മലയാള സിനിമയിലെ കഴിവുറ്റ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും

മോഹൻലാൽ ആണോ മികച്ച നടൻ അതോ മമ്മൂട്ടി ആണോ മികച്ച നടൻ എന്ന ചർച്ച വർഷങ്ങൾ കൊണ്ട് ആരാധകരുടെ ഇടയിൽ നടക്കുന്ന പ്രധാന ചർച്ച വിഷയം ആണ്. പലപ്പോഴും ഈ വിഷയത് ചൊല്ലി പല തർക്കങ്ങളും ആരാധകരുടെ ഇടയിൽ നടക്കാറുണ്ട്. എന്നാൽ ഇത് വരെ ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല  എന്നതാണ് സത്യം. ഇവർ രണ്ടു പേരും അവരുടേതായ രീതിയിൽ കഴിവ് തെളിയിച്ചവർ ആണ്.

ഇപ്പോൾ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ യാസീൻ മുഹമ്മദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെ, മോഹൻലാൽ എന്ന അസാമാന്യ പ്രതിഭയുടെ കഴിവ് ഒപ്പിയെടുക്കാനും അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും ടാലെന്റ് ഉള്ള എഴുത്തു കാരും സംവിധായാകരും ഉണ്ട്.

പക്ഷെ ഒരു സക്സസ് ഫോർമാറ്റിനപ്പുറം മാറി ചിന്തിക്കാൻ മോഹൻലാൽ ഈ അടുത്ത് തയ്യാർ ആവുന്നില്ല. തനിക്കു ഹിറ്റ്‌ തന്ന സംവിധായാകർ, മേജർ രവി,പോലെ കുറച്ച് ഔട്ട്‌ ഡേറ്റഡ് സംവിധായകർ ഇവരുടെ പടത്തിൽ മാത്രം ആണ് മോഹൻലാൽ ഡേറ്റ് നല്കുന്നത്.ഒരു രൂപ മാറ്റം പോലും തുടർച്ചയായ പടങ്ങളിൽ ഉണ്ടാവുന്നില്ല എന്നതും പ്രയാസകരമാണ് ഇവിടെ ആണ് മമ്മൂട്ടി വ്യത്യസ്തം ആവുന്നത്.

തന്നിലെ നടനെ തേച്ചു മിനുക്കാനും ഗെറ്റ് അപ്പ്‌ ചേഞ്ച്‌ ചെയ്യാനും പുതിയ സംവിധായകാർക്ക് ഒപ്പം വർക്ക്‌ ചെയ്യാനും അദ്ദേഹം തയ്യാറാവുന്നു.ഈ പ്രായത്തിലും പരീക്ഷണത്തിനു മുതിരുന്ന അദ്ദേഹത്തിന്റെ ആറ്റിറ്റ്യുട് എല്ലാവർക്കും അനുകരണീയം ആണ് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഗെറ്റപ്പ് ചെയ്ഞ്ചിംഗ് അല്ല മികച്ച ആക്ടിംഗ്. തനിക്ക് ചേരും എന്ന് ഉറപ്പുള്ള വേഷങ്ങളാണ് മോഹൻലാൽ തെരെഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഇത്രയേറേ അനാവശ്യ എതിർപ്പുകൾ ഉണ്ടായിട്ടും അദ്ദേഹമിന്നും ഇൻഡസ്ടിയിൽ നമ്പർ 1 ആയി നില നിൽക്കുന്നത്.

ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് വേണ്ടി മറ്റൊരാളെ താഴ്ത്തുന്നത് എന്തിനാണെന്ന്, മമ്മൂട്ടിയുടെ 60കളിൽ എങ്ങനെ ആണെന്ന് ഓർമയുണ്ടല്ലോ പോസ്റ്റ്മാനെ.തുടർച്ചയായ 24 ഫ്ലോപ്പുകൾ ഇറങ്ങിയ കാലം ഉണ്ടായിരിന്നു മമ്മൂട്ടിക്ക്.പിന്നെ മമ്മൂട്ടിയുടെ പടം ഫെസ്ബുകിലും പോസ്റ്ററിലും ട്രെയിലരിലും കൊള്ളാം എങ്കിലും തിയേറ്ററിൽ ആ ഇമ്പാക്ട് ഉണ്ടാക്കാൻ മമ്മൂട്ടിക്ക് സാധിക്കാറില്ല. മാമാങ്കവും മധുരരാജയും ഷൈലോക്കും സിബിഐയും റോഷക്കും ഒക്കെ പോസ്റ്ററും ട്രെയിലറും ഇറങ്ങിയപ്പോൾ എന്തായിരുന്നു എന്ന് മറക്കണ്ട തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment