ഇവർ രണ്ടു പേരും അഭിനയം നിർത്തിയാൽ പിന്നെ മലയാള സിനിമ ഉണ്ടാകുമോ

ഒരുകാലത്ത് നിരവധി നല്ല ചിത്രങ്ങൾ  ആണ് മോഹൻലാലും മമ്മൂട്ടിയും പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ ആണ് ഇരുവർക്കും ഉള്ളത്. വര്ഷം എത്ര കഴിഞ്ഞിട്ടും റിപീറ്റ്‌ വാല്യൂ ഉള്ള ചിത്രങ്ങൾ ആണ് ഇരുവരും മലയാളികൾക്ക് ആയി സമ്മാനിച്ചിട്ടുള്ളത്. ഒരുപക്ഷെ മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണവും ഈ ചിത്രങ്ങൾ തന്നെ ആകാം. എന്നാൽ ഇത്രയേറെ മികച്ച തിരക്കഥയും അഭിനയ സാധ്യതയും ഉള്ള സിനിമകൾ ഒന്നും മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്നില്ല എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ പണ്ടുള്ള മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ന് ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. ഈ വിഷയവുമായി ബന്ധപ്പെട്ട പല ചർച്ചകളും ആരാധകരുടെ ഇടയിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഈ വിഷയം വീണ്ടും ചർച്ച ആകുകയാണ്.

ഇവർ രണ്ടു പേരും അഭിനയം നിർത്തിയാൽ പിന്നെ മലയാള സിനിമ ഉണ്ടാകുമോ. ചിന്തിക്കാനും കൂടി വയ്യ. മമ്മൂക്ക, ലാലേട്ടൻ, ആ കാലത്തെ അഭിനയമൊന്നും ഇവർ രണ്ടുപേരും ഇപ്പോൾ ഇല്ല, ഇതായിരുന്നു മലയാള സിനിമയുടെ സുവർണ കാലഘട്ടവും, ഇങ്ങനെ ഉള്ള പോസ്റ്റ് ഒക്കെ കാണുമ്പോൾ ഉള്ള ഒരു സന്തോഷം, പക്ഷേ വാത്സല്യം വൻ വിജയവും ദശരഥം പരാജയവും ആയിരുന്നു…. എന്നാലും ദശരഥം ഒരുപാട് ഇഷ്ടം, ബാക്കി ഒന്നും തിരക്കഥയും അല്ല.. ബാക്കി ഒന്നും അഭിനയവും അല്ല. ബാക്കി ഒന്നും സിനിമയും അല്ല.. മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ കാല ശേഷം പ്രളയം. സൊ മലയാള സിനിമ പിരിച്ചു വിടുന്നു തുടങ്ങി നിരവദി കമെന്റുകൾ ആണ് ഈ വിഷയത്തിൽ ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്.

എന്നാൽ പഴയത് പോലെ ഉള്ള മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ ഒന്നും ഇപ്പോൾ ഇറങ്ങുന്നില്ല എന്നും ആ ചിത്രങ്ങൾ കാണുമ്പോൾ ഉള്ള ആത്മസംതൃപ്തി ഒന്നും ഇപ്പോൾ ഇറങ്ങുന്ന ഒരു സിനിമകൾക്കും ഇല്ല എന്നും ആണ് ആരാധകർ അവകാശപ്പെടുന്നത്.