ഇതൊന്നും റീമേക്ക് ചെയ്യാത്തതിന് തെലുങ്കന്മാരോടൊക്കെ നന്ദി ഉണ്ട്

മലയാള സിനിമയുടെ മുഖങ്ങളിൽ ഒന്നാണ് നടൻ മമ്മൂട്ടിയുടേത്. നിരവധി സിനിമകളിൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം നിരവധി പുരസ്‌ക്കാരങ്ങൾക്കും ഇത് വരെ അർഹൻ ആയിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അഭിനയത്തിൽ കൂടി വിസ്മയിപ്പിക്കുന്ന താരം വളരെ പെട്ടന്ന് ആണ് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്തത്. ഇന്ന് ഓരോ സിനിമകളിൽ കൂടിയും പ്രേക്ഷകരെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ മമ്മൂട്ടിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘എന്റെ പൊന്നു മോനെ തിരിച്ചു തന്നേക്കണേ ഗോപാ’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഡയലോഡ് പങ്കുവെച്ച് കൊണ്ടാണ് ആരാധകൻ പോസ്റ്റ് കുറിച്ചിരിക്കുന്നത്. പിന്നീട് പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഒരു സിനിമ കണ്ടു ഹൃദയം പൊട്ടി കരയണമെങ്കിൽ അതിന് മമ്മൂക്കയുടെ സെന്റിമെന്റൽ സീൻ തന്നെ കാണണം എന്നാണ് പറയുന്നത്.

ഇന്ന്  ഈ സിനിമ ഒക്കെ കാണുമ്പോൾ തെലുങ്കന്മാരോടും കന്നടക്കാരൻ മാരോടും ഒക്കെ സ്നേഹം തോന്നുന്നു എന്നും അവന്മാർ ഇതൊന്നും റീമേക്ക് ചെയ്തില്ലല്ലോ എന്നോർക്കുമ്പോൾ ആണ് സ്നേഹം തോന്നുന്നത് എന്നും ആണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ കന്നടയിൽ, തെലുങ്കിൽ എല്ലാം വന്നത് ആണ് മോനൂസെ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

പഴയ മമ്മൂട്ടി പടങ്ങൾ കാണുമ്പോൾ നല്ല അസ്സല് വെറുപ്പീര് സെന്റിമെന്റ്സ് ആയി തോന്നുന്നുണ്ട് എന്നാണ് മറ്റൊരാൾ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്. കൂടാതെ, കാണുന്നവരെ കൂടി കരയിക്കാനുള്ള ഇക്കയുടെ കഴിവ് അപാരം ആണെന്നും, മമ്മൂട്ടി തന്റെ വോയ്‌സ് കൊണ്ട് സെന്റിമെന്റൽ സീൻസ് വേറെ ലെവൽ ആക്കും. വോയ്‌സിലെ മാറ്റം ആണ് മെയിൻ, അക്ഷയ് കുമാർ കണ്ടിരുന്നെങ്കിൽ “അപ്പൂസ് ദ ഖിലാഡി” എന്ന പേരിൽ റീമേക്ക് ഇറക്കിയേനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment