ചെറിയ ഹോട്ടലും നാടൻ ഭക്ഷണവും കണ്ടപ്പോൾ ആ ഭക്ഷണം മതി മമ്മൂട്ടിക്ക്

കനൽകാറ്റ് സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ രസകരമായ ഒരു കാര്യം ആണ് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ മേഘ അരുൺ എന്ന ആരാധിക പങ്കുവെച്ച കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ ആരാധിക പറയുന്നത് ഇങ്ങനെ, പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസ് ആണ് കനൽകാറ്റ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

കനൽകാറ്റ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. നത്തു നാരായണൻ എന്ന ഗുണ്ട ആയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷം ഇട്ടത് എന്നും ഉർവ്വശി ,ജയറാം,കെ.പി.എ.സി. ലളിത, മുരളി, ശാരി, മാമുക്കോയ, മോഹൻരാജ്, എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഇതെന്നും കനല്‍ക്കാറ്റിന്റെ ചിത്രീകരണത്തിന്റെ സമയത്തുണ്ടായ അതീവ രസകരമായ ഒരു സംഭവമാണ് എവിടെ വിവരിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നു.

പടം ചിത്രീകരിക്കുമ്പോൾ പൊതുവേ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റാണ് ഭക്ഷണം വിളമ്പുന്നത് എന്നും പക്ഷേ ചെറിയ ഹോട്ടലും നാടൻ ഭക്ഷണവും കണ്ടപ്പോൾ ആ നാടൻ ഭക്ഷണം മതി തനിക്ക് എന്ന് മമ്മൂട്ടി പറഞ്ഞു. ഭക്ഷണത്തിനു വലിയ വൃത്തി കാണില്ല എന്ന് സത്യൻ അന്തിക്കാട് അപ്പോൾ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും നാടൻ ഭക്ഷണം തന്നെ കഴിക്കാം എന്ന് തന്നെ മമ്മൂട്ടി വാശിപിടിക്കുകയും എന്നാൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു.

ഹോട്ടലിലെ ബീഫ് കറി കൂട്ടി ഊണ് തുടങ്ങിയ മമ്മൂട്ടി ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ ഹോട്ടലിലെ കറി മുഴുവൻ തീരുന്നവരെ ഭക്ഷണം കഴിച്ചു എന്നും തന്റെ ഹോട്ടലിൽ നിന്ന് മമ്മൂട്ടി ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടൽ ഉടമയ്ക്കും വലിയ സന്തോഷമായി എന്നും അതീവ സ്വാദുള്ള ആ ഭക്ഷണം മുഴുവനും മമ്മൂട്ടി കഴിച്ചു എന്നും സത്യത്തിൽ അന്ന് മമ്മൂക്ക ആഹാരം കഴിക്കുന്നത് കണ്ടു സത്യൻ അന്തിക്കാട് ഉൾപ്പടെ എല്ലാവരും അന്തിച്ചിരുന്നു പോയി എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ ചിത്രം വലിയ വാണിജ്യ വിജയം നേടിയില്ല എങ്കിലും ചിത്രത്തിലെ മമ്മൂട്ടി കഥാപത്രം എന്നെന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് എന്നും ആരാധിക പോസ്റ്റിൽ പറയുന്നു. പക്ഷെ സീനിൽ ബീഫ് ഒഴിച്ച് കഴിഞ്ഞിട്ടു ലളിതചേച്ചി വരുമ്പോ മമ്മൂട്ടി എഴുനേറ്റു പോകുന്നതാണ്. അത് കാണുമ്പോ സങ്കടം വരും. നല്ല അടിപൊളി ബീഫും ചോറും എന്നനുമാണ് ഒരു ആരാധകൻ കമെന്റ് ഇട്ടിരിക്കുന്നത്.

Leave a Comment