നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് മമ്മൂട്ടി. തന്റെ അഭിനയ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ മമ്മൂക്ക പൂർത്തി ആക്കിയപ്പോൾ നിരവധി ഹിറ്റുകൾ ആണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ ഒക്കെ അവിസ്മരണീയം ആക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു എന്ന് അക്ഷരം പ്രതി പറയാൻ കഴിയും. മമ്മൂട്ടി അഭിനയിക്ക് പൂർണ്ണത വരുത്തിയ നിരവധി കഥാപാത്രങ്ങൾ ഉണ്ട്.
ഇന്നും മമ്മൂട്ടി എന്ന നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അഭിനയത്തിനോട് അദ്ദേഹത്തിനുള്ള ആവേശം തന്നെ ആണ്. മലയാളികളുടെ ഇടയിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ച് ചിത്രങ്ങൾ ഹിറ്റ് ആക്കാൻ തനിക്ക് കഴിയും എന്ന് പല തവണ മമ്മൂട്ടി തെളിയിച്ചിട്ടുണ്ട്. നിരവധി അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ഹിറ്റ്‌ലർ സിനിമയുടെ ലൊക്കേഷനിൽ നടന്ന കാര്യങ്ങൾ ലാൽ തുറന്ന് പറയുന്ന ഒരു ആരാധകന്റെ കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സമീർ അലി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഹിറ്റ്ലർ സിനിമയുടെ ലൊക്കേഷൻ സെറ്റിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന മമ്മൂക്കയും ലാലും.
അതിനിടയിൽ മമ്മൂട്ടി ലാലിനോട് പറഞ്ഞു, ഒരു യുകെ കമ്പനി എന്റെ ഡേറ്റിനു വേണ്ടി വന്നിട്ടുണ്ട്. മിക്കവാറും ഞാൻ ഉടനെ ഒരു ഹോളിവുഡ് സിനിമയിൽ അഭിനയിക്കും എന്ന്. അപ്പോൾ ലാൽ പറഞ്ഞ മറുപടി, തീർച്ചയായും നിങ്ങൾ അതിൽ അഭിനയിക്കണം മമ്മൂക്ക എന്നും നമ്മളെ ഒരുപാട് ദ്രോഹിച്ച അവരോട് നമുക്ക് ഇങ്ങനെയക്കെയല്ലേ പ്രതികാരം ചെയാൻ പറ്റു എന്നും. ഇത് കേട്ട് ഇക്ക സെറ്റിൽ നിന്ന് ഇറങ്ങി പോയി, ഇത് ലാൽ ഒരു ഇന്റർവ്യുവിൽ പറഞ്ഞത് ആണെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
1996ൽ ഹിറ്റ്ലർ സിനിമയുടെ ഇടക്ക് ഇങ്ങനെ പറഞ്ഞെങ്കിൽ, അതിനെ ലാൽ കളിയാക്കിയെങ്കിലും, 2000ൽ ന്യൂയോർക്കിലെ ഇന്തോ-അമേരിക്കൻ പ്രൊഡ്യൂസർ ‘ബാബാസാഹേബ് അംബേദ്കർ’ എന്ന പടം പ്രൊഡ്യൂസ് ചെയ്യുന്നു. മമ്മൂട്ടി നായകനായി അഭിനയിക്കുന്നു, അവസാനം ലാൽ ഇക്കയെ വെച്ച് കോബ്ര എടുത്ത് അന്ന് ഇറങ്ങിപോയതിന് പ്രതികാരം ചെയ്തു, ഇമ്മാതിരി തൊലിഞ്ഞ കോമഡി പറഞ്ഞിട്ടും അങ്ങേർ പടം തീർത്ത് കൊടുത്തത് ഭാഗ്യം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.