മമ്മൂക്ക എന്ന നടന്റെ റേഞ്ച് വെളിവാക്കുന്ന രണ്ടു കഥാപാത്രങ്ങൾ

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടിയുടെ മാസ്സ് ആൻഡ് ക്‌ളാസ്സ് ചിത്രങ്ങളിൽ ഒന്നായ വല്യേട്ടൻ പുറത്തിറങ്ങിയിട്ട് 22 വര്ഷം പൂർത്തീകരിക്കുന്നത്. അന്ന് തന്നെ ആണ് മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് പ്രദർശനത്തിന് എത്തിയിട്ട് 12 വര്ഷം തികയുന്നത്. ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ വലിയ നാഴിക കല്ലുകൾ തന്നെ ആയിരുന്നു. ഇന്നും മമ്മൂട്ടി അവതരിപ്പിച്ച ഈ രണ്ടു കഥാപാത്രങ്ങളും പ്രേഷകരുടെ ഇടയിൽ വലിയ സ്ഥാനം തന്നെ ആണ് നേടിയത്.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ അൽമോൻ എൻ എം എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,  22 ഇയേഴ്സ് ഓഫ് വല്യേട്ടൻ, 12 ഇയേഴ്സ് ഓഫ് പ്രാഞ്ചിയേട്ടൻ. എല്ലാത്തരത്തിലും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു കഥാപാത്രങ്ങൾ ഇന്ന് യഥാക്രമം ഇരുപത്തിരണ്ടും പന്ത്രണ്ടു വർഷങ്ങൾ പൂർത്തിയാക്കുന്നു. കരിയറിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളുടെ പട്ടികയിൽ എണ്ണപ്പെടുന്ന രണ്ടു പേരുകൾ അറക്കൽ മാധവനുണ്ണി and ചിറമ്മൽ ഈനാശു ഫ്രാൻസിസ്.

ഇത് രണ്ടും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറന്നതാണെന്നതാണ് മറ്റൊരു കൗതുകം. മമ്മൂക്ക എന്ന നടന്റെ റേഞ്ച് വെളിവാക്കുന്ന രണ്ടു കഥാപാത്രങ്ങൾ വല്യേട്ടൻ ഓണം റിലീസ് ആയിട്ടായിരുന്നു റിലീസ് എങ്കിൽ പ്രാഞ്ചിയേട്ടൻ ഓണം കഴിഞ്ഞ് റംസാൻ റിലീസ് ആയിരുന്നു. രണ്ടു ചിത്രങ്ങളും ആ സീസൺ റിലീസുകളിലെ ഏറ്റവും വലിയ വിജയമാവുകയും ചെയ്തു വല്യേട്ടൻ തുടക്കം മുതൽ കത്തിപ്പടർന്ന് മഹാ വിജയം ആയിരുന്നു എങ്കിൽ പ്രാഞ്ചിയേട്ടൻ പതിയെ തുടങ്ങി കത്തി കയറുകയായിരുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. മാസ്സ് കഥകളും കഥാപാത്രങ്ങളും സൃഷ്ടിച്ചു അതിലൂടെ ഒരു ഐഡന്റിറ്റി നിലനിൽക്കുന്ന കാലത്ത് രഞ്ജിത്ത് എഴുതിയതാണ് വല്ല്യേട്ടൻ. ഇനി താരങ്ങൾക്ക് വേണ്ടിയോ താരങ്ങളെ ഹൈലൈറ് ചെയ്യാനോ ഉള്ള സ്ക്രിപ്റ്റ് എഴുതില്ല എന്ന് അവകാശപ്പെട്ടു തുടങ്ങിയ കാലഘട്ടത്തിൽ രഞ്ജിത്ത് എഴുതിയതാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം തിരക്കഥാകൃത്തിൽ നന്നായി പ്രതിഫലിച്ചു നില്കുന്നത് ഈ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യക്തം.

രണ്ടു ചിത്രങ്ങളിലെയും നായകൻ ഒരാൾ തന്നെയാണ്. ആ രണ്ടു കഥാപാത്രങ്ങളും ആ നടനിൽ രണ്ടു കാലഘട്ടത്തിലും ഭദ്രം തന്നെ, പ്രാഞ്ചിയേട്ടൻ ശിക്കാർ റംസാൻ റിലീസുകൾ ശിക്കാർ റംസാൻ വിന്നർ ആയി എന്നാണ് അറിവ്, തൃശ്ശൂർ രാമദാസിൽ 100 ഡേയ്‌സ് നു മുകളിൽ ഓടിയിരുന്നു, പ്രാഞ്ചിയേട്ടൻ തിയറ്ററിൽ ഹിറ്റ് അല്ലായിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment