താരങ്ങളോട് മീഡിയ ചോദിക്കുന്ന ചോദ്യങ്ങളും അതിനു താരങ്ങൾ നൽകുന്ന മറുപടികളും പലപ്പോഴും പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ വിവാദം ആയിട്ടുണ്ട്. അതിനെല്ലാം തന്നെ ആരാധകർ പ്രതികരണവുമായി എത്തിയിട്ടുമുണ്ട്. അടുത്തിടെ ഇത് പോലെ ഒരു യുവനാടനോട് ഉള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ട് അദ്ദേഹം ചൂടാകുകയും അവരോട് മോശം ഭാഷയിൽ സംസാരിക്കുകയൂം ചെയ്തിരുന്നു.
ഇത് വലിയ വാർത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ എസ് ആർ കെ അരവിന്ദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്നത് യുവ നടന്മാരിൽ നിന്ന് മമ്മൂട്ടി എന്ന നടൻ എങ്ങനെ വ്യത്യസ്തനായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിലവിൽ മലയാള സിനിമയിൽ ഒരു താരം എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും ഒരു ഇന്റർവ്യൂവിൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ഏത് തരത്തിൽ അതിനു മറുപടി നൽകണം എന്ന വ്യക്തമായി ബോധമുള്ള ഒരു വ്യകതിയുണ്ടേൽ അത് ഈ എഴുപത്തിയൊന്ന് വയസ്സുകാരനാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അപ്ഡേറ്റായി ചിന്തിക്കുന്ന മനുഷ്യൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം എന്നുമാണ് പോസ്റ്റ്.
അതു ശരിയാണ് എല്ലാവരെയും കഫർട്ടബിൾ ആക്കി സംസാരിക്കാൻ ഒരു പ്രതേക കഴിവ് വേണം. പക്ഷേ പറയണ്ട കാര്യങ്ങൾ പറയണ്ട സമയത്ത് പറയേണ്ട രീതിയിൽ വെട്ടി തുറന്നു പറയുന്നതിനോടാണ് എനിക്ക് യോജിപ്പ് അതിന് ഇത്തിരി തന്റേടം വേണം സ്വന്തം നിലനിൽപ്പോ മറ്റുള്ളവരുടെ സർട്ടിഫിക്കറ്റോ ഒന്നും വകവയ്ക്കാതെ നിലപാട് ഉറച്ച രീതിയിൽ പറയാനുള്ള ഒരു തൻ്റേടം. നല്ല നടന്മാരിൽ ഒരാൾ അത് ഓക്കേ ഇന്റർവ്യൂ വിൽ തന്നോട് ചോദിക്കുന്നതിനു കൂടാതെ കൂടെയിരിക്കുന്നവരോട് ചോദിക്കുന്ന ചോദ്യത്തിന് വരെ ചളി അടിക്കുന്ന ഒരേയൊരു നടൻ.
നിലവിൽ അല്ലേൽ ഇതുവരെ ഏറ്റവും ഭംഗിയായി ഇന്റർവ്യൂന്റെ സ്വഭാവം മനസ്സിലാക്കി സംസാരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അതു പ്രിത്വിരാജ് മാത്രമാണ്(ഒരു നല്ല നടൻ എന്ന് എനിക്ക് തോന്നിയിട്ടില്ല ). മമ്മൂട്ടി മോഹൻലാലിനെക്കാൾ ഭേദം ആണെന്ന് പറയാം ഇന്റർവ്യൂകളിൽ പക്ഷെ മൊത്തം കാട്ടിക്കൂട്ടലുകളാണ്. ചോദിക്കുന്ന ചോദ്യത്തിന് എന്തേലും പറയും എന്നാൽ കൂടെയുള്ളവരെ പറയാൻ സമ്മതിക്കുകേം ഇല്ല തുടങ്ങിയ കമെന്റുകൾ ആണ് പോസിറ്റിനു വരുന്നത്.