൻ മമ്മൂട്ടി കമ്പനി തന്നെ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. അതാണ് റോഷാക്ക്. കൊറേ കാലത്തിനു ശേഷം പൂർണ സംതൃപ്തി നൽകിയ സിനിമ.

ഭീഷ്മ പർവ്വം അതിന്റെ സൂചന മാത്രം ആയിരുന്നു. ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ തുടങ്ങി എല്ലാവരും മത്സരിച് അഭിനയിച്ച റോഷാക്കിലെ കൊമ്പൻ മമ്മൂക്ക തന്നെ. മമ്മൂക്കയുടെ അഴിഞ്ഞാട്ടം. കൊറിയൻ, ഹോളിവുഡ് സിനിമകളുടെ നിലവാരമുള്ള ഫിലിം മേക്കിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോറും റോഷാക്ക് ഒരു ഗംഭീര അനുഭവം ആക്കുന്നു. തിരക്കഥ എഴുതിയ സമീർ അബ്ദുൾ കഥാ ദാരിദ്ര്യം നേരിടുന്ന ഈ സമയത്ത് മരുഭൂമിയിൽ പെയ്ത മഴയാണ് എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറഞ്ഞിരിക്കുന്നത്.

Leave a Comment